ETV Bharat / entertainment

ടി പത്മനാഭന്‍റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് ; സുസ്‌മേഷ് ചന്ത്രോത്തിന്‍റെ സംവിധാനത്തിൽ 'നളിനകാന്തി'

'Nalinakanthi' will start showing from January : 'നളിനകാന്തി' ജനുവരി മുതൽ പ്രദർശനം ആരംഭിക്കും

നളിനകാന്തി  നളിനകാന്തി ജനുവരി മുതൽ പ്രദർശനം ആരംഭിക്കും  ടി പത്മനാഭന്‍റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്  നളിനകാന്തി ഉടൻ  നളിനകാന്തി റിലീസ്  ടി പത്മനാഭന്‍റെ ജീവിതകഥ സിനിമയാകുന്നു  സുസ്‌മേഷ് ചന്ത്രോത്ത്  സുസ്‌മേഷ് ചന്ത്രോത്തിന്‍റെ സംവിധാനത്തിൽ നളിനകാന്തി  T Padmanabhans life story is being made to movie  Nalinakanthi will start showing from January  Nalinakanthi release  സുസ്‌മേഷ് ചന്ത്രോത്തിന്‍റെ സംവിധാനത്തിൽ നളിനകാന്തി  നളിനകാന്തി റിലീസ്  T Padmanabhan  story writer T Padmanabhan  T Padmanabhans life story
T Padmanabhan's life story
author img

By ETV Bharat Kerala Team

Published : Dec 3, 2023, 3:10 PM IST

ലയാളികളുടെ പ്രിയ കഥാകാരൻ ടി പത്മനാഭന്‍റെ ജീവിതകഥ സിനിമയാകുന്നു (T Padmanabhan's life story is being made into a movie). എഴുത്തിനായി തന്‍റെ ജീവിതം സമർപ്പിച്ച, ഇന്നും സജീവമായി രചന തുടരുന്ന മലയാളത്തിലെ മുതിർന്ന എഴുത്തുകാരിലൊരാളായ ടി പത്മനാഭന്‍റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. 'നളിനകാന്തി' (Nalinakanthi) എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ത്രോത്ത് ആണ് സംവിധാനം ചെയ്യുന്നത്.

സുസ്‌മേഷ് ചന്ത്രോത്തിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 'നളിനകാന്തി'. 'പത്മിനി' ആണ് ഇദ്ദേഹം സംവിധാനം ചെയ്‌ത ആദ്യ ചിത്രം. വിഖ്യാത മലയാളി ചിത്രകാരി ടി കെ പത്മിനിയുടെ (1940 - 1969) ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു 'പത്മിനി'. കൊൽക്കത്ത കൈരളി സമാജത്തിന്‍റെ ബാനറിൽ ടി കെ ഗോപാലനാണ് 'നളിനകാന്തി' നിർമിക്കുന്നത്. 'പത്മിനി' നിർമിച്ചതും ഇതേ ബാനർ തന്നെയായിരുന്നു.

ടി പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്ര താരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക് മണികണ്‌ഠൻ, ശ്രീകല മുല്ലശ്ശേരി എന്നിവരും 'നളിനകാന്തി'യിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. മനേഷ് മാധവനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രണ്ടുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മനേഷ് മാധവന്‍റെ സാന്നിധ്യം പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.

മികച്ച ശബ്ദരൂപകൽപ്പനയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം മൂന്ന് തവണ നേടിയ രംഗനാഥ് രവിയും 'നളിനകാന്തി'യുടെ അണിയറയിലുണ്ട്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സുദീപ് പാലനാട് സംഗീതസംവിധാനം നിർവഹിക്കുന്നു. രിഞ്ജു ആർ വി ആണ് ചിത്രത്തിന്‍റെ എഡിറ്റർ.

സൗണ്ട് മിക്‌സിംഗ് : ബിജു പി ജോസ്, സിങ്ക് സൗണ്ട് : ബിനു ഉലഹന്നാൻ, വി എഫ് എക്‌സ് : സഞ്ജയ് എസ്, സെക്കന്‍റ് യൂണിറ്റ് കാമറാമാൻ : പ്രവീൺ പുത്തൻപുരയ്‌ക്കൽ, ആലാപനം : ദീപ പാലനാട്, അനഘ ശങ്കർ, സുദീപ് പാലനാട്, പെയിന്‍റിംഗ്‌സ് ആൻഡ് ഡ്രോയിംഗ്‌സ് : ശ്രീജ പള്ളം, കന്നി എം, സചീന്ദ്രൻ കാറഡുക്ക, സുധീഷ് വേലായുധൻ, അഡീഷണൽ സിങ്ക് സൗണ്ട് : വിഷ്‌ണു കെ പി, കളറിസ്റ്റ് : രമേഷ് അയ്യർ, ഡി ഐ: വിസ്‌ത ഒബ്‌സ്‌ക്യൂറ എന്‍റർടെയിൻമെൻസ്, ടൈറ്റിൽ കാലിഗ്രഫി : മനോജ് ഗോപിനാഥ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : ലെൻസ് ആൻഡ് പേപ്പർ മീഡിയ.

നേരത്തെ ടി പത്മനാഭന്‍റെ അനേകം കഥകൾ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്‍റെ ജീവിതവും സാഹിത്യവും സിനിമയാകുന്നത്. കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ 1931ലാണ് തിണക്കൽ പത്മനാഭൻ എന്ന ടി പത്മനാഭന്‍റെ ജനനം. കഥകൾ മാത്രമെഴുതി മലയാള സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി.

കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡുകൾ, സംസ്ഥാന സർക്കാരിന്‍റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതിയും എഴുത്തച്ഛൻ പുരസ്‌കാരവും ടി പത്മനാഭൻ നേടിയിട്ടുണ്ട്. മലയാളികൾ നെഞ്ചേറ്റിയ എഴുത്തുകാരന്‍റെ ജീവിതത്തിലെ കാണാക്കാഴ്‌ചകളിലേക്കും സാഹിത്യസംഭാവനകളിലേക്കും നളിനകാന്തി വെളിച്ചം വീശുമെന്നാണ് കരുതുന്നത്.

READ ALSO: ഐഎഫ്എഫ്‌കെ 2023; വിമണ്‍ ഡയറക്‌ടേഴ്‌സ് വിഭാഗത്തിൽ 8 ചിത്രങ്ങൾ, മാറ്റുരക്കാൻ മലയാളി സംവിധായികയും

പ്രശസ്‌ത ചിത്രകാരര്‍ ആയ ശ്രീജ പള്ളം, കന്നി എം, സചീന്ദ്രൻ കാറഡുക്ക, സുധീഷ് വേലായുധൻ എന്നിവരുടെ പെയിന്‍റിംഗുകളും രേഖാചിത്രങ്ങളും സിനിമയിൽ നിർണായകമാണ്. കണ്ണൂർ, പള്ളിക്കുന്ന്, എറണാകുളം, ചെറായി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മൂന്നുവർഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്. ജനുവരി മുതൽ 'നളിനകാന്തി' പ്രദർശനം ആരംഭിക്കും.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.