ETV Bharat / entertainment

'ഒത്തിരി സ്നേഹത്തോടെ...' ബിഗ്‌ ബിയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍ - അമിതാഭ് ബച്ചന്‍

ട്വിറ്റര്‍ പേജിലൂടെയാണ് മോഹന്‍ലാല്‍ അമിതാഭ് ബച്ചന് ജന്മദിനാശംസ നേര്‍ന്നത്.

Mohanlal wishes Big B on birthday  amitabh bachchan birthday  celebs wish big b on birthday  south celebs wish big b on birthday  amitabh bachchan turns 80  Mohanlal  മോഹന്‍ലാല്‍  ബിഗ്‌ ബി  അമിതാഭ് ബച്ചന്‍  അമിതാഭ് ബച്ചന്‍ പിറന്നാള്‍
'ഒത്തിരി സ്നേഹത്തോടെ...' ബിഗ്‌ ബിയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
author img

By

Published : Oct 11, 2022, 2:06 PM IST

ണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡിന്‍റെ 'ബിഗ്‌ ബി' അമിതാഭ് ബച്ചന് ജന്മദിനാശംസയുമായി മോഹന്‍ലാല്‍. താന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് അദ്ദേഹം പ്രചോദനം ആയിരുന്നെന്നും, അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചിട്ടുള്ളത് ഭാഗ്യമാണെന്നും മോഹന്‍ലാല്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു. 50 വര്‍ഷത്തിലേറെയായി ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള സിനിമ ആസ്വാദകരെ അഭിനേതാവെന്ന നിലയില്‍ ആനന്ദിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അമിതാഭ് ബച്ചന് ജന്മദിനാശംസയുമായി മോഹന്‍ലാല്‍

അമിതാഭ് ബച്ചന്‍റെ വ്യക്തിപ്രഭാവത്തെ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം എന്നുള്ള വിശേഷണങ്ങള്‍ക്ക് അര്‍ഥം ഇല്ലാതാകുകയാണ്. അത്തരം വിശേഷണങ്ങള്‍ക്കെല്ലാം മുകളിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനമെന്നും മോഹന്‍ലാല്‍ പറഞ്ഞു. രണ്ട് ചിത്രങ്ങളിലാണ് മോഹന്‍ലാലും, അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.

2007ല്‍ പുറത്തിറങ്ങിയ 'രാം ഗോപാല്‍ വര്‍മ കി ആഗ്' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. 2010ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം കാണ്ഡഹാറിലാണ് മോഹന്‍ലാലും അമിതാഭ് ബച്ചനും അവസാനമായി ഒരുമിച്ച് പ്രവര്‍ത്തിച്ചത്.

Also Read: ഇന്ത്യൻ സിനിമയുടെ ക്ഷുഭിതയൗവ്വനം; അമിതാഭ് ബച്ചൻ എൺപതിന്‍റെ നിറവിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.