ETV Bharat / entertainment

"വാതില്‍ " ഓണത്തിന്, പുതിയ പോസ്റ്റർ പുറത്തിറങ്ങി

author img

By

Published : Aug 14, 2023, 11:56 AM IST

ഓണക്കാലത്ത് കുടുംബസമേതം കാണാൻ "വാതിൽ" ആഗസ്റ്റ് മുപ്പത്തിയൊന്നിന് തിയേറ്ററുകളിലെത്തുന്നു.

movie  Vaathil  Vaathil movie  poster  new poster of Vaathil movie is out  വാതില്‍  പോസ്റ്റർ പുറത്തിറങ്ങി  ഓരോ വാതിലുകളും ഓരോ പ്രതീക്ഷകളാണ്  തിയ്യേറ്ററുകളിലെത്തുന്നു  പുതിയ പോസ്റ്റർ  ചിത്രം  വിനയ് ഫോര്‍ട്ട്  Vinay Fort  അനു സിത്താര  Anu Sithara  കൃഷ്‌ണ ശങ്കര്‍  Krishna Shankar  മെറിൻ ഫിലിപ്പ്  Merrin Philip  ഓണം റിലീസ്  Onam release  ആഗസ്റ്റ് മുപ്പത്തിയൊന്നിന്  ഓണക്കാലത്ത്
Vaathil movie

ഓണക്കാലത്ത് കുടുംബസമേതം കാണാൻ "വാതിൽ" റിലീസിന് ഒരുങ്ങുന്നു. സിനി ലൈൻ എന്‍റർടെയ്‌ൻമെന്‍റിന്‍റെ ബാനറില്‍ വിനയ് ഫോര്‍ട്ട്, കൃഷ്‌ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന "വാതില്‍ " എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആഗസ്റ്റ് 31ന് ചിത്രം റിലീസ് ചെയ്യും.

ഓരോ വാതിലുകളും ഓരോ പ്രതീക്ഷകളാണ് എന്ന വാചകത്തോടെയാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ്. ഓണക്കാലത്ത് ആഘോഷങ്ങള്‍ക്ക് ആവേശം കൂട്ടാന്‍ വാതില്‍ തുറന്ന് കുടുംബ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്. നേരത്തെ ചിത്രത്തിലെ 'ജീവിതമെന്ന തമാശ' (Jeevithamenna Thamaasha), 'കനിവേ എവിടെ' (Kanive Evide) എന്നീ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു ഇരുഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ ചിത്രത്തിന്‍റെ ടീസറും ഏറെ കയ്യടി നേടുകയുണ്ടായി.

സ്‌പാര്‍ക്ക് പിക്ച്ചേഴ്‌സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബെെജു, അഞ്ജലി നായര്‍, സ്‌മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവർ ഗാന രചന നിര്‍വഹിക്കുന്ന ചിത്രത്തിന് സെജോ ജോണ്‍ സംഗീതം പകരുന്നു.

also read: Vaathil Movie| മനസ്സിനെ തൊട്ടുണര്‍ത്തും കനിവേ എവിടെ; വാതില്‍ പുതിയ ഗാനം പുറത്ത്

കല - സാബു റാം, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി കാവനാട്ട്, പ്രോജക്‌ട് ഡിസൈനർ - റഷീദ് മസ്‌താൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അനൂപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ പ്രൊഡ്യൂസർ - രജീഷ് വാളാഞ്ചേരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്‌റ്റില്‍സ് - ബിജിത്ത് ധര്‍മ്മടം, പരസ്യക്കല - യെല്ലോ ടൂത്ത്‌സ്‌, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഓണത്തിന് ഇടിപ്പടവും: ഓണം റിലീസിനായി ഒരുങ്ങുന്ന മലയാളത്തിലെ യുവതാര നിര അണിനിരക്കുന്ന മുഴുനീള ആക്ഷന്‍ എന്‍റര്‍ടെയ്‌നറായ 'ആർഡിഎക്‌സി'ന്‍റെ (RDX - റോബര്‍ട്ട് ഡോണി സേവ്യര്‍) ട്രെയ്‌ലറും പുറത്തുവിട്ടു. ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും. ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണ് ഇപ്പോൾ എത്തിയിരിക്കുന്ന ട്രെയിലർ.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇവര്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.

ALSO READ : 'ഇടി'പ്പടവുമായി ഷെയ്‌നും ആന്‍റണിയും നീരജും; 'ആർഡിഎക്‌സ്' ട്രെയ്‌ലറെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.