ETV Bharat / entertainment

ആരാധകർക്ക് ക്രിസ്‌മസ് സമ്മാനം ; 'മലൈക്കോട്ടൈ വാലിബന്‍' പുതിയ പോസ്റ്റർ പുറത്ത്

author img

By ETV Bharat Kerala Team

Published : Dec 25, 2023, 12:43 PM IST

Updated : Dec 25, 2023, 3:54 PM IST

Malaikottai Vaaliban new poster : ക്രിസ്‌മസ് ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചത്

Malaikottai Vaaliban new poster out  Mohanlals Malaikottai Vaaliban  Malaikottai Vaaliban new poster out on Christmas  ലൈക്കോട്ടൈ വാലിബന്‍ പുതിയ പോസ്റ്റർ പുറത്ത്  ലൈക്കോട്ടൈ വാലിബന്‍ പുതിയ പോസ്റ്റർ  ലൈക്കോട്ടൈ വാലിബന്‍  ലൈക്കോട്ടൈ വാലിബന്‍ റിലീസ്  Malaikottai Vaaliban release  Malaikottai Vaaliban starring Mohanlal  Mohanlal starring Malaikottai Vaaliban  Malaikottai Vaaliban by Lijo Jose Pellissery i
Malaikottai Vaaliban new poster

'നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം'- മോഹൻലാൽ - ലിജോ കൂട്ടുകെട്ടിന്‍റെ 'മലൈക്കോട്ടൈ വാലിബന്‍' സിനിമയുടെ ടീസര്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. ഒരുപിടിയും തരാതെ അവസാനിച്ച ടീസറിന് പിന്നാലെ മറ്റൊരു സർപ്രൈസുകൂടി അണിയറക്കാർ ആരാധകർക്ക് നൽകിയിരിക്കുകയാണ്. ടീസർ തരംഗം അവസാനിക്കും മുൻപ് ആരാധകർക്ക് ആഘോഷമാക്കാൻ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ചുറ്റിലും അഘോരികളും ഒത്ത നടുക്കായി വാലിബനും. പോസ്റ്റർ കണ്ട ആരാധകരും പറയുന്നത് ഒരുപിടിയും കിട്ടുന്നില്ലല്ലോ എന്നാണ്! ക്രിസ്‌മസ് സമ്മാനമായാണ് 'മലൈക്കോട്ടൈ വാലിബന്‍' പോസ്റ്റർ എത്തിയിരിക്കുന്നത്. ക്രിസ്‌മസ് ആശംസകൾ നേർന്നുകൊണ്ടാണ് മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ പോസ്റ്റർ പങ്കുവച്ചത്.

ജനുവരി 25 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ പുതിയ പോസ്റ്റർ എത്തിയതിന്‍റെ ത്രില്ലിലാണ് ആരാധകർ. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്‌, കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്‍റെ മാക്‌സ്‌ ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് 'മലൈക്കോട്ടൈ വാലിബൻ' നിർമിക്കുന്നത്.

'ലിജോ ജോസ് പെല്ലിശ്ശേരി ഒരു വലിയ ക്യാൻവാസ് സൃഷ്‌ടിക്കുക മാത്രമല്ല, ഇതിഹാസമായ മോഹൻലാലിനൊപ്പം ഒരു സ്‌റ്റെർലിംഗ് സംഘത്തെ കൂട്ടിച്ചേർക്കുകയും കൂടിയാണ്. മലയാള സിനിമയിലെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളില്‍ ഒന്നാണിത്. സിനിമയുടെ പ്രമേയവും ഗാംഭീര്യവും വൈകാരികതയും നിഷേധിക്കാനാവാത്തവിധം സാർവത്രികമാണ്. അതുതന്നെയാണ് ചിത്രം തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയം ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്യാനുള്ള കാരണവും' - സരിഗമ ഇന്ത്യ ലിമിറ്റഡ് ഫിലിംസ് ആൻഡ് ഇവന്‍റ്‌സിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ 'മലൈക്കോട്ടൈ വാലിബനെ' കുറിച്ച് പറഞ്ഞതിങ്ങനെയാണ്.

ലിജോയെ പോലൊരു പ്രതിഭാധനനായ സംവിധായകൻ മോഹൻലാലിനൊപ്പം കൈകോർക്കുമ്പോൾ ജനങ്ങൾ ഇഷ്‌ടപ്പെടുന്ന ഒരു എന്‍റര്‍ടെയിനര്‍ തീർച്ചയായും പ്രതീക്ഷിക്കാം എന്നാണ് നിർമാതാവ് ഷിബു ബേബി ജോണിന്‍റെ വാക്കുകൾ. 2010ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'നായകൻ', 'ആമേൻ' തുടങ്ങിയ സിനിമകളില്‍ ലിജോ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുള്ള പിഎസ് റഫീഖ് ആണ് 'മലൈക്കോട്ടൈ വാലിബന്‍റെ' കഥ ഒരുക്കിയത്.

നേരത്തെ മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഗ്ലിംപ്‌സ് വീഡിയോയും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്ററും ഇന്‍റർനെറ്റിൽ തരംഗമാവുകയാണ്. ബംഗാളി നടി കഥ നന്ദി, സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സേഠ് എന്നിവരും 'മലൈക്കോട്ടൈ വാലിബനി'ൽ സുപ്രധാന വേഷങ്ങളിലുണ്ട്.

READ MORE: മലൈക്കോട്ടെ വാലിബന്‍ പുതിയ അപ്‌ഡേറ്റ് പുറത്ത്; ഓഡിയോ സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് വിവരങ്ങളുമായി ട്രേഡ് അനലിസ്‌റ്റ്

ഇവരെ കൂടാതെ മണികണ്‌ഠന്‍ ആചാരി, ഹരീഷ് പേരടി, രാജീവ് പിള്ള, മനോജ് മോസസ് എന്നിവരും നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മധു നീലകണ്‌ഠന്‍ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. 'ചുരുളി'ക്ക് ശേഷം മധു നീലകണ്‌ഠന്‍ ലിജോ ജോസുമായി വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദീപു ജോസഫ് ആണ് ചിത്രത്തിന്‍റെ എഡിറ്റർ. സംഗീത സംവിധാനം പ്രശാന്ത് പിള്ളയും നിര്‍വഹിക്കുന്നു.

Last Updated : Dec 25, 2023, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.