ETV Bharat / entertainment

വാഗമണ്‍ റേസ്: ജോജുവിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്, രേഖകളുമായി ഉടന്‍ ഹാജരാകണം - മോട്ടോര്‍ വാഹന വകുപ്പ്

ഓഫ് റോഡ് റേസില്‍ വണ്ടി ഓടിച്ച ശേഷം ആഹ്‌ളാദം പ്രകടിപ്പിച്ച ജോജുവിന്‍റെ ദൃശ്യവും വീഡിയോയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് റേസ് വിവാദമായത്.

joju george case  joju george vagamon off road race  joju george ksu  joju george latest news  ജോജു ജോര്‍ജ് കേസ്  ജോജു ജോര്‍ജ് വാഗമണ്‍ ഓഫ് റോഡ് റേസ്  മോട്ടോര്‍ വാഹന വകുപ്പ്  കെഎസ്‌യു
വാഗമണ്‍ റേസ്: ജോജുവിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്, രേഖകളുമായി ഉടന്‍ ഹാജരാകണം
author img

By

Published : May 10, 2022, 4:23 PM IST

ഇടുക്കി: വാഗമണില്‍ നടന്ന ഓഫ് റോഡ് റേസില്‍ പങ്കെടുത്തതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. നിയമ ലംഘനം നടന്നതായി ബോധ്യപ്പെട്ടതിനാലാണ് ജോജുവിനും സംഘാടകര്‍ക്കുമെതിരെ കേസ് എടുത്തതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ജോജു, സ്ഥലം ഉടമ, ഓഫ് റോഡ് റേസ് നടത്തിപ്പുകാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസുളളത്.

നേരത്തെ ഓഫ് റോഡ് റേസില്‍ വണ്ടി ഓടിക്കുന്ന ജോജു ജോര്‍ജിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് കെഎസ്‌യു നടനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസ് ആണ് ജോജുവിനെതിരെ പരാതിയുമായി എത്തിയത്.

തുടര്‍ന്നാണ് സംഭവത്തില്‍ നോട്ടീസ് അയക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് സംഘാടകര്‍ ഓഫ് റോഡ് റോസ് നടത്തിയത് എന്ന് കണ്ടെത്തി. ജില്ലയില്‍ മുന്‍പ് ഓഫ് റോഡ് റേസുകള്‍ക്കിടെ തുടര്‍ച്ചയായി അപകടങ്ങളുണ്ടായ സമയത്താണ് ഇത്തരം വിനോദങ്ങള്‍ക്ക് കലക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

നിലവില്‍ ഇടുക്കി ജില്ലയിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമാണ് ഓഫ് റോഡ് റേസ് നടത്താന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുളളത്. ഇത് ലംഘിച്ചതിനാണ് ജോജുവിനും സംഘാടര്‍ക്കും എതിരെ കേസെടുത്തത്. ഒരാഴ്‌ചയ്ക്കകം ആര്‍ടിഒയ്ക്ക് മുന്നില്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വാഗമണിലെ എം.എം.ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ വച്ചാണ് ശനിയാഴ്‌ച(മെയ് ഏഴ്) റേസ് നടന്നത്. കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയാണ് ഇവിടെയുളളത്. നിയമ വിരുദ്ധമായി ഈ സ്ഥലത്ത് വച്ച് റേസ് നടത്തിയതാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

റേസ് പ്ലാന്‍റേഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയതെന്ന് കെഎസ്‌യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അപകടകരമായ രീതിയിലാണ് റേസ് നടത്തിയതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാവുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.