ETV Bharat / entertainment

'മുഖത്ത് നോക്കി ആവശ്യം പ്രകടിപ്പിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി'; കാസ്‌റ്റിങ്‌ കൗച്ച് അനുഭവം പറഞ്ഞ് നയന്‍താര - കാസ്‌റ്റിങ്‌ കൗച്ച്

സിനിമയിലെ കാസ്‌റ്റിങ്‌ കൗച്ച് അനുഭവങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ കാസ്‌റ്റിങ്‌ കൗച്ച് അനുഭവം പങ്കുവച്ച് നയന്‍താര രംഗത്തെത്തിയിരിക്കുകയാണ്.

Nayanthara took small break from acting  Nayanthara reveals her casting couch experience  casting couch experience in the film industry  casting couch experience  film industry  casting couch  Nayanthara  Nayanthara about casting couch experience  Nayanthara s statement viral  Anushka Shetty about casting couch experience  Nayanthara about cheating in films  Nayanthara s malayalam movies  Nayanthara career  Nayanthara s Bollywood debut  Nayanthara s latest movies  കാസ്‌റ്റിങ്‌ കൗച്ച് അനുഭവം പറഞ്ഞ് നയന്‍താര  കാസ്‌റ്റിങ്‌ കൗച്ച് അനുഭവം  നയന്‍താര  കാസ്‌റ്റിങ്‌ കൗച്ച് അനുഭവങ്ങള്‍  കാസ്‌റ്റിങ്‌ കൗച്ച്  സിനിമയിലെ കാസ്‌റ്റിങ്‌ കൗച്ച് അനുഭവങ്ങള്‍
കാസ്‌റ്റിങ്‌ കൗച്ച് അനുഭവം പറഞ്ഞ് നയന്‍താര
author img

By

Published : Feb 2, 2023, 1:05 PM IST

Updated : Feb 2, 2023, 1:23 PM IST

Nayanthara took small break from acting: തന്‍റെ ഇരട്ട കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന്‍റെ തിരക്കിലാണിപ്പോള്‍ ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താര. കുഞ്ഞുങ്ങളുമായി സമയം ചിലവഴിക്കുന്നതിനാല്‍ സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയാണ് താരം. എന്നാല്‍ ഷാരൂഖ് ഖാന്‍ ചിത്രം 'ജവാനി'ലൂടെ തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരമിപ്പോള്‍.

Nayanthara reveals her casting couch experience: അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ കാസ്‌റ്റിങ്‌ കൗച്ചിനെ കുറിച്ച് നയന്‍താര പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു സിനിമയില്‍ തനിക്ക് പ്രധാന വേഷം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും പകരം വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടതായി നയന്‍താര പറയുന്നു. കാസ്‌റ്റിങ്‌ കൗച്ചിനെ കുറിച്ചുള്ള നയന്‍താരയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍.

Nayanthara about casting couch experience: നയന്‍താരയുടെ കരിയറിയന്‍റെ തുടക്കത്തിലായിരുന്നു സംഭവം. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് താരം ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു. കരിയറിന്‍റെ തുടക്കത്തില്‍ പല വലിയ ഓഫറുകളും വന്നിരുന്നു. എന്നാല്‍ അതിന് അഡ്‌ജസ്‌റ്റ് ചെയ്യാന്‍ തയ്യാറാവണം. മുഖത്ത് നോക്കി ആവശ്യം പ്രകടിപ്പിച്ചവരോട് അപ്പോള്‍ തന്നെ പറ്റില്ലെന്ന്‌ മറുപടി കൊടുക്കാന്‍ കഴിഞ്ഞതില്‍ ഇപ്പോഴും അഭിമാനിക്കുന്നു.

Nayanthara not ready to adjust for film offers: സഹകരിച്ചാല്‍ കിട്ടുന്ന വലിയ റോളിനെക്കാള്‍ പ്രധാനം എനിക്ക് എന്നിലുള്ള വിശ്വാസമാണ്. എനിക്ക് കഴിവുണ്ട് എന്ന വിശ്വാസം എനിക്കുണ്ട്. ആരെയും പ്രീതിപ്പെടുത്തി അഭിനയിക്കാനുള്ള അവസരം വാങ്ങേണ്ടതില്ല. എനിക്ക് അതിനുള്ള കഴിവുണ്ടെങ്കില്‍ മാത്രം പിടിച്ചു നിന്നാല്‍ മതി എന്നതായിരുന്നു തീരുമാനം.' -നയന്‍താര പറഞ്ഞു.

Nayanthara s statement viral: താരത്തിന്‍റെ ഈ ധീരമായ തീരുമാനത്തില്‍ നയന്‍താരയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധക ലോകം. കാസ്‌റ്റിങ്‌ കൗച്ചിനെ കുറിച്ചുള്ള നയന്‍താരയുടെ വെളിപ്പെടുത്തല്‍ സിനിമ മേഖലയില്‍ ഗുരുതരമായ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടേക്കാം. സിനിമയുടെ പ്രധാനപ്പെട്ട അണിയറപ്രവര്‍ത്തകര്‍ക്ക് ചില വിട്ടുവീഴ്‌ചകള്‍ക്ക് തയ്യാറായാല്‍ ചലച്ചിത്ര രംഗത്ത് പ്രധാന റോളുകള്‍ നല്‍കുന്നതിനെയാണ് കാസ്‌റ്റിങ്‌ കൗച്ച് എന്ന് പറയുന്നത്.

Anushka Shetty about casting couch experience: നേരത്തെ ബാഹുബലി താരം അനുഷ്‌ക ഷെട്ടിയും കാസ്‌റ്റിങ്‌ കൗച്ചിനെതിരെ രംഗത്തെത്തിയിരുന്നു. കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാതെയും നടിമാരുടെ അഭിനയ വൈദഗ്ധ്യം കണക്കിലെടുക്കാതെയും ചില സ്വാധീനമുള്ളവര്‍ ചൂഷണം നടത്തുന്നുണ്ടെന്നാണ് കാസ്‌റ്റിങ്‌ കൗച്ചിനെ കുറിച്ച് അനുഷ്‌ക ഷെട്ടി പറഞ്ഞത്.

Nayanthara about cheating in films: സിനിമയില്‍ നിന്നുണ്ടായ മറ്റ് അനുഭവങ്ങളും താരം പങ്കുവയ്‌ക്കുന്നുണ്ട്. ചില സിനിമകളില്‍ തന്നെ സംവിധായകന്‍ പറ്റിച്ച അനുഭവങ്ങളും താരം വെളിപ്പെടുത്തി. ഗജനി സിനിമയില്‍ കേന്ദ്ര നായികയാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും എന്നാല്‍ അതില്‍ ഒരു ഗ്ലാമര്‍ നായികയായി പോയതില്‍ ഒരുപാട് സങ്കടം തോന്നിയെന്നും നയന്‍താര പറഞ്ഞു.

Nayanthara s malayalam movies: ജയറാമിന്‍റെ നായികയായി 'മനസ്സിനക്കരെ' എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്കുള്ള നയന്‍താരയുടെ തുടക്കം. 'നാട്ടുരാജാവ്', 'വിസ്‌മയത്തുമ്പത്ത്' എന്നീ സിനിമകളിലൂടെ മോഹന്‍ലാലിനൊപ്പവും, മമ്മൂട്ടിക്കൊപ്പം 'രാപ്പകല്‍' എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിവിന്‍ പോളിക്കൊപ്പം 'ലൗ ആക്ഷന്‍ ഡ്രാമ', പൃഥ്വിരാജിനൊപ്പം 'ഗോള്‍ഡ്' തുടങ്ങി നിരവധി മലയാള സിനിമകളിലും വേഷമിട്ടു.

Nayanthara s Bollywood debut: 'അയ്യ' എന്ന സിനിമയിലൂടെയാണ് നയന്‍താര തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കന്നഡ, തെലുഗു ഭാഷകളിലേയ്‌ക്കും ചേക്കേറിയ താരം ഇപ്പോള്‍ ബോളിവുഡിലും അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ജവാന്‍റെ' രണ്ടാമത്തെ ഷെഡ്യൂളില്‍ താരം ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Nayanthara s latest movies: 'ജവാന്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം താരം തന്‍റെ 75ാം ചിത്രത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന 'ഇരൈവന്‍' ആണ് നയന്‍താരയുടെ പുതിയ പ്രോജക്‌ട്‌. അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയം രവിയാണ് നായകനായെത്തുക. തമിഴ് ചിത്രം 'കണക്‌ട്' ആയിരുന്നു നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.

Also Read: ഉയിരിനും ഉലകത്തിനും ഒപ്പം ക്രിസ്‌മസ് ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷും

Last Updated : Feb 2, 2023, 1:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.