Empuraan starts: പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുപ്പില്‍ പ്രഖ്യാപനവുമായി 'എമ്പുരാന്‍' ടീം എത്തി. 'എമ്പുരാന്' തുടക്കം കുറിച്ച് മോഹന്‍ലാലും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും. ഇവര്‍ നാല് പേരും ചേര്‍ന്നാണ് 'എമ്പുരാന്‍റെ' വലിയ പ്രഖ്യാപനം നടത്തിയത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചു.
Mohanlal about Empuraan: 'എമ്പുരാന്‍' 'ലൂസിഫറി'ന് മുകളില്‍ നില്‍ക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കി. മുരളിയുടെ കഥ അത്തരത്തില്‍ ഒന്ന് തന്നെയാണെന്നും താരം പറഞ്ഞു. പൃഥ്വിയുടെ സംവിധാനം കൂടി ചേരുമ്പോള്‍ ആ പ്രതീക്ഷ ഇരട്ടിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'എമ്പുരാന്‍ ലൂസിഫറിനേക്കാള്‍ മുകളില്‍ നില്‍ക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്‌ക്ക് പുറത്ത് നിരവധി ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന സിനിമയായിരിക്കും ഇത്. ഒരു സിനിമയിലൂടെ മാത്രം പറയാനാകുന്നതല്ല 'ലൂസിഫറി'ന്‍റെ കഥ, മോഹന്‍ലാല്‍ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
Murali Gopi about L2E: 'എമ്പുരാന്‍' എന്നത് മൂന്ന് ഭാഗങ്ങളുള്ള സീരീസിന്‍റെ രണ്ടാം ഇന്‍സ്‌റ്റാള്‍മെന്‍റ് ആണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. 'ഒടിയന്‍റെ' ലൊക്കേഷനില്‍ വച്ചാണ് 'ലൂസിഫര്‍' സിനിമയുടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആദ്യമായി നടന്നതെന്നും അതുപോലെ 'എമ്പുരാന്‍റെ' ആദ്യ ചര്‍ച്ചയാണിതെന്നും പൃഥ്വിരാജ് അറിയിച്ചു. മോഹന്‍ലാലിന്‍റെ കൊമേഴ്‌ഷ്യല്‍ എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും 'എമ്പുരാന്‍' എന്നും താരം പറഞ്ഞു. 'ലൂസിഫറിനേ'ക്കാള്‍ വലിയ രീതിയിലാണ് പുതിയ സിനിമ സ്വപ്‌നം കാണുന്നതെന്നും പൃഥ്വി പറഞ്ഞു.
Prithviraj about Empuraan: 'ഇതൊരു ഇന്‍ഫോര്‍മല്‍ കൂടിക്കാഴ്‌ചയാണ്. 'എമ്പുരാന്‍' എന്ന സിനിമയെ സംബന്ധിച്ചിടത്തോളം ഇതിന് മുമ്പ് ഒരുപാട് ഇന്‍ഫോര്‍മല്‍ കൂടിക്കാഴ്‌ചകള്‍ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ദിവസത്തെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018ല്‍ എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ 'ഒടിയന്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് 'ലൂസിഫര്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് ലാലേട്ടനും ആന്‍റണി ചേട്ടനും മുരളിയും ഞാനുമൊക്കെ ചര്‍ച്ച ചെയ്‌തത്.
അതുപോലെ അത്തരത്തിലുള്ള 'എമ്പുരാന്‍റെ' ആദ്യ മീറ്റിംഗാണ് ഇതെന്ന് തോന്നുന്നു. റൈറ്റിംഗ് കഴിഞ്ഞു, ഇനി ഷൂട്ടിംഗിന്‍റെ കാര്യങ്ങളിലേക്ക് കടക്കുകയാണ്. എന്ന് എപ്പോ എങ്ങനെ, ആര്‍ട്ടിസ്‌റ്റുകളുടെ ഡേറ്റ്‌സ്, ലൊക്കേഷന്‍ ആ കാര്യങ്ങളിലേക്ക് കടക്കുന്ന ആ പ്രോസസിന്‍റെ ആദ്യത്തെ കൂടിക്കാഴ്‌ചയാണിത്. ആ രീതിയില്‍ എനിക്ക് തോന്നുന്നു ഇതൊരു സ്‌പെഷ്യല്‍ ഗെറ്റ് ടുഗതര്‍ ആണ്. 'എമ്പുരാന്‍റെ' കോര്‍ ടീമിന്‍റെ. അതുകൊണ്ട് ഈയൊരു അവസരം നിങ്ങളുമായി ഷെയര്‍ ചെയ്യാമെന്ന് വിചാരിച്ചു.
എന്‍റെ ഭാഗത്തു നിന്നും വേറെ അവകാശവാദങ്ങള്‍ ഒന്നുമില്ല. ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും മുരളിയും ഞാനും കൂടി ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതും ലാലേട്ടന്‍ നായകനായ ഒരു കൊമേഴ്‌ഷ്യല്‍ എന്‍റര്‍ടെയ്‌നറാണിത്. എല്ലാതരം പ്രേക്ഷകര്‍ക്കും കണ്ട് കയ്യടിച്ച് ആസ്വദിക്കാന്‍ പറ്റുന്ന ഒരു കൊമേഴ്‌ഷ്യല്‍ എന്‍റര്‍ടെയ്‌നര്‍. ആ സിനിമയുടെയും ആ കഥയുടെയും നറേഷന്‍റെയും മറ്റ് തലങ്ങള്‍ മറ്റ് ലെയേഴ്‌സ് എല്ലാം സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിച്ചാല്‍ സന്തോഷം. സാധിച്ചില്ലെങ്കില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്‍റെ പരാജയം.
പക്ഷേ 'ലൂസിഫര്‍' എന്ന സിനിമയ്‌ക്ക് നിങ്ങള്‍ തന്ന വലിയ സ്വീകരണം, ആ ഒരു മഹാവിജയം അതിന്‍റെ ആത്മവിശ്വാസത്തില്‍ കുറച്ചുകൂടി വലുതായിട്ടാണ് ഞങ്ങള്‍ ഇത്തവണ സ്വപ്‌നം കാണുന്നത്. ആ വലിപ്പത്തില്‍ എന്നോടൊപ്പം കഴിഞ്ഞ പ്രാവശ്യം നിന്ന പോലെ ലാലേട്ടനും ആന്‍റണി ചേട്ടനും, ഇതിന്‍റെ കാസ്‌റ്റ് ആന്‍ഡ് ക്രൂവും, മുരളിയും എല്ലാവരും ഉണ്ടാകുമെന്ന കോണ്‍ഫിഡന്‍സോടു കൂടി ഇന്നു മുതല്‍ ഞങ്ങള്‍ ഇതിന്‍റെ ആക്‌ച്വല്‍ പ്രോസസ് ആരംഭിച്ചിരിക്കുകയാണ്. എന്ന് റിലീസ് എപ്പോ തിയേറ്ററുകളിലെത്തും എന്നൊന്നും കൃത്യമായി ഇപ്പോ പറയാന്‍ പറ്റാത്തൊരു സിനിമയാണ് 'എമ്പുരാന്‍'. ഇതിന്‍റെ പുതിയ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും, പൃഥ്വിരാജ് പറഞ്ഞു.
Also Read: കേട്ട നാൾ മുതൽ ആഗ്രഹിച്ചിരുന്നു, അസമിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് മോഹന്‍ലാല്‍