ETV Bharat / entertainment

ബീഫ്‌ വിവാദം: 'എന്നെ ഒന്നും ബാധിക്കില്ല': പറഞ്ഞതില്‍ ഉറച്ച് നിഖില - ബീഫ്‌ വിവാദം

Nikhila Vimal on Beef controversy:  'ജോ ആന്‍ഡ്‌ ജോ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ബീഫുമായി ബന്ധപ്പെട്ട്‌ ആദ്യമായി പ്രതികരിച്ചത്‌.

Nikhila Vimal responds on beef controversy  Nikhila Vimal on Beef controversy  Nikhila Vimal viral statement  Nikhila Vimal in Jo And Jo promotions  Nikhila Vimala stands with her statement  ബീഫ്‌ വിവാദം  പറഞ്ഞതില്‍ ഉറച്ച് നിഖില
ബീഫ്‌ വിവാദം: 'എന്നെ ഒന്നും ബാധിക്കില്ല'; പറഞ്ഞതില്‍ ഉറച്ച് നിഖില
author img

By

Published : May 29, 2022, 10:14 AM IST

Nikhila Vimala stands with her statement: ബീഫ്‌ വിവാദത്തില്‍ ഉറച്ച് നടി നിഖില വിമല്‍. ബീഫ്‌ കഴിക്കുന്നതിനെ കുറിച്ച് താന്‍ മുമ്പ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നിഖില വ്യക്തമാക്കി. അത് തന്‍റെ നിലപാടാണെന്നും അതിന്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നടി പറഞ്ഞു. അതിന്‍റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അത്തരം ആക്രമണം കാര്യമാക്കാറില്ലെന്നും നിഖില പറഞ്ഞു.

Nikhila Vimal in Jo And Jo promotions: നിഖിലയുടേതായി അടുത്തിടെ റിലീസ് ചെയ്‌ത 'ജോ ആന്‍ഡ്‌ ജോ'യുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി ദുബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്‌. 'എല്ലാ വ്യക്തികള്‍ക്കും നിലപാടുണ്ട്‌. വ്യക്തിപരമായ എന്‍റെ നിലപാടാണ് ഞാന്‍ പറഞ്ഞത്‌. അത് തുറന്നു പറയാന്‍ എല്ലാവര്‍ക്കും കഴിയണം.

Nikhila Vimal on Beef controversy: സൈബര്‍ ആക്രമണം നടന്നതായി ഞാന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം മനസിലാക്കിയത്‌. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമ മേഖലയില്‍ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ട്‌.'-നിഖില പറഞ്ഞു.

Nikhila Vimal viral statement: 'ജോ ആന്‍ഡ്‌ ജോ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ബീഫുമായി ബന്ധപ്പെട്ട്‌ ആദ്യമായി പ്രതികരിച്ചത്‌. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്‌. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്‌. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത്‌ അതിന് വംശനാശം വരുന്നത്‌ കൊണ്ട്‌' -ഇപ്രകാരമായിരുന്നു നിഖിലയുടെ വിവാദ പ്രസ്‌താവന.

നിഖിലയുടെ ഈ വാക്കുകള്‍ നിമിഷ നേരം കൊണ്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി പേര്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. അഭിമുഖത്തിനിടെ ചെസ്‌ സംബന്ധമായ ഒരു ചോദ്യത്തില്‍ നിന്നായിരുന്നു വിവാദത്തിന് തുടക്കം കുറിച്ചത്‌. നമ്മുടെ നാട്ടില്‍ പശുവിനെ തട്ടുന്നതില്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞാണ് നിഖില വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്‌.

Also Read: പശുവിനെ വെട്ടാന്‍ പാടില്ലെന്ന് ആര് പറഞ്ഞു, കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് നിഖില വിമല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.