ETV Bharat / entertainment

'തായ്‌ലന്‍ഡില്‍ എന്‍റെ താരത്തിനൊപ്പം', ഹണിമൂണ്‍ ആഘോഷിച്ച് നയനും വിക്കിയും, റൊമാന്‍റിക്ക് ചിത്രങ്ങള്‍ പുറത്ത് - നയന്‍താര വിഘ്നേഷ് ശിവന്‍ മധുവിധു ചിത്രങ്ങള്‍

തമിഴില്‍ നിരവധി ആരാധകരുളള താരദമ്പതികളാണ് നയനും വിക്കിയും. പ്രണയത്തിലായത് മുതല്‍ ഇരുവരുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരുന്നത്

nayanthara and vignesh shivan honeymoon pictures viral  nayanthara vignesh shivan marriage  nayanthara vignesh shivan honeymoon  nayanthara vignesh shivan honeymoon pictures  vignesh shivan instagram  nayanthara and vignesh shivan honeymoon at thailand  തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും  നയന്‍താര വിഘ്നേഷ് ശിവന്‍ ഹണിമൂണ്‍ ചിത്രങ്ങള്‍  നയന്‍താര വിഘ്നേഷ് ശിവന്‍ വിവാഹം  നയന്‍താര വിഘ്നേഷ് ശിവന്‍ ചിത്രങ്ങള്‍  നയന്‍താര വിഘ്നേഷ് ശിവന്‍ മധുവിധു ചിത്രങ്ങള്‍  നയന്‍താര വിഘ്നേഷ് ശിവന്‍ ഹണിമൂണ്‍ തായ്‌ലന്‍ഡ്
'തായ്‌ലന്‍ഡില്‍ എന്‍റെ താരത്തിനൊപ്പം', ഹണിമൂണ്‍ ആഘോഷിച്ച് നയനും വിക്കിയും, റൊമാന്‍റിക്ക് ചിത്രങ്ങള്‍ പുറത്ത്
author img

By

Published : Jun 20, 2022, 8:09 PM IST

നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ജൂണ്‍ ഒമ്പതിന് ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. കുടുംബവും സിനിമാ സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തോടനുബന്ധിച്ച് വിഘ്‌നേഷിന് 20 കോടിയുടെ ബംഗ്ലാവ് നയന്‍ സമ്മാനമായി നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രിയതമയ്‌ക്ക് ഡയമണ്ട് ആഭരണങ്ങളും, വിവാഹ വസ്‌ത്രങ്ങളും വിക്കിയും സമ്മാനിച്ചു. സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ആണ് താരവിവാഹം കോര്‍ഡിനേറ്റ് ചെയ്‌തത്. വിവാഹ ദിവസം തമിഴ്‌നാട്ടിലെ വിവിധ വൃദ്ധ സദനങ്ങളിലും, അനാഥ മന്ദിരങ്ങളിലും, അഗതി മന്ദിരങ്ങളിലും ഉള്‍പ്പടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് താരജോഡി ഭക്ഷണം നല്‍കിയിരുന്നു.

വിവാഹത്തിന് പിന്നാലെ മാതാപിതാക്കളെ കാണാനായി വിക്കിക്കൊപ്പം നയന്‍ കേരളത്തിലും എത്തി. തിരുവല്ല സ്വദേശിയായ നയന്‍താര വിഘ്‌നേഷിനൊപ്പം കേരളത്തില്‍ ക്ഷേത്ര ദര്‍ശനം നടത്താനും സമയം കണ്ടെത്തി. തിരക്കുകളില്‍ നിന്ന് മാറി ഇപ്പോള്‍ തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ് താരദമ്പതികള്‍. മധുവിധു സമയത്തെ റൊമാന്‍റിക്ക് ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.

'തായ്‌ലന്‍ഡില്‍ എന്‍റെ താരത്തിനൊപ്പം' എന്ന കാപ്‌ഷനിലാണ് വിക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അതേസമയം വിവാഹ ശേഷവും കൈനിറയെ സിനിമകളാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷാരൂഖ് ഖാന്‍റെ നായികയായി ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട് നടി. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ ലീക്കായിരുന്നു.

കൂടാതെ അല്‍ഫോണ്‍സ് പുത്രന്‍ ഒരിടവേളയ്‌ക്ക് ശേഷം സംവിധാനം ചെയ്‌ത ഗോള്‍ഡ് എന്ന ചിത്രത്തിലും നയന്‍താരയാണ് നായിക. പൃഥ്വിരാജ് നായകനാവുന്ന ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ ചിരഞ്‌ജീവി ചിത്രം ഗോഡ് ഫാദറിലും നയനാണ് നായിക.

കാത്തുവാക്കുലെ രെണ്ട് കാതലാണ് വിഘ്‌നേഷ് ശിവന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി, നയന്‍താര, സാമന്ത തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന റോളുകളില്‍ വേഷമിട്ടത്. കാത്തുവാക്കുലെ രെണ്ട് കാതലിന് ശേഷം അജിത്തിനെ നായകനാക്കിയുളള എകെ 62 സംവിധായകന്‍ പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.