ETV Bharat / entertainment

അതിരാവിലെ ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും

author img

By

Published : Apr 28, 2022, 2:03 PM IST

Nayanthara Vignesh Shivan visits Tirupati temple: വീണ്ടും ക്ഷേത്രദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷ്‌ ശിവനും. ഇരുവരും തിരുപ്പതി ദര്‍ശനം നടത്തിയിരിക്കുകയാണ്.

Nayanthara Vignesh Shivan visits Tirupati temple  ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും  Nayanthara Vignesh temple visit  Nayanthara Vignesh Shivan movie
അതിരാവിലെ ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും

Nayanthara Vignesh Shivan visits Tirupati temple: നയന്‍താരയും വിഘ്‌നേഷ്‌ ശിവനും ആരാധകരുടെ പ്രിയ താരങ്ങളാണ്. ഇരുവരുടെ പ്രണയവും സിനിമ വിശേഷങ്ങളുമെല്ലാം എല്ലായിപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്‌. ഇരുവരുടെയും ക്ഷേത്രദര്‍ശനവും മാധ്യമശ്രദ്ധ നേടാറുണ്ട്‌. ഇപ്പോഴിതാ നയന്‍താരയും വിഘ്‌നേഷും തിരുപ്പതി ദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്‌.

Nayanthara Vignesh temple visit: ഇരുവരും ക്ഷേത്രസന്ദര്‍ശനം നടത്തിയ ചിത്രം വിഘ്‌നേഷ്‌ ശിവനാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ 2.22നാണ് ഇരുവരും തിരപ്പതിയില്‍ ദര്‍ശനത്തിനെത്തിയത്‌. ഇക്കാര്യവും വിഘ്‌നേഷ്‌ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. 'കാതുവാക്കുലെ രണ്ടു കാതല്‍' എന്ന ഹാഷ്‌ടാഗോടു കൂടിയാണ് വിഘ്‌നേഷ്‌ ചിത്രം പങ്കുവച്ചത്‌. ഇതിന് മുമ്പും പലതവണ ഇരുവരും തിരുപ്പതി ദര്‍ശനത്തിനെത്തിയിട്ടുണ്ട്‌.

Nayanthara Vignesh Shivan movie: വിഘ്‌നേഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത 'കാതുവാക്കുലെ രണ്ടു കാതല്‍' ഇന്നാണ് (ഏപ്രില്‍ 28) തിയേറ്ററുകളിലെത്തിയത്‌. വിജയ്‌ സേതുപതി നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയും സാമന്തയുമാണ് നായികമാരായെത്തുന്നത്‌. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക്‌ മുമ്പാണ് ഇരുവരും തിരുപ്പതി ദര്‍ശനം നടത്തിയത്‌. പുലര്‍ച്ചെ നാല്‌ മണിക്കായിരുന്നു ചിത്രത്തിന്‍റെ ആദ്യ ഷോ ആരംഭിച്ചത്‌. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഏറെ നാളുകള്‍ക്ക്‌ ശേഷം തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയ ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Also Read: ക്ഷേത്രദര്‍ശനം ഇതാദ്യമല്ല... നയന്‍താര വിഘ്‌നേഷ്‌ വിവാഹം ഉടന്‍?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.