Mohanlal new caravan: മോഹന്‍ലാലിന്‍റെ പുതിയ ആഡംബര കാരവാന്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന്‍റെ പുതിയ ആഡംബര കാരവാന്‍ വീഡിയോ പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്. ഫൈവ് സ്‌റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനമാണ് മോഹന്‍ലാലിന്‍റെ ഈ പുതിയ കാരവാന്‍.
അത്യാഡംബരങ്ങളോടു കൂടി ഒരുക്കിയ കാരവാന്‍റെ ഇന്‍റീരിയര്‍ ഡിസൈനും എക്‌സ്‌റ്റീരിയറും ഉള്‍പ്പെടുത്തികൊണ്ടുള്ളതാണ് വീഡിയോ. ലിവിംഗ് റൂമിന്‍റെയും മേക്കപ്പ് റൂമിന്‍റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന വലിയ ടിവി, ഫ്രിഡ്‌ജ്, കിടപ്പുമുറി, വാഷ് റൂം തുടങ്ങി വന്‍ സംവിധാനങ്ങളാണ് കാരവാനില്‍ ഒരുക്കിയിരിക്കുന്നത്. ലിവിംഗ് റൂമിന്‍റെ റൂഫില്‍ പ്രത്യേകം ലൈറ്റുംകളും മറ്റും നല്‍കി ഒരുക്കിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ബ്രൗണ്‍ നിറമാണ് കാരവാന്. മനോഹരമായ ഗ്രാഫിക്‌സും വാഹനത്തിന് നല്‍കിയിട്ടുണ്ട്. നിരവധി സിനിമ താരങ്ങള്‍ക്ക് വാഹനങ്ങള്‍ ഒരുക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോ മൊബൈല്‍സാണ് മോഹന്‍ലാലിനും കാരവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഓജസ് ഓട്ടോ മൊബൈല്‍സ് ഭാരത് ബെന്‍സിന്‍റെ 1017 ബസിനെയാണ് ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.
മോഹന്‍ലാലിന്‍റെ ഇഷ്‌ട നമ്പറായ 2255 ഈ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍. 3907 സിസി, നാല് സിലിണ്ടര്‍ 4 ഡി 34 ഐ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ വാഹനത്തിന് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്.
Also Read: 'മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു, പക്ഷേ മമ്മൂക്കയാണ് എന്‍റെ പുതിയ പ്രണയം': അതിഥി ബാലന്‍