തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം 'കണക്‌ട്' ഇന്നാണ് (ഡിസംബര്‍ 22) തിയേറ്ററുകളിലെത്തിയത്. 'കണക്‌ട്' റിലീസ് ചെയ്‌ത സാഹചര്യത്തില്‍, തന്നെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നയന്‍താര. തന്നെ വിമര്‍ശിച്ച നടി മാളവിക മോഹനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
രാജ റാണി എന്ന സിനിമയിലെ ഒരു ആശുപത്രി സീനില്‍ ഒരു സൂപ്പര്‍ താരം ഫുള്‍ മേക്കപ്പില്‍ ആയിരുന്നുവെന്നും മരിക്കാന്‍ കിടക്കുന്ന സീനില്‍ അഭിനയിക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ അഭിനയിക്കുന്നത് എങ്ങനെയാണെന്നാണ് ഒരു അഭിമുഖത്തിനിടെ മാളവിക പറഞ്ഞത്. താന്‍ എപ്പോഴും സംവിധായകര്‍ പറയുന്നത് കേള്‍ക്കുന്ന ആളാണെന്നാണ് നയന്‍താര ഇതിന് മറുപടി പറഞ്ഞത്.
ഒരാള്‍ ആശുപത്രിയിലാണെന്ന് കരുതി മുടിയൊക്കെ മോശമായി ഇടണമെന്നുണ്ടോ എന്നാണ് ഇതിന് മറുപടിയായി നയന്‍താര ചോദിക്കുന്നു. മാളവിക പേര് പറഞ്ഞില്ലെങ്കിലും തന്നെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായെന്നും നയന്‍ പറഞ്ഞു.
'ഒരു നടി ഒരു അഭിമുഖത്തില്‍ ഞാനൊരു സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ ഇരുന്നതിനെ വിമര്‍ശിച്ച് കണ്ടു. അവര്‍ എന്‍റെ പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും അത് എന്നെ പറ്റിയാണെന്ന് മനസിലായി. ഒരു ആശുപത്രി സീനില്‍ ഞാന്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും എന്‍റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്‌ട് ആയിരുന്നുവെന്നും അവര്‍ പറയുന്നു.
ആശുപത്രിയില്‍ ആണെന്ന് കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണം എന്നുണ്ടോ? അങ്ങനെ ഞാന്‍ കണ്ടിട്ടില്ല. ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും ശുശ്രൂഷിക്കാനും ആളുണ്ടാകില്ലേ? റിയലിസ്‌റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്‌റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതു പോലെ ഒട്ടും മേക്കപ്പില്ലാതെ മുഷിഞ്ഞ വേഷത്തില്‍ അഭിനയിക്കേണ്ടി വരും.
പക്ഷേ ഒരു കൊമേഷ്യല്‍ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്‌ടം തോന്നുന്ന തരത്തിലാണ് മേക്കപ്പ് ചെയ്യുക. ഈ പറഞ്ഞ രംഗം ഒരു കൊമേഷ്യല്‍ സിനിമയില്‍ നിന്നുള്ളതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് ഞാന്‍ സ്‌റ്റൈല്‍ ചെയ്‌തത്. ഞാന്‍ എപ്പോഴും എന്‍റെ സംവിധായകര്‍ പറയുന്നത് അതുപോലെ അനുസരിക്കുന്ന ആളാണ്, നയന്‍താര വ്യക്തമാക്കി.
Also Read: ബോളിവുഡ് സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി സാമന്ത; ഇന്ത്യയിലെ ജനപ്രിയ താരമായി നടി