ETV Bharat / entertainment

തകര്‍പ്പന്‍ ഡാൻസുമായി നാനി; ദസറയിലെ ധൂം ധാം ഗാനം വന്നു - നാനി

ദസറയിലെ ധൂം ധാം ഗാനം ഗംഭീരം. ഏറ്റവും മികച്ച പ്രാദേശിക തെരുവ് ഗാനമായി ധൂം ധാമിനെ വിശേഷിപ്പിക്കാം.

ദസറയിലെ ധൂം ധാം ഗാനം ഗംഭീരം  ദസറയിലെ ധൂം ധാം ഗാനം  ദസറ  ധൂം ധാം ഗാനം  Dhoom Dhaam song from Dasara out  Dhoom Dhaam song  Dasara  Dhoom Dhaam  നാനി  കീര്‍ത്തി സുരേഷ്
ദസറയിലെ ധൂം ധാം ഗാനം പുറത്ത്
author img

By

Published : Mar 23, 2023, 12:22 PM IST

തെന്നിന്ത്യന്‍ താരം നാനിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദസറ'. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ദസറ'യിലെ 'ധൂം ധാം' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുംബൈയിലായിരുന്നു ഗാനത്തിന്‍റെ വീഡിയോ ലോഞ്ച്.

കസര്‍ല ശ്യാമിന്‍റെ വരികള്‍ക്ക് സന്തോഷ് നാരായണന്‍റെ സംഗീതത്തില്‍ രാഹുല്‍ സിപ്ലിഗഞ്ച്, ഗോട്ടെ കനകവ്വ എന്നിവര്‍ ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. 'ധൂം ധാം' ഗാനത്തെ ഏറ്റവും മികച്ച പ്രാദേശിക തെരുവ് ഗാനമായി വിശേഷിപ്പിക്കാം. ഒരു ഹൈ എനര്‍ജി ഡാന്‍സ്‌ ട്രാക്കാണ് ഈ ഗാനത്തിനുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

'ധൂം ധാ'മിന്‍റെ ഏതാനും ഭാഗങ്ങള്‍ സിനിമയുടെ ടീസറില്‍ കണ്ടത് മുതല്‍ ഗാനത്തിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഫുള്‍ എനര്‍ജിയോടു കൂടിയുള്ള വേഗതയേറിയ നൃത്തച്ചുവടുകള്‍ അടങ്ങിയ ഒരു സമ്പൂർണ മസാല ട്രാക്കാണിത്.

നേരത്തെ 'ദസറ'യുടെ ട്രെയിലർ ലോഞ്ച് ചടങ്ങില്‍, നാനിയുടെ ട്രക്ക് എന്‍ട്രി ഏവരെയും അമ്പരിപ്പിച്ചിരുന്നു. ഇത്തവണയും നാനി ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. സിനിമയെ പിന്തുണച്ച് ലോഞ്ചിന്‍റെ ഭാഗമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാഗ ദഗ്ഗുപതിയും എത്തിയിരുന്നു. നാനിയും റാണ ദഗ്ഗുപതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

അതേസമയം ഗാനത്തിന്‍റ ചിത്രീകരണ അനുഭവം പങ്കുവച്ച് കീര്‍ത്തി സുരേഷും രംഗത്തെത്തിയിട്ടുണ്ട്. 'ഈ ട്രാക്ക് ചിത്രീകരണം അവിശ്വസനീയമായ അനുഭവമായിരുന്നു. 'ധൂം ധാമി'ൽ സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും ശക്തമായ ഘടകമുണ്ട്.' -കീര്‍ത്തി സുരേഷ് പറഞ്ഞു.

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. പ്രത്യേക ഗെറ്റപ്പിലാണ് 'ദസറ'യില്‍ നാനി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനായുള്ള നാനിയുടെ ഗെറ്റപ്പ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. നാനിയുടെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'ദസറ'. താരത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്‌ടുകളില്‍ ഒന്നു കൂടിയാണിത്.

നാനി, കീർത്തി സുരേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ദീക്ഷിത് ഷെട്ടിയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. വെണ്ണല എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അവതരിപ്പിക്കുക. മലയാളി താരം ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ട്. ഷൈന്‍ ടോം ചാക്കോ നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

സമുദ്രക്കനി, സറീന വഹാബ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ശ്രീ ലക്ഷ്‌മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് സിനിമയുടെ നിര്‍മാണം. സത്യൻ സൂര്യൻ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

മാർച്ച് 30ന് രാജ്യവ്യാപകമായി ചിത്രം റിലീസിനൊരുങ്ങുകയാണ്. പ്രധാനമായും തെലുഗുവില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ഒരേസമയം റിലീസ്‌ ചെയ്യും.

Also Read: പുഷ്‌പ രാജിനെ ഓര്‍മിപ്പിച്ച് മാസ് ലുക്കില്‍ നാനി; ദസറ ടീസറില്‍ ഷൈന്‍ ടോം ചാക്കോയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.