ETV Bharat / entertainment

Nick Jonas Birthday Celebration At Omaha Concert ആഘോഷം അവസാനിക്കുന്നില്ല, സംഗീതവേദിയിൽ നിക്കിന് പിറന്നാൾ മധുരം; ഒപ്പം പ്രിയങ്കയും - പോപ് ഗായകൻ നിക്ക് ജോനാസ്

Nick Jonas celebrated his 31st birthday : സംഗീതവേദിയിൽ നിക്കിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്ന് പ്രിയങ്കയും

Nick Jonas Birthday Celebration At Omaha Concert  Priyanka Chopra  Nick Jonas Birthday with Priyanka Chopra  Nick Jonas Birthday Celebration  Priyanka Chopra Celebrates Nick Jonas Birthday  Nick Jonas Birthday  Nick Jonas celebrated his 31st birthday  Nick Jonas celebrated his birthday  ആഘോഷം അവസാനിക്കുന്നില്ല  സംഗീതവേദിയിൽ നിക്കിന് പിറന്നാൾ മധുരം  പ്രിയങ്ക ചോപ്ര  ജോനാസ് സഹോദരങ്ങളിലെ ഇളയവനായ നിക്ക്  നിക്ക് ജോനാസിന്‍റെ പിറന്നാൾ  പോപ് ഗായകൻ നിക്ക് ജോനാസ്  നിക്ക് ജോനാസി
Nick Jonas Birthday Celebration
author img

By ETV Bharat Kerala Team

Published : Sep 17, 2023, 6:23 PM IST

പോപ് ഗായകൻ നിക്ക് ജോനാസിന്‍റെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ (സെപ്റ്റംബർ 16, Nick Jonas Birthday). ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് പറന്ന ഇന്ത്യയുടെ അഭിമാന താരകം പ്രിയങ്ക ചോപ്രയുടെ (Priyanka Chopra) പങ്കാളി എന്ന നിലയിൽ ഇന്ത്യക്കാർക്കും ഏറെ പ്രിയങ്കരനാണ് ജോനാസ് സഹോദരങ്ങളിലെ ഇളയവനായ നിക്ക്. 31-ാം ജന്മദിനത്തിന്‍റെ നിറവിലാണ് താരം.

നിക്ക് ജോനാസിന്‍റെ പിറന്നാൾ ആഘോഷങ്ങൾക്ക് അവസാനമായിട്ടില്ല. പ്രിയ താരത്തിനെ ആശംസകൾ കൊണ്ട് മൂടുകയാണ് പ്രിയപ്പെട്ടവരും ആരാധകരും. ഇതിനിടെ യുഎസിലെ ഒമാഹയിൽ ജോനാസ് ബ്രദേഴ്‌സിന്‍റെ സംഗീത പരിപാടിക്കിടെ നിക്ക് തന്‍റെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു (Nick Jonas Birthday Celebration At Omaha Concert).

പ്രിയങ്ക ചോപ്രയും നിക്കിന് കൂട്ടായി പരിപാടിയിലുണ്ട്. നിക്കിനെ പൂർണമായും പിന്തുണച്ച് ഓരോ സംഗീത പരിപാടിയിലും പ്രിയങ്ക തന്‍റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റം സംഭവിച്ചിട്ടില്ല.

നിലവിൽ തന്‍റെ സഹോദരന്മാരായ ജോ ജോനാസിനും കെവിൻ ജോനാസിനും ഒപ്പം യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളം സംഗീത പര്യടനത്തിലാണ് നിക്ക്. ഇതിനിടയിലാണ് തന്‍റെ ആരാധക വൃന്ദത്തിനൊപ്പം സാധ്യമായ ഏറ്റവും മികച്ച രീതിയിൽ നിക്ക് പിറന്നാൾ ആഘോഷിച്ചത്. നിക്കിന്‍റെയും പ്രിയങ്കയുടെയും ഫാൻ പേജുകളിലൂടെ പുറത്തുവന്ന ആഘോഷത്തിന്‍റെ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു.

ഒമാഹ സംഗീത പരിപാടിക്കിടെ ആരാധകർ നിക്കിനായി ഉറക്കെ 'ഹാപ്പി ബർത്ത്ഡേ' പാടുന്നതായി വീഡിയോകളിൽ കാണാം. നിറഞ്ഞ സദസിനെ സാക്ഷിയാക്കി, വേദിയിൽ വച്ച് കൂറ്റൻ കേക്ക് മുറിച്ച് നിക്കും ആഘോഷത്തിന്‍റെ ഭാഗമായി. സംഗീതത്തിന്‍റെ ഊർജത്തിനൊപ്പം പിറന്നാൾ മധുരവും കൂടിച്ചേർന്നതോടെ നിക്കിനും അദ്ദേഹത്തിന്‍റെ ആരാധകർക്കും അക്ഷരാർഥത്തില്‍ ഒരു അവിസ്‌മരണീയ സായാഹ്നം തന്നെയായിരുന്നു അത്.

കേക്ക് മുറിച്ചതിന് പിന്നാലെ പ്രിയങ്കയ്‌ക്കരികിലെത്തിയ നിക്ക് താരത്തിന് ചുംബനം നൽകുന്ന ഹൃദയംഗമമായ വീഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു (Priyanka Chopra seals Nick Jonas birthday celebration with a kiss). ആരാധകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ പ്രിയങ്കയെ പ്രശംസിക്കാനും നിക്ക് മറന്നില്ല. ഒപ്പം "അവിശ്വസനീയമാംവിധത്തിലുള്ള, അതിശയകരമായ കാര്യങ്ങൾ ചെയ്യുന്ന, നിശ്ചയദാർഢ്യമുള്ള എല്ലാ അമ്മമാരെയും" അദ്ദേഹം തന്‍റെ പ്രസംഗത്തിനിടെ ഓർമിച്ചു.

അതേസമയം നിക്കിന് ആശംസകൾ നേർന്നുകൊണ്ടുള്ള പ്രിയങ്ക ചോപ്രയുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം' എന്ന് കുറിച്ചു കൊണ്ടാണ് ഇൻസ്‌റ്റഗ്രാമിലൂടെ പ്രിയങ്ക ചോപ്ര തന്‍റെ പ്രിയതമന് ഹൃദയംഗമമായ ജന്മദിനാശംസകൾ കുറിച്ചത് (Priyanka Chopra birthday post for Nick Jonas).

ഇരുവരുടെയും മനോഹരമായ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ഒപ്പം മകളായ മാൾട്ടി മേരിയുടെ ചിത്രവുമുണ്ട്. "നിന്നെ ആഘോഷിക്കുന്നതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. എനിക്ക് സാധ്യമാണെന്ന് കരുതാത്ത വഴികളിലൂടെ നീങ്ങാൻ നീ എന്നെ പ്രേരിപ്പിക്കുന്നു.

ഞാൻ ഇതുവരെ അനുഭവിക്കാത്ത സമാധാനം നീ നൽകി. നിനക്ക് മാത്രം കഴിയുന്ന നിലയിൽ നീ എന്നെ സ്‌നേഹിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നു! നിന്‍റെ എല്ലാ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ഹാപ്പി ബർത്ത്‌ഡേ ബേബി'- എന്നായിരുന്നു പ്രിയങ്ക നിക്കിനായി കുറിച്ചത്.

READ ALSO: Priyanka Chopra Birthday Post For Nick Jonas 'എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീയാണ്'; നിക്കിന് ആശംസകൾ അറിയിച്ച് പ്രിയങ്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.