ETV Bharat / entertainment

അച്ഛന്‍ വേഷത്തില്‍ മോഹന്‍ലാല്‍? വൃഷഭയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്

ആക്ഷനും ഇമോഷനും ചേര്‍ന്ന ഒരു ബഹുഭാഷ ചിത്രമായിരിക്കും വൃഷഭ എന്ന് മോഹന്‍ലാല്‍. വൃഷഭയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

author img

By

Published : Mar 10, 2023, 1:45 PM IST

വൃഷഭയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്  വൃഷഭ  അച്ഛന്‍ വേഷത്തില്‍ മോഹന്‍ലാല്‍  ഒരു ബഹുഭാഷ ചിത്രമായിരിക്കും വൃഷഭ  മോഹന്‍ലാല്‍  വൃഷഭയുടെ ചിത്രീകരണം ഉടന്‍  വൃഷഭയുടെ ചിത്രീകരണം  Mohanlal starrer Vrushabha rolling soon  Mohanlal starrer Vrushabha  Vrushabha rolling soon  Vrushabha  Mohanlal
വൃഷഭയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്

മോഹന്‍ലാലിനെ നായകനാക്കിയുള്ള പുതിയ സിനിമയുടെ പ്രഖ്യാപനം പുറത്ത്. 'വൃഷഭ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധാനം നന്ദ കിഷോര്‍ ആണ്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ഏതാനും വിശേഷങ്ങള്‍ നേരത്തെ തന്നെ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആക്ഷനും ഇമോഷനും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും 'വൃഷഭ' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

സിനിമയുടെ കരാര്‍ ഒപ്പിട്ടുവെന്നും അതിനായി ദുബായില്‍ എത്തിയെന്നും നേരത്തെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. തിരക്കഥ വായിച്ച ശേഷം സിനിമ ചെയ്യാന്‍ തീരുമാനം എടുക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ജീവിതകാലം മുഴുവന്‍ വ്യാപിക്കുന്ന ഒരു അച്ഛന്‍ -മകന്‍ ബന്ധം കാണിക്കുന്ന ഹൈ എനര്‍ജി ഡ്രാമയാണ് 'വൃഷഭ' എന്നാണ് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ പിതാവിന്‍റെ വേഷത്തിലാണ് എത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മോഹന്‍ലാല്‍ അച്ഛന്‍റെ കുപ്പായം അണിയുമ്പോള്‍ തെലുഗുവിലെ ഒരു മുന്‍നിര താരം മകന്‍റെ റോളില്‍ എത്തുമെന്നും സൂചനയുണ്ട്.

സംവിധായകന്‍ നന്ദകിഷോറിന്‍റെ കാഴ്‌ചപ്പാട് തന്നില്‍ മതിപ്പുളവാക്കിയെന്നും എവിഎസ് സ്‌റ്റുഡിയോസുമായി 'വൃഷഭ'യ്‌ക്കായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ 'വൃഷഭ' എഴുതുകയാണെന്ന് സംവിധായകന്‍ പറയുന്നു.

മോഹന്‍ലാല്‍ സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്‌ക്കാരമാണെന്നും നന്ദകിഷോര്‍ പറഞ്ഞു. 'വൃഷഭ'യെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ആവേശത്തിലാണ് താനെന്നും സംവിധായകന്‍ പറയുന്നു. 'എല്ലാ നല്ല ചിത്രങ്ങളുടെയും കാതല്‍ നിങ്ങളുമായി ബന്ധം പുലര്‍ത്തുന്ന കഥാപാത്രങ്ങളാണ്. സിനിമ കണ്ട ശേഷവും വര്‍ഷങ്ങളോളം ആ കഥാപാത്രങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നില്‍ക്കുന്നു..'-നന്ദകിഷോര്‍ പറഞ്ഞു.

'വൃഷഭ'യുടെ ചിത്രീകരണം ഉടന്‍ തന്നെ തുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ക്യാന്‍വാസില്‍ ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളില്‍ തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

എവിഎസ് സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ അഭിഷേക് വ്യാസിനൊപ്പം ശ്യാം സുന്ദര്‍, പ്രവീര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. താന്‍ എന്നും ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ആവേശത്തിലാണെന്ന് എവിഎസ് സ്‌റ്റുഡിയോസിന്‍റെ സ്ഥാപകന്‍ വ്യാസ് പറയുന്നു. ദൃഢമായ ഒരു തിരക്കഥ ഞങ്ങള്‍ക്കുണ്ടെന്നും 'വൃഷഭ'യിലൂടെ പ്രേക്ഷകര്‍ക്ക് മികച്ചൊരു സിനിമാ അനുഭവം നല്‍കാനാവുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും വ്യാസ് പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബന്‍' ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍. സിനിമയുടെ രാജസ്ഥാന്‍ ഷെഡ്യൂളില്‍ അഭിനയിച്ച് വരികയാണിപ്പോള്‍ താരം. ജീത്തു ജോസഫിനൊപ്പമുള്ള 'റാം' ആണ് മോഹന്‍ലാലിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്. 'റാമി'ന്‍റേതായുള്ള ഫൈനല്‍ ഷെഡ്യൂള്‍ ഏപ്രിലില്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഓണം റിലീസായെത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായെത്തുക.

'സ്‌ഫടിക'മാണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മോഹന്‍ലാലിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രം റീ മാസ്‌റ്റര്‍ ചെയ്‌ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു.

Also Read: 4K മികവില്‍ ആടുതോമയുടെ രണ്ടാം വരവ്; സ്‌ഫടികം വീണ്ടും തിയേറ്ററുകളില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.