Ranbir Alia take baby Raha on stroll: ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. തങ്ങളുടെ മകള്‍ രാഹയ്‌ക്കൊപ്പം മുംബൈയില്‍ ചുറ്റിക്കറങ്ങുകയാണ് രണ്‍ബീറും ആലിയ ഭട്ടും. രാഹയെ കൂടെ കൂട്ടിയ താര ദമ്പതികളെ പാപ്പരാസികള്‍ വളഞ്ഞു. പലരും മകള്‍ക്കൊപ്പമുള്ള രണ്‍ബീറിന്‍റെയും ആലിയയുടെയും ചിത്രങ്ങള്‍ പകര്‍ത്തി. പലരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും പങ്കുവച്ചു.
Paparazzi clicked baby Raha s picture: എന്നാല്‍ കുഞ്ഞിന്‍റെ മുഖം ഇമോജികള്‍ കൊണ്ട് മറച്ചിരുന്നു. ആലിയയുടെയും രൺബീറിന്‍റെയും അഭ്യര്‍ത്ഥന മാനിച്ചാണ് പാപ്പരാസികള്‍ രാഹയുടെ മുഖം ഇമോജികള്‍ കൊണ്ട് മറച്ചത്. ആലിയക്കും രണ്‍ബീറിനും ഒപ്പമുള്ള കുഞ്ഞു രാഹയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. താര ദമ്പതികള്‍ക്കൊപ്പം ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ടും ഉണ്ടായിരുന്നു.
Alia and Ranbir requested to paparazzi: നേരത്തെ ഒരു പ്രത്യേക ഒത്തുച്ചേരലിനിടെ രണ്‍ബീറും ആലിയയും തങ്ങളുടെ മകളുടെ മുഖം പാപ്പരാസികള്‍ക്ക് മുന്നില്‍ കാണിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് രണ്ട് വയസ്സ് തികയുന്നത് വരെ ഫോട്ടോ എടുക്കരുതെന്ന് ദമ്പതികള്‍ പാപ്പരാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. കുഞ്ഞിന്‍റെ മുഖം ഇമോജികള്‍ കൊണ്ട് മറച്ച പാപ്പരാസികള്‍, കുഞ്ഞിന്‍റെ മുഖം കാണിക്കില്ലെന്ന് താരദമ്പതികള്‍ക്ക് ഉറപ്പും നല്‍കി.
Neethu Kapoor heartfelt wishes to Raha: രണ്‍ബീറിനും ആലിയക്കും അവരുടെ കുടുംബത്തിനും ഈ വര്‍ഷം മുഴുവന്‍ പ്രത്യേകത നിറഞ്ഞതായിരിക്കും. കാരണം കുടുംബത്തിലെ പുതിയ അംഗത്തിനൊപ്പമാണ് ഇവരുടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍. രാഹയുടെ മാത്രമല്ല, രണ്‍ബീറുമായുള്ള വിവാഹ ശേഷമുള്ള ആലിയയുടെയും ആദ്യ ലോഹ്രി കൂടിയാണിത്.
Neethu Kapoor wrote Happy first Lohri to Raha: ഇപ്പോഴിതാ രാഹയുടെ മുത്തശ്ശിയും മുതിര്‍ന്ന നടിയുമായ നീതു കപൂര്‍, ആദ്യ ലോഹ്രി ആഘോഷിക്കുന്ന കുഞ്ഞു രാഹയ്‌ക്ക് സ്‌നേഹാര്‍ദ്രമായ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ ഒരു ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു കുഞ്ഞ് രാഹയ്‌ക്ക് ആശംസകളുമായി നീതു കപൂര്‍ എത്തിയത്. ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന രാഹയുടെ കുഞ്ഞ് ഫുട്‌ബോള്‍ ജഴ്‌സിയുടെ ചിത്രം പങ്കുവച്ച്, ഹാപ്പി ഫസ്‌റ്റ് ലോഹ്രി എന്ന് കുറിച്ച് കൊണ്ടായിരുന്നു നീതു കപൂറിന്‍റെ ആശംസ.
Alia Ranbir daughter Raha: 2022 നവംബര്‍ ആറിനാണ് ആലിയക്കും രണ്‍ബീറിനും മകള്‍ രാഹ ജനിച്ചത്. മകള്‍ ജനിച്ച വിവരം ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണിത്. നമ്മുടെ കുഞ്ഞ് ഇവിടെയുണ്ട്.. വാട്ട് എ മാജിക്കല്‍ ഗേള്‍ ഷീ ഈസ്. ഞങ്ങള്‍ അനുഗ്രഹീതരായ മാതാപിതാക്കളാണ്. ഈ സന്തോഷ വാര്‍ത്ത ഞങ്ങള്‍ സ്‌നേഹപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. സ്‌നേഹം, സ്‌നേഹം, സ്‌നേഹം ആലിയയും രണ്‍ബീറും' -ഇപ്രകാരമായിരുന്നു ആലിയയുടെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്.
Alia Ranbir latest movies: രണ്‍വീര്‍ സിംഗിനൊപ്പമുള്ള കരണ്‍ ജോഹറുടെ 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യാണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അതേസമയം 'അനിമല്‍', 'തൂ ജൂത്തി മെയിന്‍ മക്കാര്‍' എന്നിവയാണ് രണ്‍ബീര്‍ കപൂറിന്‍റെ പുതിയ ചിത്രങ്ങള്‍.
Also Read: ആലിയയുടെ ഞായറാഴ്‌ച ക്ലിക്കുകള്‍.. മകള്‍ക്കൊപ്പം പാട്ട് കേട്ട് സൂര്യനെ ചുംബിച്ച് താരം