ETV Bharat / entertainment

'എൻ ഉയിരോട ആധാരം നീങ്കൾതാനെ..' പൊന്നോമനകളെ മാറോടണച്ച് നയൻസ്, ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്.. താരദമ്പതികളുടെ ഒന്നാം വിവാഹ വാർഷികം - Vignesh Shivan instagram post

ഒന്നാം വിവാഹ വാർഷികത്തിൽ നയൻതാരയുടെയും കുഞ്ഞുങ്ങളുടെയും ചിത്രം പങ്കുവച്ച് വിഘ്നേഷ് ശിവൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവച്ചത്.

Vignesh Shivan  nayanthara vignesh shivan wedding anniversary  nayanthara  nayanthara vignesh shivan  wedding anniversary nayanthara vignesh shivan  നയൻതാര  വിഘ്നേഷ്  വിഘ്നേഷ് ശിവൻ നയൻതാര  ഒന്നാം വിവാഹ വാർഷികം നയൻതാര വിഘ്നേഷ്  നയൻതാര വിഘ്നേഷ്  ഉയിർ ഉലകം  ഇരട്ടക്കുട്ടികളുമായി നയൻതാര  നയൻതാര ഇൻസ്റ്റഗ്രാം  വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ  പുതിയ ചിത്രങ്ങൾ നയൻതാര  നയൻതാര ഏറ്റവും പുതിയ ചിത്രങ്ങൾ  Vignesh Shivan instagram  Vignesh Shivan instagram post  nayanthara latest pictures
നയൻതാര
author img

By

Published : Jun 9, 2023, 1:35 PM IST

തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു താര റാണി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും. ഇരുവരും തമ്മിലുള്ള പ്രണയവും ആരാധകർ ആവോളം ആസ്വദിക്കുന്നുണ്ട്. താരദമ്പതികളുടെ ഒന്നാം വിവാഹ വാർഷികമാണ് ഇന്ന്.

വിവാഹ വാർഷികത്തോടനുബന്ധിച്ച് അത്രമേൽ സുന്ദരമായ ചിത്രങ്ങളാണ് വിഘ്നേഷ് ആരാധകരുമായി പങ്കുവച്ചത്. ഒന്നാം വിവാഹ വാർഷികത്തിൽ തന്‍റെ പൊന്നോമനകളെ നെഞ്ചോടുചേർത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ. 'എൻ ഉയിരോട ആധാരം നീങ്കൾതാനെ..' എന്ന് കുറിച്ചുകൊണ്ട് ഇരുവരുടെയും സുന്ദര നിമിഷങ്ങളെക്കുറിച്ചും വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

'എൻ ഉയിരോട ആധാരം നീങ്കൾതാനെ.. ഒരുപാട് നിമിഷങ്ങൾ നിറഞ്ഞ ഒരു വർഷം! ഉയർച്ച താഴ്‌ചകൾ. അപ്രതീക്ഷിത തിരിച്ചടികൾ! പരീക്ഷണ സമയങ്ങൾ! എന്നാൽ സ്‌നേഹവും വാത്സല്യവുമുള്ള ഒരു അനുഗ്രഹീത കുടുംബത്തിനരികിലേക്ക് തിരികെയെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും പിന്തുടരാൻ കൂടുതൽ ശക്തിയും ആത്മവിശ്വാസവും ഉണ്ടാകും..' ചിത്രങ്ങൾക്ക് വിഘ്നേഷ് അടിക്കുറിപ്പ് നൽകി.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിൽ, നയൻതാര തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളെയും മാറോടണച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം. ചിത്രങ്ങളിലൊന്നിൽ, ഒരു കുഞ്ഞ് ചുവന്ന സാന്താ റോമ്പർ ധരിച്ചിരിക്കുന്നു. ഏറ്റവും മികച്ച ചിത്രങ്ങൾ എടുത്ത് നൽകിയ ഫോട്ടോഗ്രാഫറിനും വിഘ്നേഷ് നന്ദി അറിയിച്ചു. 'അത്ഭുതകരമായ ക്ലിക്കുകൾക്ക് നന്ദി' എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്.

നെഗറ്റീവ് കമന്‍റിടുന്നവരെ പരിഹസിക്കാനും വിഘ്നേഷ് മറന്നില്ല. 'നെഗറ്റീവ് കമന്‍റിന് അടിമകളായിരിക്കുന്നവർ ദയവായി ക്ഷമിക്കുക, ഒരുപക്ഷേ നിങ്ങൾ പോസിറ്റിവിറ്റി അവഗണിക്കാൻ ശ്രമിക്കണം' എന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു. ദമ്പതികൾ ഒന്നിച്ചുള്ള ചിത്രങ്ങളും വിവാഹവാർഷികം സംബന്ധിച്ചുള്ള ഒരു കുറിപ്പും വിഘ്നേഷ് മറ്റൊരു പോസ്റ്റിലൂടെ പങ്കുവച്ചു.

'ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടെയാണ് സുഹൃത്തുക്കൾ വിവാഹ വാർഷിക ആശംസകൾ അയക്കുന്നത്. ലവ് യൂ തങ്കമേ.. എല്ലാ അനുഗ്രഹങ്ങളോടെയും കൂടിയാണ് നമ്മൾ ഒന്നിച്ച് ജീവിതം തുടങ്ങിയത്. ഇനിയും കുറെയേറെ മുന്നോട്ട് പോകാനുണ്ട്. ഒന്നിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്' -വിഘ്നേഷ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകി.

2022 ജൂൺ 9നായിരുന്നു ഇരുവരും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. താരവിവാഹം കോർഡിനേറ്റ് ചെയ്‌തത് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആയിരുന്നു.

2015ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് വിഘ്നേഷും നയൻതാരയും തമ്മില്‍ പ്രണയത്തിലായത്‌. 2021 മാര്‍ച്ച് 25നായിരുന്നു വിവാഹ നിശ്ചയം. 2022 ഒക്ടോബർ 9നാണ് സറോഗസിയിലൂടെയാണ് ഉയിരും ഉലകവും നയൻതാര-വിഘ്നേഷ് ദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്. ഉയിരിന്‍റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്‍റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.

ഇരുവർക്കും വാർഷികാശംസകൾ നേർന്നുകൊണ്ടും ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളുമായും നയൻതാരയോടും കുടുംബത്തോടുമുള്ള സ്നേഹം ചൊരിഞ്ഞും ആരാധകർ കമന്‍റ് ബോക്‌സ് നിറച്ചു.

Also read : 'എന്ത് കരുതലാണിവർ';കുട്ടികളുടെ മുഖം മാധ്യമങ്ങളിൽ നിന്ന് മറച്ചു പിടിച്ച് നയൻസ്, വിക്കി ദമ്പതികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.