ETV Bharat / entertainment

നയന്‍താര - വിഘ്നേഷ് ശിവന്‍ വിവാഹ തിയ്യതി പുറത്ത് , ഒരുക്കങ്ങള്‍ തുടങ്ങി താരജോഡി ? - നയന്‍താര വിഘ്നേഷ് ശിവന്‍ വിവാഹം

ഏറെനാളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന താരവിവാഹമാണ് ഇവരുടേത്. എന്നാല്‍ രണ്ട് പേരുടെയും സിനിമാതിരക്കുകള്‍ കാരണം വിവാഹം നീണ്ടുപോവുകയായിരുന്നു

nayanthara vignesh shivan marriage  nayanthara vignesh shivan  nayan wikki marriage  നയന്‍താര വിഘ്നേഷ് ശിവന്‍  നയന്‍താര വിഘ്നേഷ് ശിവന്‍ വിവാഹം  നയന്‍ വിക്കി വിവാഹം
നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹ തിയ്യതി പുറത്ത്, ഒരുക്കങ്ങള്‍ തുടങ്ങി താരജോഡി?
author img

By

Published : May 7, 2022, 1:11 PM IST

ചെന്നെെ : തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. പ്രണയത്തിലായ സമയം മുതല്‍ ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. നാനും റൗഡി താന്‍ സിനിമയുടെ സെറ്റില്‍ വച്ച് പ്രണയത്തിലായ ഇരുവരും തുടര്‍ന്ന് പരസ്‌പരം പിന്തുണച്ചുകൊണ്ടാണ് കരിയറില്‍ മുന്നേറിയത്. വിഘ്നേഷ് ശിവന്‍റെ സംവിധാനത്തില്‍ ഒടുവില്‍ ഇറങ്ങിയ കാത്തുവാക്കുലെ രെണ്ട് കാതല്‍ സിനിമയില്‍ നയനും നായികാവേഷത്തില്‍ എത്തുന്നുണ്ട്.

ഏഴ് വര്‍ഷം നീണ്ട ഇവരുടെ പ്രണയബന്ധത്തിന് പിന്നാലെ വിവാഹം എപ്പോള്‍ നടക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. മുന്‍പ് പല തവണ താരജോഡികളുടെ കല്യാണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അന്ന് ഒന്നും രണ്ട് പേരുടെയും ഭാഗത്തുനിന്നും പ്രതികരണമൊന്നും വന്നില്ല. ഇപ്പോഴിതാ താരജോഡി വിവാഹത്തിന് ഒരുങ്ങുകയാണെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്.

ജൂണ്‍ 9ന് തിരുപ്പതിയില്‍ വച്ചാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കായുളള വിവാഹ റിസപ്ഷന്‍ മാലിദ്വീപില്‍വച്ചാവും നടക്കുക. മുന്‍പ് പല അഭിമുഖങ്ങളിലും വേദികളിലും വച്ച് നയന്‍താരയെ കുറിച്ച് വിഘ്നേഷ് മനസുതുറന്നിട്ടുണ്ട്.

നാനും റൗഡി താന്‍ സമയത്ത് നടിയെ ആദ്യമായി കാണാന്‍ പോയതും ഷൂട്ടിംഗ് സമയത്ത് നയന്‍ നല്‍കിയ പിന്തുണയെ കുറിച്ചുമെല്ലാം വിക്കി പറഞ്ഞു. നയനൊപ്പമുളള പ്രണയ നിമിഷങ്ങള്‍ വിക്കി എപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്‌ടീവല്ലാത്ത കാമുകിയുടെ വിശേഷങ്ങള്‍ എല്ലാം വിഘ്നേഷാണ് പങ്കുവയ്ക്കാറുളളത്.

രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹ ശേഷം മിക്കവരും കാത്തിരിക്കുന്ന താരവിവാഹം കൂടിയാണ് നയന്‍-വിക്കിയുടേത്. ഇരുവരുടെയും പുതിയ സിനിമ കാത്തുവാക്കുലെ രെണ്ട് കാതല്‍ തിയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്ററായി മുന്നേറുകയാണ്. സംവിധായകന്‍ എന്നതിലുപരി ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് വിഘ്നേഷ് ശിവന്‍. നയന്‍താരയ്‌ക്കൊപ്പം ചേര്‍ന്നാണ് വിക്കി സിനിമകള്‍ നിര്‍മിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.