ETV Bharat / entertainment

'തിളങ്ങാനായി ഒരു നക്ഷത്രം ജനിക്കുന്നു'; നടികര്‍ തിലകത്തിലെ ടൊവിനോയുടെ ലുക്ക് പുറത്ത്, ചിത്രീകരണം ഉടന്‍ - നടികര്‍ തിലകത്തിലെ പുതിയ പോസ്‌റ്റര്‍ പുറത്ത്

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തിലെ പുതിയ പോസ്‌റ്റര്‍ പുറത്ത്. സിനിമയുടെ ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്ത്...

vടൊവിനോ തോമസ്  Tovino Thomas  നടികര്‍ തിലരം  Nadikar Thilakam  തിളങ്ങാനായി ഒരു നക്ഷത്രം ജനിക്കുന്നു  Nadikar Thilakam shooting  Tovino Thomas poster released  ലാല്‍ ജൂനിയര്‍  Jean Paul Lal  സൗബിന്‍ ഷാഹിര്‍  Soubin Shahir  ഷൈന്‍ ടോം ചാക്കോ  Shine Tom Chacko  Driving License  Honey Bee  നടികര്‍ തിലകത്തിലെ ടൊവിനോയുടെ ലുക്ക് പുറത്ത്  നടികര്‍ തിലകത്തിലെ ടൊവിനോയുടെ ലുക്ക്  നടികര്‍ തിലകത്തിലെ പുതിയ പോസ്‌റ്റര്‍ പുറത്ത്  നടികര്‍ തിലകത്തിലെ പുതിയ പോസ്‌റ്റര്‍
നടികര്‍ തിലകത്തിലെ ടൊവിനോയുടെ ലുക്ക് പുറത്ത്; ചിത്രീകരണം ഉടന്‍ ആരംഭിക്കും
author img

By

Published : Jun 11, 2023, 8:46 PM IST

ടൊവിനോ തോമസ് Tovino Thomas നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നടികര്‍ തിലകം' Nadikar Thilakam. ലാല്‍ ജൂനിയര്‍ Jean Paul Lal സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ടൊവിനോ തോമസിന്‍റെ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

ടൊവിനോ തോമസും തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 'തിളങ്ങാനായി ഒരു നക്ഷത്രം ജനിക്കുന്നു, നടികര്‍ തിലകം' - എന്ന അടിക്കുറിപ്പിലാണ് ടൊവിനോ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഒരു സ്‌റ്റൈലന്‍ ലുക്കിലാണ് പോസ്‌റ്ററില്‍ ടൊവിനോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം Nadikar Thilakam shooting ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'നടികര്‍ തിലക'ത്തിന് 120 ദിവസമാണ് ഷൂട്ടിങ് ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. ജൂണ്‍ 27നാകും ചിത്രീകരണം ആരംഭിക്കുക. ഹൈദരാബാദ്, മൂന്നാര്‍, ദുബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. 40 കോടി ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 2024ലാകും ചിത്രം തിയേറ്ററുകളില്‍ എത്തുക.

സിനിമയില്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിബന്ധങ്ങൾ നേരിടുന്ന ഡേവിഡ് പടിക്കലിന്‍റെ പ്രൊഫഷണൽ ജീവിതവും, ഈ വെല്ലുവിളികളിൽ നിന്നും സ്വയം മോചിതനാകാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളും കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുക.

ടൊവിനോ തോമസിനെ കൂടാതെ സൗബിന്‍ ഷാഹിറും Soubin Shahir ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സൗബിന്‍ ഷാഹിര്‍ 'നടികര്‍ തിലക'ത്തിന്‍റെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്‍റെ കഥാപാത്രത്തിന് തയ്യാറെടുക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവച്ചത്.

കൂടാതെ അനൂപ് മേനോന്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ Shine Tom Chacko, ലാല്‍, മധുപാല്‍, ശ്രീനാഥ് ഭാസി, ധ്യാന്‍ ശ്രീനിവാസന്‍, വീണ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. 'ഹണി ബീ', Honey Bee 'ഡ്രൈവിങ് ലൈസന്‍സ്' Driving License എന്നീ ചിത്രങ്ങളൊരുക്കിയ ലാല്‍ ജൂനിയര്‍ ആണ് സിനിമയുടെ സംവിധാനം.

വൈ നവീന്‍, വൈ രവിശങ്കര്‍ എന്നിവരുടെ മൈത്രി മൂവി മേക്കേഴ്‌സ്, അലൻ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ ഗോഡ്‌സ്‌പീഡും ചേർന്നാണ് സിനിമയുടെ നിര്‍മാണം. സുവിന്‍ സോമശേഖരനാണ് സിനിമയുടെ തിരക്കഥ. ആല്‍ബി ആന്‍റണി ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ് നിര്‍വഹിക്കും. യാക്‌സന്‍ ഗാരി പേരെയ്‌റെ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക.

'അജയന്‍റെ രണ്ടാം മോഷണം' Ajayante Randam Moshanam, 'അന്വേഷിപ്പിന്‍ കണ്ടെത്തും' Anveshippin Kandethum, 'ഫോറന്‍സിക് 2' Forensic 2 എന്നിവയാണ് ടൊവിനോ തോമസിന്‍റെ റിലീസിനൊരുങ്ങുന്ന മറ്റ് പ്രധാന ചിത്രങ്ങള്‍. ടൊവിനോ തോമസിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ടാണ് 'വഴക്ക്' Vazhakku.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത 'വഴക്ക്' ഓഗസ്‌റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തുക. ചിത്രം നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ Ottawa Indian Film Festival പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മേളയില്‍ മത്സരവിഭാഗത്തിലാണ് 'വഴക്ക്' പ്രദര്‍ശിപ്പിക്കുക. ജൂണ്‍ 16ന് ഉച്ചയ്‌ക്ക് ഒരു മണിക്കാണ് സിനിമയുടെ പ്രദര്‍ശനം.

Also Read: രൺബീർ കപൂർ - രശ്‌മിക മന്ദാന ചിത്രം 'ആനിമലി'ന്‍റെ ടീസർ നാളെയെത്തും ; പ്രീ ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.