ETV Bharat / entertainment

പൊന്നിയിന്‍ സെല്‍വനില്‍ നയന്‍താര ഇല്ല; മണിരത്‌നത്തോട് വിയോജിപ്പെന്ന് നയന്‍സ് ആരാധകര്‍ - പൊന്നിയിന്‍ സെല്‍വന്‍

മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ താരറാണിയെ ഉള്‍പ്പെടുത്തിയില്ല എന്ന പരാതിയാണ് ആരാധകര്‍ ഉന്നയിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്ന് രാജ്ഞി ലുക്കില്‍ അതി സുന്ദരിയായ തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറിനെ ഒഴിവാക്കിയതിലുള്ള പരാതിയാണ് നയന്‍സ് ആരാധകര്‍ പങ്കുവക്കുന്നത്

Ponniyin Selvan movie  Ponniyin Selvan  Nayanthara  പൊന്നിയിന്‍ സെല്‍വനില്‍ നയന്‍താര ഇല്ല  നയന്‍താര  മണിരത്‌നത്തിനോട് വിയോജിപ്പെന്ന് നയന്‍സ് ആരാധകര്‍  മണിരത്‌നം  പൊന്നിയിന്‍ സെല്‍വന്‍  നയന്‍സ്
പൊന്നിയിന്‍ സെല്‍വനില്‍ നയന്‍താര ഇല്ല; മണിരത്‌നത്തിനോട് വിയോജിപ്പെന്ന് നയന്‍സ് ആരാധകര്‍
author img

By

Published : Sep 12, 2022, 6:44 PM IST

കോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് നയന്‍താര. ടെലിവിഷന്‍ അവതാരികയായി കാമറക്ക് മുന്നിലെത്തിയ നയന്‍താര മനസിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ വേണ്ടത്ര കഥാപാത്രങ്ങള്‍ ലഭിക്കാതെ വന്നതോടെ നയന്‍താര തമിഴിലേക്ക് ചുവട് മാറ്റുകയായിരുന്നു.

സാധാരണ വേഷങ്ങള്‍ ചെയ്‌ത് സിനിമയിലെത്തി പിന്നീട് ഗ്ലാമര്‍ വേഷങ്ങള്‍ അഭിനയിച്ച്, തുടര്‍ന്ന് ശക്തമായ നായിക കഥാപാത്രങ്ങള്‍ ചെയ്‌ത് ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ നയന്‍താരയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്‌ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും വാണിജ്യ വിജയം നേടിക്കൊടുക്കാന്‍ നയന്‍താര എന്ന നടിക്ക് അനായാസം സാധിച്ചു.

Ponniyin Selvan movie  Ponniyin Selvan  Nayanthara  പൊന്നിയിന്‍ സെല്‍വനില്‍ നയന്‍താര ഇല്ല  നയന്‍താര  മണിരത്‌നത്തിനോട് വിയോജിപ്പെന്ന് നയന്‍സ് ആരാധകര്‍  മണിരത്‌നം  പൊന്നിയിന്‍ സെല്‍വന്‍  നയന്‍സ്
നയന്‍താര

തമിഴ്‌ സിനിമ മേഖലയില്‍ നയന്‍താര തന്‍റേതായ ഒരിടം ഉണ്ടാക്കി എടുക്കുകയായിരുന്നു. ഇന്ന് നയന്‍താരക്ക് കൈ നിറയെ സിനിമകളാണ്. കിങ് ഖാന്‍ ചിത്രമായ ജവാനിലൂടെ ബോളിവുഡിലും ചുവടുവക്കാന്‍ ഒരുങ്ങുകയാണ് താരം.

അഭ്രപാളിയിലെ രണ്ട് പതിറ്റാണ്ട്: ഇരുപത് വര്‍ഷത്തിലേക്ക് അടുക്കുന്ന അഭിനയ ജീവിതത്തില്‍ വളര്‍ച്ച മാത്രമല്ല, നിരവധി തകര്‍ച്ചകളും താരം അനുഭവിച്ചിട്ടുണ്ട്. മുമ്പ് ചെയ്‌തിരുന്ന ഗ്ലാമര്‍ വേഷങ്ങളും പ്രണവും മതംമാറ്റവും വിവാഹവും വിവാഹ മോചനവും എല്ലാം വിവാദമായിരുന്നു. ഈ വിവാദങ്ങള്‍ എല്ലാം നടിയുടെ കരിയറിനെയും പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് നയന്‍താരക്ക് കരിയറില്‍ നിന്ന് ഒരു ഇടവേള എടുക്കേണ്ടി വന്നു.

ആരെയും അമ്പരിപ്പിച്ച മേക്ക് ഓവറോടെ തിരിച്ചു വരവ്: 2011ല്‍ അഭിനയ രംഗത്തു നിന്നും മാറി നില്‍ക്കേണ്ടി വന്ന നയന്‍താര 2013ല്‍ സിനിമയിലേക്ക് തിരിച്ചെത്തിയത് ആരെയും അമ്പരിപ്പിക്കുന്ന മേക്ക് ഓവറോടെയാണ്. പിന്നീട് തനിക്കുണ്ടായ വിവാദങ്ങള്‍ക്കെല്ലാം തന്‍റെ വളര്‍ച്ച കൊണ്ടാണ് നടി മറുപടി പറഞ്ഞത്.

സിനിമയുടെ കഥയിലും ഏറ്റെടുക്കുന്ന വിഷയങ്ങളിലെ വ്യത്യസ്‌തതയും നോക്കി നയന്‍താര സിനിമകള്‍ സ്വീകരിച്ചു. നയന്‍ ഏറ്റെടുക്കുന്ന കഥാപാത്രങ്ങള്‍ സിനിമ ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ശക്തമായ കഥാപാത്രങ്ങളിലൂടെ വലിയ താരമൂല്യമുള്ള നടിയായി തമിഴകത്ത് നയന്‍താര മാറുകയും ചെയ്‌തു.

തമിഴ്‌ സിനിമക്ക് പുറമെ തെലുഗു സിനിമകളിലും ഏതാനും മലയാളം സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. താര റാണിയാണെങ്കിലും ഓഫ് സ്‌ക്രീനില്‍ നയന്‍സിനെ അധികം കാണാറില്ല. താരം പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങളും പ്രമോഷന്‍ പരിപാടികളുമൊക്കെ വളരെ ചുരുക്കമാണ്. എങ്കിലും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്. സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി നടന്ന നയന്‍താരയുടെ വിവാഹവും വിവാഹ ശേഷം ദമ്പതികള്‍ നടത്തിയ യാത്രകളുടെ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുത്തിയിരുന്നു.

പൊന്നിയിന്‍ സെല്‍വനില്‍ നയന്‍സ് ഇല്ല: രാജ്ഞി ലുക്കില്‍ അതി സുന്ദരിയായി നിരവധി ചിത്രങ്ങളില്‍ നയന്‍സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ താരറാണിയെ ഉള്‍പ്പെടുത്തിയില്ല എന്ന പരാതിയാണ് ആരാധകര്‍ ഉന്നയിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറിനെ ഒഴിവാക്കിയതിലുള്ള പരാതിയാണ് നയന്‍സ് ആരാധകര്‍ പങ്കുവക്കുന്നത്.

ചോള രാജവംശത്തിന്‍റെ കഥ സിനിമയാക്കുമ്പോള്‍ ഉത്തരേന്ത്യന്‍ നടിമാരല്ല ചിത്രത്തില്‍ അഭിനയിക്കേണ്ടത് എന്നും പരാമര്‍ശമുണ്ട്. രാജ്ഞി വേഷത്തിലുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ആരാധകര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.