Dasara teaser: തെലുഗു സൂപ്പര്‍താരം നാനിയുടെ 'ദസറ'യുടെ ടീസര്‍ പുറത്തിറങ്ങി. പുഷ്‌പ സിനിമയിലെ അല്ലു അര്‍ജുന്‍റെ ലുക്കിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുളള ലുക്കിലാണ് ടീസറില്‍ നാനി പ്രത്യക്ഷപ്പെടുന്നത്. പുഷ്‌പ ദി റൈസിലെ അല്ലു അര്‍ജുന്‍റെ റൗഡി കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് ദസറയിലെ നാനിയുടെ മേക്കോവര്‍.
Shine Tom Chacko in Dasara teaser: തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് 'ദസറ' ടീസറില്‍ ദൃശ്യമാകുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നാനിയുടെ നായിക. വെണ്ണല എന്ന കഥാപാത്രത്തെയാണ് 'ദസറ'യില്‍ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Dasara shooting ends: സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം കീര്‍ത്തി സുരേഷ് നേരത്തെ അറിയിച്ചിരുന്നു. 'ദസറ'യുടെ ടീസര്‍ ജനുവരി 30ന് റിലീസ് ചെയ്യുമെന്ന് അറിയിച്ച് കൊണ്ട് കീര്‍ത്തി സുരേഷ് നേരത്തെ അനൗന്‍സ്‌മെന്‍റ് വീഡിയോ പുറത്തു വിട്ടിരുന്നു.
Dasara character posters: നേരത്തെ സിനിമയിലെ കീര്‍ത്തി സുരേഷിന്‍റെയും നാനിയുടെയും കാരക്‌ടര്‍ പോസ്‌റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കീര്‍ത്തിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചായിരുന്നു നടിയുടെ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 'വെണ്ണല എന്നത് വെറുമൊരു പേരല്ല, വികാരമാണ്. ചിത്തു ചിത്തുള ബൊമ്മയ്‌ക്ക് പിറന്നാള്‍ ആശംസകള്‍'- ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് നാനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Shine Tom Chacko negative shade in Dasara: മലയാളി താരം ഷൈന്‍ ടോം ചാക്കോയും ടീസറില്‍ മുഖം കാണിക്കുന്നുണ്ട്. മലയാളി താരങ്ങളായ കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും നാനിയുടെ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു എന്നത് സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്. ഷൈന്‍ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുക.
Dasara theatre release: ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും സിനിമയില്‍ സുപ്രധാന വേഷങ്ങളിലെത്തും. മാര്‍ച്ച് 30നാണ് ദസറ തിയേറ്ററുകളിലെത്തുക. പ്രധാനമായും തെലുഗുവില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും.
Nani pan Indian release: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. നാനിയുടെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.
Dasara cast and crew: നവാഗതനായ ശ്രീകാന്ത് ഒഡേല ആണ് സംവിധാനം. ശ്രീ ലക്ഷ്‌മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് നിര്‍മാണം. സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിംഗും നിര്‍വഹിക്കും. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീതം.
Also Read: 'വെണ്ണല എന്നത് വെറുമൊരു പേരല്ല, വികാരമാണ്'; കീര്‍ത്തിക്ക് നാനിയുടെ പിറന്നാള്‍ സമ്മാനം