ETV Bharat / entertainment

300 ട്രാൻസ്‌ജെൻഡർമാരുമായി നവാസുദ്ദീൻ സിദ്ദിഖിയുടെ 'ഹദ്ദി'; 'രേണുക'യ്‌ക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ - Sanjay Saha and Raadhika Nanda

സിനിമയുമായി ബന്ധപ്പെട്ട പഠനങ്ങൾ ആരംഭിച്ച ഘട്ടത്തില്‍ തന്നെ സഹായമായി എത്തിയ രേണുക എന്നു പേരുള്ള ട്രാൻസ്‌ജെൻഡർ സ്‌ത്രീയ്‌ക്ക് നന്ദി പറയുകയാണ് നിർമാതാക്കൾ

നവാസുദ്ദീൻ സിദ്ദിഖിയുടെ ഹദ്ദി  ഹദ്ദി  നവാസുദ്ദീൻ സിദ്ദിഖി  നവാസുദ്ദീൻ സിദ്ദിഖി കേന്ദ്ര കഥാപാത്രമായി ഹദ്ദി  ഹദ്ദിയില്‍ അണിനിരന്നത് 300 ട്രാൻസ്‌ജെൻഡർമാർ  300 ട്രാൻസ്‌ജെൻഡർമാർ  ട്രാൻസ്‌ജെൻഡർമാർ  Nawazuddin Siddiquis Haddi  Haddi stars 300 real transgenders  300 real transgenders in Haddi  Haddi movie  Nawazuddin Siddiqui  Sanjay Saha and Raadhika Nanda  രേണുക
നവാസുദ്ദീൻ സിദ്ദിഖിയുടെ 'ഹദ്ദി'; അണിനിരന്നത് 300 ട്രാൻസ്‌ജെൻഡർമാർ, രേണുകയ്‌ക്ക് നന്ദി പറഞ്ഞ് നിർമാതാക്കൾ
author img

By

Published : Jun 22, 2023, 12:28 PM IST

മുംബൈ: നവാസുദ്ദീൻ സിദ്ദിഖി കേന്ദ്ര കഥാപാത്രമായി അടുത്തിടെ പുറത്തുവന്ന ചിത്രമാണ് 'ഹദ്ദി'. ട്രാൻസ്ജെൻഡറായാണ് ചിത്രത്തിൽ താരമെത്തിയത്. ചിത്രത്തിലെ നവാസുദ്ദീൻ സിദ്ദിഖിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ ചിത്രം വാർത്തകളില്‍ നിറഞ്ഞിരുന്നു. പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൈബറിടങ്ങളിൽ തരംഗമായത്.

ഇപ്പോഴിതാ 'ഹദ്ദി' സിനിമയില്‍ 300 യഥാർഥ ട്രാൻസ്‌ജെൻഡർമാർ അണിനിരന്ന വാർത്തയാണ് പുറത്തുവരുന്നത്. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവാഗതരായ സഞ്ജയ് സാഹയും രാധിക നന്ദയും ചേർന്ന് സംവിധാനം ചെയ്‌ത ചിത്രമാണ് 'ഹദ്ദി'. സിനിമയില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് യഥാർഥ ട്രാൻസ്‌ജെൻഡർമാരെ ഉൾപ്പെടുത്തിയതെന്ന് ഇവർ പറയുന്നു.

സിനിമയ്‌ക്കായി 300 ട്രാൻസ്‌ജെൻഡർമാരെ കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ലെന്നും നിർമാതാക്കൾ പറഞ്ഞു. 'സാഹസിക'മായിരുന്നു ഈ പ്രക്രിയ എന്നാണ് സഞ്ജയ് സാഹയും രാധിക നന്ദയും പറഞ്ഞത്. "ഈ പ്രക്രിയ ഒരേ സമയം വളരെ സാഹസികവും കഠിനവുമായിരുന്നു. അവരുടെ ജീവിതാനുഭവങ്ങൾ കൂടി ഞങ്ങൾ പഠിക്കുന്നതിനാൽ ഇതിനായി അവരെ ബോധ്യപ്പെടുത്താനും അവരെ സിനിമയുടെ ഭാഗമാക്കാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല'- നിർമാതാക്കൾ പറഞ്ഞു.

അവരില്‍ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനായെന്നും സഞ്ജയ് സാഹയും രാധിക നന്ദയും ചൂണ്ടിക്കാട്ടി. അവരുടെ ജീവിതവും ലോകവും നമ്മുടേതിൽ നിന്ന് എത്ര വ്യത്യസ്‌തമാണ് എന്നതുൾപ്പെടെ അവരിൽ നിന്ന് ടൺ കണക്കിന് കാര്യങ്ങൾ പഠിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു- അവർ പറയുന്നു.

സിനിമയുമായി ബന്ധപ്പെട്ട പഠനങ്ങൾ ആരംഭിച്ച ഘട്ടത്തില്‍ തന്നെ രേണുക എന്നു പേരുള്ള ഒരു ട്രാൻസ്‌ജെൻഡർ സ്‌ത്രീ ഏറെ സഹായമായി എത്തിയതായി സഞ്ജയ് പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ അവർ നേരിടുന്ന വെല്ലുവിളികളെയും നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടങ്ങളെയും കുറിച്ച് മനസിലാക്കാൻ അവർ സഹായിച്ചതായി സംവിധായകൻ പറഞ്ഞു.

'കുട്ടിക്കാലം മുതൽ ഇന്നുവരെ ദൈനംദിന ജീവിതത്തില്‍ അവർ നേരിടുന്ന വെല്ലുവിളികൾക്കൊപ്പം അവരുടെ സമൂഹത്തെക്കുറിച്ചും അവരുടെ വളർന്നുവന്ന സാഹചര്യങ്ങളെ കുറിച്ചും പഠിക്കാൻ അവർ ഞങ്ങളെ സഹായിച്ചു. സിനിമക്കായി സ്‌ക്രിപ്റ്റ് എഴുതാനും അവരുടെ ജീവിതത്തെക്കുറിച്ച് നന്നായി മനസിലാക്കാനും കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി ആളുകളെ സന്ദർശിക്കാൻ ഞങ്ങളെ അവർ പ്രേരിപ്പിച്ചു'- അതുവഴി കഥാപാത്രത്തിലേക്ക് കടന്നുചെല്ലാനും അവരുടെ ജീവിതം ആഴത്തിൽ മനസിലാക്കാനും കഴിഞ്ഞെന്നും അഴർ പറഞ്ഞു.

നവാസ് അവരോടൊപ്പം ധാരാളം സമയം ചിലവഴിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർ കടന്ന് പോകുന്ന സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കാനും ജീവിതം അടുത്തറിയാനും ഇത് സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. ട്രാൻസ്‌ജെൻഡർ പ്രാതിനിധ്യത്തിന്‍റെ കാര്യത്തിൽ 'ഹദ്ദി'യെ കൂടുതൽ ആധികാരികമാക്കാൻ തങ്ങളെ സഹായിച്ചതിന് രേണുകയെ സഞ്ജയ് അഭിനന്ദിക്കുകയും ചെയ്‌തു.

ലിംഗമാറ്റ ശാസ്‌ത്രക്രിയകൾ എങ്ങനെ സംഭവിക്കുന്നു, ഓപ്പറേഷന് ശേഷം എന്താണ് ചെയ്യേണ്ടത് എന്നതുൾപ്പെടെയുള്ള മെഡിക്കൽ പ്രക്രിയയുമായി ബന്ദപ്പെട്ട കാര്യങ്ങളിലും രേണുക തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ട്രാൻസ്‌ജെൻഡറുകൾ എവിടെയാണ് താമസിക്കുന്നത്, എവിടെ നിന്നാണ് ചികിത്സ തേടുന്നത് തുടങ്ങിയ പ്രാഥമികമായ അറിവുകളില്‍ എഴുത്തുകാർക്ക് ധാരണയുണ്ടാക്കാൻ സഹായിച്ചെന്നും പറഞ്ഞു. ഹദ്ദിയെ ഒരു സത്യാധിഷ്ഠിത സിനിമയാക്കാൻ അവർ തങ്ങളെ വളരെയധികം സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: നവാസുദ്ദീനില്‍ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചെന്ന് അവ്‌നീത്; 'ടിക്കു വെഡ്‌സ് ഷേരു'വിലെ ആദ്യഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.