Ante Sundaraniki OTT release : മലയാളികളുടെ പ്രിയതാരം നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു 'അണ്ടേ സുന്ദരാനികി'. ജൂണ്‍ 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്‌ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Ante Sundaraniki in Netflix: തിയേറ്ററുകളിലെത്തി രണ്ടാഴ്‌ച പിന്നിടുമ്പോള്‍ സിനിമയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നെറ്റ്‌ഫ്ലിക്‌സിലൂടെ ജൂലൈ എട്ടിനാണ് ചിത്രം സ്‌ട്രീം ചെയ്യുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയേറ്ററുകളില്‍ സമ്മിശ്രാഭിപ്രായം ലഭിച്ച സിനിമയ്‌ക്ക് ഒടിടിയില്‍ മികച്ച പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
Nazriya Telugu debut: റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. മിശ്ര വിവാഹമാണ് ചിത്രപശ്ചാത്തലം. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്‌ത്യന്‍ വിശ്വാസിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയം. 'അണ്ടേ സുന്ദരാനികി'യിലൂടെ നസ്രിയയും നാനിയും ഇതാദ്യമായാണ് ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചെത്തിയത്. ആദ്യ തെലുങ്ക് ചിത്രമായിരുന്നിട്ട് കൂടി നസ്രിയ തന്നെയാണ് സ്വന്തം കഥാപാത്രത്തിനായി ഡബ്ബ് ചെയ്‌തിരിക്കുന്നത്.
Nazriya as Leela Thomas in Ante Sundaraniki: ലീല തോമസ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ നസ്രിയ അവതരിപ്പിക്കുന്നത്. മലയാളി താരം തന്‍വി റാമും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നദിയ മൊയ്‌തു, രാഹുല്‍ രാമകൃഷ്‌ണ, സുഹാസ്, ഹര്‍ഷവര്‍ദ്ധന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Ante Sundaraniki in other languages: മലയാളത്തില്‍ 'ആഹാ സുന്ദരാ' എന്ന പേരിലും തമിഴില്‍ 'ആടാടെ സുന്ദരാ' എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങിയത്. വിവേക് അത്രേയ ആണ് സംവിധാനം. വിവേക് അത്രേയ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്. നികേത് ബൊമ്മി ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിംഗും നിര്‍വഹിച്ചു. വിവേക് സാഗര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.
Also Read: 'ഞാനും ഫഹദും അടുത്തടുത്തിരുന്ന് അരി പെറുക്കി, ടെന്‍ഷന്‍ മാറ്റിയത് ആ സൂപ്പര്‍ സ്‌റ്റാര്‍'