ETV Bharat / entertainment

'എനിക്ക് ഈ കേസ് ജയിക്കണം, അതെന്‍റെ വാശിയാ' ; 'ഫിലിപ്‌സ്' ട്രെയിലർ പുറത്ത്, നിറഞ്ഞുനിന്ന് ഇന്നസെന്‍റും - Innocent last movie Philips

Philip's will hit theaters on November 24 : അന്തരിച്ച പ്രിയ താരം ഇന്നസെന്‍റിന്‍റെ സാന്നിധ്യം ട്രെയിലറിന്‍റെ പ്രധാന ആകർഷണമാണ്. നവംബർ 24ന് ഫിലിപ്‌സ് തിയേറ്ററുകളിലെത്തും

Little Big Films  Philips movie Trailer out  Mukesh Innocent Noble Starrer Philips Trailer  Mukesh Starrer Philips  Philips will hit theaters on November 24  നവംബർ 24ന് ഫിലിപ്‌സ് തിയേറ്ററുകളിലെത്തും  ഫിലിപ്‌സ് നവംബർ 24ന് തിയേറ്ററുകളിൽ  ശ്രദ്ധേയമായി ഫിലിപ്‌സ് ട്രെയിലർ  ഫിലിപ്‌സ് ട്രെയിലർ  Innocent last movie Philips  ഇന്നസെന്‍റ് അഭിനയിച്ച അവസാന ചിത്രം
Philips movie Trailer out
author img

By ETV Bharat Kerala Team

Published : Nov 22, 2023, 6:41 PM IST

ലയാളികളുടെ പ്രിയങ്കരനായ താരം മുകേഷ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'ഫിലിപ്‌സ്'. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളിലൂടെയും ഗാനത്തിലൂടെയും പ്രൊമോഷണൽ വീഡിയോകളിലൂടെയും എല്ലാം 'ഫിലിപ്‌സ്' പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലറും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സരിഗമ മലയാളത്തിന്‍റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലർ പുറത്തുവന്നത് (Philips movie Trailer out). ഏറെ രസകരമായി അണിയിച്ചൊരുക്കിയ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. ഇതുവരെ ഒരു ലക്ഷത്തിലേറെ കാഴ്‌ചക്കാരെ യൂട്യൂബിൽ ട്രെയിലർ സ്വന്തമാക്കി കഴിഞ്ഞു.

ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് 'ഫിലിപ്‌സ്' സംവിധാനം ചെയ്യുന്നത്. കുടുംബ ചിത്രങ്ങളെ ഇഷ്‌ടപ്പെടുന്ന മലയാളി പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യ വിരുന്ന് തന്നെയായിരിക്കും ഈ ചിത്രമെന്ന് ഉറപ്പുതരുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ. മുകേഷിനോപ്പം ഇന്നസെന്‍റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

അന്തരിച്ച പ്രിയ താരം ഇന്നസെന്‍റിന്‍റെ സാന്നിധ്യം ട്രെയിലറിൽ ഹൈലൈറ്റാവുന്നുണ്ട്. ഇന്നസെന്‍റ് അഭിനയിച്ച അവസാന ചിത്രമാണിത്. കൂടാതെ മുകേഷിന്‍റെ അഭിനയ ജീവിതത്തിലെ മുന്നൂറാമത് ചിത്രം കൂടിയാണ് 'ഫിലിപ്‌സ്'. ശ്രീധന്യ, അജിത് കോശി, അൻഷ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

READ ALSO: നിറ ചിരിയോടെ ഇന്നസെന്‍റ് വീണ്ടും സ്‌ക്രീനിൽ ; 'ഫിലിപ്‌സി'ലെ ഗാനം പുറത്ത്

ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്‌ണ എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിർമാണം. നവംബർ 24ന് 'ഫിലിപ്‌സ്' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഫെന്‍റാസ്റ്റിക് ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഈ സിനിമയിൽ മുകേഷ് അവതരിപ്പിക്കുന്നത്. മൂന്ന് മക്കളുമൊത്ത് ബെം​ഗളൂരുവിൽ സ്ഥിരതാമസമാക്കിയ ആളാണ് ഫിലിപ്പ്. പിന്നീട് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം അവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് മാത്തുക്കുട്ടി സേവ്യറും സംവിധായകൻ ആൽഫ്രഡും ചേർന്നാണ്.

ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹിഷാം അബ്‌ദുൾ വഹാബാണ് ഫിലിപ്‌സിന് സംഗീതം പകരുന്നത്. ജെയ്‌സൺ ജേക്കബ് ജോൺ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിക്കുന്നത് നിധിൻ രാജ് അരോൾ ആണ്.

പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - വിനീത് ജെ പുള്ളാടൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനിൽ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ - ദിലീപ് നാഥ്, കോസ്റ്റ്യൂംസ് - അരുൺ മനോഹർ, മേക്കപ്പ് - മനു മോഹൻ, ലിറിക്‌സ് - അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ, വി എഫ് എക്‌സ് - അക്സെൽ മീഡിയ, സൗണ്ട് ഡിസൈൻ & മിക്‌സ് - ആശിഷ് ഇല്ലിക്കൽ, അസോസിയേറ്റ് ഡയറക്‌ടർ - ധനഞ്ജയ് ശങ്കർ, കളറിസ്റ്റ് - ജോജി പാറക്കൽ, സ്റ്റിൽസ് - നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഡിസൈൻ - യെല്ലോടൂത്ത്‌സ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.