Mother's day special: 2022 മാതൃദിനത്തില്‍ റോക്കി ഭായ് സ്‌പെഷ്യല്‍ വീഡിയോ പുറത്ത്. അമ്മ-മകന്‍ ബന്ധത്തിന്‍റെ ഊഷ്‌മളത പ്രകടമാക്കുന്ന 'കെജിഎഫ് 2'ലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ 'ഗഗനം നീ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
KGF 2 Mother's song: കന്നഡയ്‌ക്കൊപ്പം ഗാനത്തിന്‍റെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സുധാംശുവിന്‍റെ വരികള്‍ക്ക് രവി ബസ്‌രൂര്‍ ആണ് സംഗീതം. അന്ന ബേബിയാണ് മലയാള ഗാനം ആലപിച്ചിരിക്കുന്നത്.
KGF 2 gross collection: 1000 കോടിക്ക് മുകളിലാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള ഗ്രോസ് കലക്ഷന്‍. ഈദിനോടനുബന്ധിച്ച് തിങ്കളാഴ്‌ച ഒറ്റ ദിവസം മാത്രം 'കെജിഎഫ് 2' സ്വന്തമാക്കിയത് 8.25 - 8.60 കോടി രൂപയാണ്. ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ കലക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കലക്ഷന്‍ സ്വന്തമാക്കിയ ചിത്രമാണ് കെജിഎഫ് 2. ഇതുവരെ 401.80 കോടി രൂപയാണ് കെജിഎഫ് 2ന്‍റെ ഹിന്ദി പതിപ്പ് നേടിയത്.
KGF 2 breaks records: ആമിര്‍ ഖാന്‍റെ 'ദംഗലി'നെയാണ് ഇതോടെ ചിത്രം പിന്നിലാക്കിയത്. വെറും 21 ദിവസങ്ങള്‍ കൊണ്ടാണ് 'ദംഗലി'ന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ഗ്രോസ് 'കെജിഎഫ് 2' പിന്നിലാക്കിയത്. എന്നാല്‍ ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ ഗ്രോസില്‍ 'ബാഹുബലി 2' തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ ഗ്രോസില്‍ ഒന്നാമത്. 'ബാഹുബലി'യുടെ റെക്കോഡ് തകര്‍ക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് 'കെജിഎഫ്' ആരാധകര്‍. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. 60 കോടി രൂപയാണ് കേരളത്തില്‍ ഇതുവരെയുള്ള നേട്ടം.
KGF 2 digitals rights sold: നിരവധി റെക്കോര്‍ഡുകളാണ് കെജിഎഫ് 2 സ്വന്തമാക്കിയിരിക്കുന്നത്. റെക്കോഡ് തുകയ്‌ക്കാണ് ചിത്രത്തിന്‍റെ ഒടടി റൈറ്റ്‌സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 320 കോടി രൂപയ്‌ക്കാണ് ആമസോണ്‍ പ്രൈം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആമസോണ്‍ പ്രൈമിലൂടെ മെയ് 27നാണ് 'കെജിഎഫ് 2' ഒടിടി റിലീസിനെത്തുക. മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും.
RRR KGF 2 records: 'ആര്‍ആര്‍ആര്‍' ആണ് 'കെജിഎഫ് 2'ന് മുമ്പ് ഈ വര്‍ഷം ബോക്‌സ്‌ഓഫീസില്‍ വന്‍ ഹൈപ്പ് സൃഷ്‌ടിച്ച ചിത്രം. 1115 കോടിയാണ് ഇതുവരെ 'ആര്‍ആര്‍ആര്‍' നേടിയത്. ദിവസങ്ങള്‍ക്കകം തന്നെ 'ആര്‍ആര്‍ആറി'ന്‍റെ ഈ റെക്കോഡ് 'കെജിഎഫ് 2' തകര്‍ത്തെറിയുമെന്നാണ് നിഗമനം.
KGF 2 stars: പിരീഡ് ഡ്രാമ ഗ്യാങ്‌സ്‌റ്റര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങിയത്. കോലാര്‍ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജയ് ദത്തും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു. അധീര എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിച്ചത്.
KGF 2 cast and crew: പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, മാളവിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ, ഈശ്വരി റാവു, റാവു രമേശ്, അര്‍ച്ചന ജോയ്‌സ്, ശരണ്‍, ടിഎസ് നാഗഭരണ, അവിനാശ്, വസിഷ്‌ട സിംഹ, സക്കി ലക്ഷ്‌മണ്‍, ദിനേശ് മാംഗളൂര്‍, ഹരീഷ് റായ്, തരക്, രാമചന്ദ്ര രാജു, അശോക് ശര്‍മ, വിനയ് ബിഡപ്പ, മോഹന്‍ ജുനേജ, ജോണ്‍ കൊക്കന്‍, ഗോവിന്ദ ഗൗഡ, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. 2018ലാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗം റിലീസിനെത്തിയത്.
Yash fans: 'കെജിഎഫി'ലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യഷിന് കഴിഞ്ഞു. കന്നട സിനിമ മേഖലയുടെ തലവര മാറ്റിവരച്ച ചിത്രം കൂടിയാണിത്. ഒട്ടുമിക്ക ബിഗ്‌ബഡ്‌ജറ്റ് ചിത്രങ്ങളെയും പിന്നിലാക്കിയാണ് 'കെജിഎഫ് 2' ന്‍റെ തേരോട്ടം.
Also Read: കെജിഎഫ് സംവിധായകനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍