അകാലത്തില്‍ മരിച്ചുപോയ പ്രിയ സുഹൃത്ത് അനൂപ് രാമകൃഷ്‌ണന്‍റെ പുസ്‌തകം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാല്‍. വിഷ്വല്‍ ഡിസൈനര്‍ അനൂപിന്‍റെ 'ടൈറ്റില്‍ - ഒ - ഗ്രഫി' എന്ന പുസ്‌തകം ഫേസ്‌ബുക്കിലൂടെ പ്രകാശനം ചെയ്‌ത് ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ് താരം.
അനൂപിന്‍റെ പുസ്‌തകവുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് നമുക്കൊപ്പമില്ലാത്ത അനൂപിനെ ഹൃദയത്തോട് ചേർത്തു നിർത്തി സന്തോഷത്തോടെ ഈ പുസ്‌തകം മലയാളത്തിന് സമർപ്പിക്കുന്നു എന്നാണ് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. മലയാള സിനിമയിലെ ടൈറ്റിലുകളുടെ പകർന്നാട്ടങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര പുസ്‌തകമാണ് 'ടൈറ്റില്‍ - ഒ - ഗ്രഫി'.
മോഹന്‍ലാലിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്: 'ഒരു സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് അതിന്‍റെ ടൈറ്റിൽ ആയിരിക്കും, അല്ലേ. ശില്‍പ സൗന്ദര്യം പോലെ നമ്മുടെ ഒക്കെ മനസിൽ പതിഞ്ഞു കിടക്കുന്ന എത്രയെത്ര സിനിമ ടൈറ്റിലുകളാണുള്ളത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എന്‍റെ പ്രിയ സുഹൃത്ത് അനൂപിന്‍റെ സ്വപ്‌നമായിരുന്നു മലയാള സിനിമയിലെ ടൈറ്റിലുകളുടെ പകർന്നാട്ടങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര പുസ്‌തകം. ആ സ്വപ്‌നത്തിന്‍റെ സാക്ഷാൽക്കാരമാണ് 'Title - o - Graphy'.
ടൈറ്റിലോഗ്രാഫി എന്ന സമാനതകള്‍ ഇല്ലാത്ത ഈ പുസ്‌തകത്തിലൂടെ അനൂപ്, സിനിമാ തലക്കെട്ടുകളുടെ പിന്നിലെ അത്ഭുത ലോകം നമുക്ക് മുന്നിൽ തുറന്നിടുകയാണ്. ഇന്ന് നമുക്കൊപ്പം ഇല്ലാത്ത അനൂപിനെ ഹൃദയത്തോട് ചേർത്തു നിർത്തി ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ പുസ്‌തകം മലയാളത്തിന് സമർപ്പിക്കുന്നു.' -മോഹന്‍ലാല്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
2021 ഡിസംബറിലായിരുന്നു അനൂപ് രാമകൃഷ്‌ണന്‍റെ വിയോഗം. പ്രമുഖ വിഷ്വല്‍ ഡിസൈനറും മൈന്‍ഡ് വേ ഡിസൈന്‍ ഡയറക്‌ടറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായിരുന്നു കോഴിക്കോട് സ്വദേശിയായ അനൂപ്. ഇന്‍ഫോസിസില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ ഓഫീസര്‍, സില്‍വര്‍ സൈന്‍ ഡിസൈന്‍ എഞ്ചിനീയര്‍ തുടങ്ങി നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മള്‍ട്ടീമീഡിയ രംഗത്തും, പത്ര രൂപകല്‍പ്പനയിലും ടൈപ്പോഗ്രഫിയിലും ആധുനിക സാങ്കേതികതകള്‍ പരീക്ഷിച്ച വ്യക്തിയാണ് അനൂപ്. ഗ്രാഫിക് ഡിസൈനിംഗിലും അദ്ദേഹം പുതുമകള്‍ അവതരിപ്പിച്ചു. ചുരുങ്ങിയ നാള്‍കൊണ്ട് മീഡിയ, ബ്രാന്‍ഡിംഗ് രംഗത്ത് ശ്രദ്ധേയമായ ചുവടുകള്‍ വയ്‌ക്കാനും അനൂപിന് കഴിഞ്ഞു.
നിരവധി പുരസ്‌കാരങ്ങളും അനൂപിനെ തേടിയെത്തിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായ സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈനിന്‍റെ (എസ്എന്‍ഡി) ഇന്ത്യ ചാപ്‌റ്റര്‍ നല്‍കുന്ന ബെസ്‌റ്റ് ഓഫ് ഇന്ത്യന്‍ ന്യൂസ് ഡിസൈന്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിനും അനൂപ് അര്‍ഹനായിട്ടുണ്ട്. സിംബയോസിസ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍റെ യുവപ്രതിഭ പുരസ്‌കാരവും അദ്ദേഹം നേടി.
അനൂപ് രാമകൃഷ്‌ണന് മരണാനന്തര ബഹുമതിയായി 2022ല്‍ ദേശീയ പുരസ്‌കാരവും ലഭിച്ചു. മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശത്തിനാണ് അനൂപ് രചിച്ച 'എം.ടി അനുഭവങ്ങളുടെ പുസ്‌തകം' അർഹമായത്.
Also Read: ജപ്പാനില്‍ അവധിക്കാലം ആഘോഷിച്ച് മോഹന്‍ലാല്‍; ഭാര്യക്കൊപ്പം ചെറി പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് താരം