ന്യൂയോര്‍ക്ക് : ലോക സുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസ് (Sheynnis palacios). ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപത്തിമൂന്നുകാരി, ശ്വേത ശാർദ (Sweta sharda) സെമി ഫൈനൽ വരെയെത്തി അവസാന പത്തിൽ നിന്ന് പുറത്തായി. പ്യൂർട്ടോ റിക്കോ, തായ്‌ലൻഡ്, പെറു, കൊളംബിയ, നിക്കരാഗ്വ, ഫിലിപ്പീൻസ്, എൽ സാൽവഡോർ, വെനസ്വേല, ഓസ്‌ട്രേലിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയത്.
നിക്കരാഗ്വൻ മോഡലും ടെലിവിഷൻ അവതാരകയുമായ ഷീനിസ് പലാസിയോസ് ഈ വർഷത്തെ മിസ് നിക്കരാഗ്വ കൂടിയാണ്. വിശ്വ സുന്ദരി പട്ടം കയ്യടക്കുന്ന ആദ്യ നിക്കരാഗ്വക്കാരിയും ഷീനിസ് പലാസിയോസ് തന്നെ. മുൻപ് മിസ് വേൾഡ് 2021ൽ പങ്കെടുത്ത ഇവർ ആദ്യ നാൽപ്പതിൽ ഇടം നേടിയിരുന്നു. നിക്കരാഗ്വ മിസ് ടീൻ, മിസ് വേൾഡ് നിക്കരാഗ്വ 2020 എന്നീ പട്ടങ്ങളും നേടിയിട്ടുണ്ട്.
-
MISS UNIVERSE 2023 IS @Sheynnispalacios_of !!!! 👑 🇳🇮@mouawad #72ndMISSUNIVERSE #MissUniverse2023 pic.twitter.com/cSHgnTKNL2
— Miss Universe (@MissUniverse) November 19, 2023 " class="align-text-top noRightClick twitterSection" data="
">MISS UNIVERSE 2023 IS @Sheynnispalacios_of !!!! 👑 🇳🇮@mouawad #72ndMISSUNIVERSE #MissUniverse2023 pic.twitter.com/cSHgnTKNL2
— Miss Universe (@MissUniverse) November 19, 2023MISS UNIVERSE 2023 IS @Sheynnispalacios_of !!!! 👑 🇳🇮@mouawad #72ndMISSUNIVERSE #MissUniverse2023 pic.twitter.com/cSHgnTKNL2
— Miss Universe (@MissUniverse) November 19, 2023
തായ്‌ലാൻഡിൽ നിന്നുള്ള അന്‍റോണിയ പോർസിലിദാണ് ആദ്യ റണ്ണർ അപ്പ്. ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണാണ് രണ്ടാം റണ്ണർ അപ്പ്. 90 രാജ്യങ്ങളിൽ നിന്നുള്ള 84 മത്സരാർഥികളാണ് മാറ്റുരച്ചത്.
എൽ സാൽവഡോറിലെ ജോസ് അഡോൾഫോ പിനെഡ അരീനയിലായിരുന്നു 72-ാമത് മിസ് യൂണിവേഴ്‌സ് മത്സരം (72th Miss universe 2023) നടന്നത്. എൽ സാൽവഡോർ 1975 ന് ശേഷം ആദ്യമായാണ് മിസ് യൂണിവേഴ്‌സിന് ആതിഥേയത്വം വഹിക്കുന്നത്. മുൻ മിസ് യൂണിവേഴ്‌സ് ഒലിവിയ കുൽപോ, ജീനി മായ്, മരിയ മെനോനോസ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സ്ത്രീകളുടെ സൗന്ദര്യവും ബുദ്ധിയും ആഘോഷിക്കുന്ന മത്സരവേദിയാണ് മിസ് യൂണിവേഴ്‌സ്. അമേരിക്കക്കാരിയായ ആർ'ബോണി ഗബ്രിയേലാണ് മുൻ വർഷത്തെ ജേതാവ്(Miss universe 2022 winner R Bonny Gabriel).
ആരാണ് ശ്വേത ശാർദ?
ചണ്ഡിഗഡുകാരിയായ ശ്വേത ഇന്ത്യൻ മോഡലും നർത്തകിയുമാണ്. മുംബൈയിൽ നടന്ന ഈ വർഷത്തെ മിസ് ദിവ യൂണിവേഴ്‌സില്‍ ഇരുപത്തിമൂന്നുകാരിയായ ശ്വേത കിരീടം ചൂടിയിരുന്നു.
ഡാൻസ് ഇന്ത്യ ഡാൻസ്, ഡാൻസ് പ്ലസ്, ഡാൻസ് ദീവാനേ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ആരാധക മനസ് കീഴടക്കിയ നർത്തകിയാണ് ശ്വേത ശാർദ. 2023 ഓഗസ്റ്റില്‍ മിസ് ദിവ യൂണിവേഴ്‌സ് (Miss diva universe winner 2023) കിരീടം കരസ്ഥമാക്കിയ ശ്വേത മിസ് യൂണിവേഴ്‌സ് സെമി ഫൈനലിൽ വരെയെത്തി അവസാന പത്തിൽ നിന്നാണ് പുറത്തായത്.
-
The turns of Miss India 🇮🇳 with her gown ~ what do you think about it? #MissUniverse #MissUniverse2023 #MissUniverseIndia #ShwetaSharda #Thailand #India #PayalRajput #LasVegasGP #LatinGRAMMY pic.twitter.com/OeWoghLxVE
— Itsme (@itsme_urstruly) November 17, 2023 " class="align-text-top noRightClick twitterSection" data="
">The turns of Miss India 🇮🇳 with her gown ~ what do you think about it? #MissUniverse #MissUniverse2023 #MissUniverseIndia #ShwetaSharda #Thailand #India #PayalRajput #LasVegasGP #LatinGRAMMY pic.twitter.com/OeWoghLxVE
— Itsme (@itsme_urstruly) November 17, 2023The turns of Miss India 🇮🇳 with her gown ~ what do you think about it? #MissUniverse #MissUniverse2023 #MissUniverseIndia #ShwetaSharda #Thailand #India #PayalRajput #LasVegasGP #LatinGRAMMY pic.twitter.com/OeWoghLxVE
— Itsme (@itsme_urstruly) November 17, 2023
മാറ്റങ്ങളുമായി മിസ് യൂണിവേഴ്‌സ് : എല്ലാവരെയും ഉൾക്കൊള്ളിക്കുകയെന്ന ആധുനിക സമൂഹത്തിന്‍റെ പ്രതിബദ്ധത ഉയർത്തിക്കാട്ടാനായി മിസ് യൂണിവേഴ്‌സ് മത്സരത്തിന്‍റെ നിയമങ്ങൾ സംഘാടകർ പരിഷ്‌കരിച്ചിരുന്നു.
Also read: മിസ് യൂണിവേഴ്‌സ് 2023- ഇന്ത്യയെ പ്രതിനിധീകരിക്കാൻ ശ്വേത ശര്‍ദ
വണ്ണമുള്ളവര്‍, ട്രാൻസ്‌ജെൻഡർ സ്ത്രീകള്‍, വിവാഹിതര്‍, 30 വയസിനുമുകളിലുള്ള വനിതകള്‍ എന്നിവരെയും ഇനിമുതല്‍ ഉള്‍പ്പെടുത്തും.