ETV Bharat / entertainment

സമൂഹത്തിന് മാതൃകയായി താര ദമ്പതികള്‍; നയന്‍താര - വിഘ്‌നേഷ്‌ വിവാഹ സദ്യ കഴിക്കുന്നത്‌ എത്ര കുട്ടികള്‍? - സമൂഹത്തിന് മാതൃകയായി താര ദമ്പതികള്‍

Nayantha Vignesh Shivan wedding: വിവാഹ ചടങ്ങില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ വിവാഹ സദ്യ കഴിക്കും. സമ്പാദ്യത്തിലൊരു പങ്ക്‌ എന്നും സമൂഹത്തിനായി തിരിച്ചു നല്‍കണമെന്ന്‌ വിശ്വസിക്കുന്നവരാണ് നയന്‍താരയും വിഘ്‌നേഷ്‌ ശിവനും.

Nayantha Vignesh Shivan provide lunch for 18000 kids  Nayan Wikki provide lunch for 1 lakh people  Nayantha Vignesh Shivan wedding  സമൂഹത്തിന് മാതൃകയായി താര ദമ്പതികള്‍  Celebrities in Nayanthara Vignesh wedding
സമൂഹത്തിന് മാതൃകയായി താര ദമ്പതികള്‍; നയന്‍താര - വിഘ്‌നേഷ്‌ വിവാഹ സദ്യ കഴിക്കുന്നത്‌ എത്ര കുട്ടികള്‍?
author img

By

Published : Jun 9, 2022, 3:14 PM IST

Nayantha Vignesh Shivan wedding: ആരാധക ലോകം കാത്തിരുന്ന താരവിവാഹമായിരുന്നു നയൻതാര - വിഘ്നേഷ് ശിവന്‍റേത്‌. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തമിഴ്‌നാട്ടിലെ ചരിത്രപ്രസിദ്ധമായ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വച്ചായിരുന്നു താലികെട്ട്. ചെന്നൈയില്‍ കടലിന്‍റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

Nayan Wikki provide lunch for 1 lakh people: വിവാഹ ചടങ്ങില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ വിവാഹ സദ്യ കഴിക്കും. തമിഴ്‌നാട്ടില്‍ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ക്ഷേത്രങ്ങള്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലുള്ള ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്‌.

Nayantha Vignesh Shivan provide lunch for 18000 kids: ഇതുകൂടാതെ തമിഴ്‌നാട്ടിലൂടനീളം 18,000 കുട്ടികള്‍ക്ക്‌ താര ദമ്പതികള്‍ സദ്യയൊരുക്കും. തങ്ങളുടെ വിവാഹം കൊണ്ട്‌ സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയന്‍താരയും വിഘ്‌നേഷും ഇത്രയും പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്‌. സമ്പാദ്യത്തിലൊരു പങ്ക്‌ എന്നും സമൂഹത്തിനായി തിരിച്ചു നല്‍കണമെന്ന്‌ വിശ്വസിക്കുന്നവരാണ് നയന്‍താരയും വിഘ്‌നേഷ്‌ ശിവനും.

നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം 18,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിലൂടെ സമൂഹത്തിന് വലിയൊരു മാതൃകയായി മാറുകയാണ് താര ദമ്പതികള്‍. താരങ്ങളുടെ ഈ പ്രവൃത്തി ഇരുവരുടെയും ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തിരിക്കുകയാണ്.

Celebrities in Nayanthara Vignesh wedding: ഷാരൂഖ് ഖാൻ, രജനികാന്ത്, വിജയ് സേതുപതി, സംവിധായകൻ മണിരത്നം തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. താരങ്ങള്‍ എത്തിയതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്‌.

Also Read: നയന്‍താരയും വിഘ്‌നേഷും വിവാഹിതരായി ; വിശേഷ ദിനത്തില്‍ ഒരു ലക്ഷം പേര്‍ക്ക് ഉച്ച ഭക്ഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.