ETV Bharat / entertainment

നിവിൻ പോളി നായകനായി 'മലയാളി ഫ്രം ഇന്ത്യ'; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക് - Malayalee From India

Malayalee From India first look : 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'.

നിവിൻ പോളി  മലയാളി ഫ്രം ഇന്ത്യ  Malayalee From India  Nivin Pauly
Nivin Pauly Malayalee From India
author img

By ETV Bharat Kerala Team

Published : Jan 4, 2024, 1:13 PM IST

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം പണിപ്പുരയിൽ. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിലാണ് താരം നായകനായി എത്തുന്നത്. നേരത്തെ പുറത്തുവന്ന ഈ സിനിമയുടെ അനൗൺസ്‌മെന്‍റ് വീഡിയോ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ് (Nivin Pauly starrer Malayalee From India first look poster out).

ഏറെ കൗതുകമുണർത്തുന്ന പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്. മുണ്ടുടുത്ത്, സ്ളിപ്പറിട്ട് അൽപം ഗൗരവത്തിലാണ് നിവിൻ പോളി പോസ്റ്ററിൽ. നിവിന്‍റെ പിന്നിലായി പല രാജ്യങ്ങളിൽ നിന്നുമുള്ള പലവിധക്കാരായ ആളുകളെ കാണാം. നിവിൻ പോളിയുടെ ഗെറ്റപ്പും ലുക്കുമെല്ലാം ആകർഷകം തന്നെ.

മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമിക്കുന്നത്. 'ഗരുഡൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് നിർമിക്കുന്ന സിനിമയാണിത്. ഏറെ ചർച്ച ചെയ്യപ്പെട്ട 'ജനഗണമന' എന്ന സിനിമയ്‌ക്ക് ശേഷമുള്ള ഡിജോയുടെ സംവിധാന സംരംഭം എന്ന നിലയിലും 'മലയാളി ഫ്രം ഇന്ത്യ'യ്‌ക്കായി പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

ഒരു മുഴുനീള എന്‍റർടെയിനറായിരിക്കും ഈ ചിത്രമെന്നാണ് വിവരം. ധ്യാൻ ശ്രീനിവാസനും 'മലയാളി ഫ്രം ഇന്ത്യ'യിൽ സുപ്രധാന വേഷത്തിലുണ്ട്. നേരത്തെ പുറത്തുവന്ന അനൗൺസ്‌മെന്‍റ് വീഡിയോയിലും ധ്യാൻ പ്രത്യക്ഷപ്പെട്ടിരുന്നു. അനശ്വര രാജൻ, അജു വർഗീസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

'ജനഗണമന'യുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ് ഈ ചിത്രത്തിന്‍റെയും തിരക്കഥാകൃത്ത്. സുദീപ് ഇളമൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. സന്തോഷ്‌ കൃഷ്‌ണൻ ലൈൻ പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ് ആണ്. ജെയ്‌ക്‌സ് ബിജോയ്‌ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ആർട് ഡയറക്‌ടർ - പ്രശാന്ത് മാധവ്, വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണെക്‌സ് സേവിയർ, എഡിറ്റിങ് ആൻഡ് കളറിങ് - ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക്, ചീഫ് അസോസിയേറ്റ് ഡയക്‌ടർ - ബിന്‍റോ സ്റ്റീഫൻ, അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യെശോധരൻ, റഹീം പിഎംകെ (ദുബായ്), ഡബ്ബിങ് - സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് - ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി - വിഷ്‌ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ - റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ് മങ്ക്‌സ്, സ്റ്റിൽസ് - പ്രേംലാൽ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: അനശ്വര പ്രണയത്തിന്‍റെ കഥ; നിവിന്‍റെ 'യേഴ് കടൽ യേഴ് മലൈ' ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.