ETV Bharat / entertainment

'അരങ്ങേറ്റം ഇങ്ങനെ ഒക്കെ ആയിരുന്നു'; നസ്രിയയെ വെള്ളം കുടിപ്പിച്ചു; വീഡിയോ വൈറല്‍ - Ante Sundaraniki release

Nazriya Telugu debut: 'അണ്ടേ സുന്ദരാനികി'ക്ക്‌ വേണ്ടി ഡബ്ബ്‌ ചെയ്‌ത്‌ നസ്രിയ. ഡബ്ബിംഗ്‌ വീഡിയോ പങ്കുവച്ച് താരം.

Nazriya Telugu debut  Nazriya viral dubbing video  Govind Padmasurya about Nazriya Telugu remake  Nazriya as Leela Thomas in Ante Sundaraniki  Ante Sundaraniki release  Nazriya latest movies
'അരങ്ങേറ്റം ഇങ്ങനെ ഒക്കെ ആയിരുന്നു'; നസ്രിയയെ വെള്ളം കുടിപ്പിച്ചു; വീഡിയോ വൈറല്‍
author img

By

Published : May 25, 2022, 11:39 AM IST

Nazriya Telugu debut: തെലുങ്ക്‌ ഭാഷ നസ്രിയയെ വെള്ളം കുടിപ്പിക്കുമോ..? തെലുങ്ക്‌ സൂപ്പര്‍താരം നാനിയുടെ നായികയായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മലയാളത്തിന്‍റെ ക്യൂട്ട് താരം നസ്രിയ. റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തെലുങ്കില്‍ അരങ്ങേറുന്നത്‌.

Nazriya dubs for Ante Sundaraniki: സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് വേണ്ടി ഡബ്ബ്‌ ചെയ്യുന്ന നസ്രിയയുടെ രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചിത്രത്തിന്‍റെ ഡബ്ബിങ് വേളയില്‍ പകര്‍ത്തിയ നിരവധി വീഡിയോകള്‍ കോര്‍ത്തിണക്കിയ റീല്‍ വീഡിയോ നസ്രിയ തന്നെയാണ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്‌. 'എന്‍റെ ആദ്യ തെലുങ്ക്‌ ചിത്രത്തിന്‍റെ ഡബ്ബിങ് ഇങ്ങനെയൊക്കെ ആയിരുന്നു.' -ഇപ്രകാരമാണ് വീഡിയോ പങ്കുവച്ച്‌ താരം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്‌.

Nazriya viral dubbing video: വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. 'അരിപെറുക്കി അരി പെറുക്കി മതിയായി', 'തെലുങ്ക്‌ ഭാഷ നസ്രിയയെ വെള്ളം കുടിപ്പിച്ചു', 'ഇന്‍ററസ്‌റ്റിംഗ്‌', 'ക്യൂട്ട്‌' അങ്ങനെ പോകുന്നു കന്‍റുകള്‍.. ദുല്‍ഖര്‍ സല്‍മാന്‍, തന്‍വി റാം, വിനയ്‌ ഫോര്‍ട്ട്‌, മൃണാള്‍ താക്കൂര്‍, ഗോവിന്ദ്‌ പദ്‌മസൂര്യ, സ്‌മിത പോപ്പ്‌, കായിക താരം പി.വി സിന്ധു തുടങ്ങി നിരവധി താരങ്ങളും നസ്രിയക്ക്‌ ആശംസകള്‍ നേര്‍ന്നു.

Govind Padmasurya about Nazriya Telugu remake: ഗോവിന്ദ്‌ പദ്‌മസൂര്യയും നസ്രിയയുടെ ഡബ്ബിങ് വീഡിയോക്ക്‌ താഴെ കമന്‍റുമായി രംഗത്തെത്തി. 'നാനിഗാരുവും മറ്റുള്ളവരും നസ്രിയയുടെ പ്രകടനത്തെ കുറിച്ച് ഒരുപാട് പ്രശംസാവാക്കുകള്‍ പറഞ്ഞു കേട്ടു. നിന്നെയോര്‍ത്ത്‌ അഭിമാനമാണ്. ഇനിയും ഒരുപാട്‌ ദൂരം പോകാനുണ്ട്‌. സിനിമ കാണാനായി അക്ഷമരായി കാത്തിരിക്കുകയാണ് ഞങ്ങള്‍.'-ഇപ്രകാരമാണ് നസ്രിയയുടെ തെലുങ്ക്‌ അരങ്ങേറ്റത്തെ കുറിച്ച് ഗോവിന്ദ്‌ പദ്‌മസൂര്യ കുറിച്ചത്‌.

Nazriya as Leela Thomas in Ante Sundaraniki: മിശ്ര വിവാഹമാണ് സിനിമയുടെ ചിത്രപശ്ചാത്തലം. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്‌ത്യന്‍ വിശ്വാസിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയം. ലീല തോമസ്‌ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ നസ്രിയ അവതരിപ്പിക്കുക. മലയാളി താരം തന്‍വി റാമും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. നാദിയ മൊയ്‌തു, രാഹുല്‍ രാമകൃഷ്‌ണ, സുഹാസ്‌, ഹര്‍ഷവര്‍ദ്ധന്‍ എന്നിവരും മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Ante Sundaraniki release: മലയാളത്തില്‍ 'ആഹാ സുന്ദരാ' എന്ന പേരിലും തമിഴില്‍ 'ആടാടെ സുന്ദരാ' എന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങുക. ജൂണ്‍ 10ന്‌ ചിത്രം തിയേറ്റിററുകളിലെത്തും. വിവേക്‌ അത്രേയ ആണ് സംവിധാനം. വിവേക്‌ അത്രേയ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്‌. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറും ചേര്‍ന്നാണ് നിര്‍മാണം. നികേത്‌ ബൊമ്മി ഛായാഗ്രഹണവും രവിതേജ ഗിരിജല എഡിറ്റിംഗും നിര്‍വഹിക്കും. വിവേക്‌ സാഗര്‍ ആണ് സംഗീതം നിര്‍വഹിക്കുക.

Nazriya latest movies: 'മണിയറയിലെ അശോകനാ'ണ് നസ്രിയയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. നാനിയുടെ 28ാമത്തെ ചിത്രമാണ് 'അണ്ടേ സുന്ദരാനികി'.

Also Read: ലീല തോമസ്‌ ആയി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച്‌ നസ്രിയ..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.