ETV Bharat / entertainment

മോണ്‍സ്‌റ്ററിന് അഞ്ച്‌ വിദേശ രാജ്യങ്ങളില്‍ വിലക്ക്

Monster banned in gulf countries: കേരളത്തില്‍ മോണ്‍സ്‌റ്റര്‍ റിലീസിനെത്തുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ ചിത്രത്തിന് വിലക്ക്. അഞ്ച് രാജ്യങ്ങളിലാണ് മോണ്‍സ്‌റ്ററിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Monster banned in gulf countries  Monster movie banned  മോണ്‍സ്‌റ്ററിന് അഞ്ച്‌ വിദേശ രാജ്യങ്ങളില്‍ വിലക്ക്  കേരളത്തില്‍ മോണ്‍സ്‌റ്റര്‍  മോണ്‍സ്‌റ്റര്‍  Vysakh about Monster  Lakshmi Manchu Malayalam debut  Mohanlal movie Monster  Mohanlal  Monster  മോണ്‍സ്‌റ്ററിന് വിലക്കേര്‍പ്പെടുത്തി  മോഹന്‍ലാല്‍
മോണ്‍സ്‌റ്ററിന് അഞ്ച്‌ വിദേശ രാജ്യങ്ങളില്‍ വിലക്ക്
author img

By

Published : Oct 21, 2022, 4:40 PM IST

Monster movie banned: നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മോഹന്‍ലാലിന്‍റെ സസ്‌പെന്‍സ്‌ ത്രില്ലര്‍ ചിത്രമാണ് 'മോണ്‍സ്‌റ്റര്‍'. ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ദിനം കേരളത്തിലെ തിയേറ്ററുകളില്‍ 'മോണ്‍സ്‌റ്റര്‍' ഹൗസ്‌ഫുള്ളായി ഓടുമ്പോള്‍ ചില വിദേശ രാജ്യങ്ങളില്‍ സിനിമയ്‌ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Monster banned in gulf countries: അഞ്ച് വിദേശ രാജ്യങ്ങളിലാണ് സിനിമയ്‌ക്ക് വിലക്ക്. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലാണ് 'മോണ്‍സ്‌റ്ററി'ന് വിലക്കേര്‍പ്പെടുത്തിയത്. ഈ അഞ്ച് രാജ്യങ്ങളിലും സിനിമയുടെ സെന്‍സറിങ് തള്ളിയിട്ടുണ്ട്.

Monster Dubai release: എല്‍ജിബിടിക്യൂ സമൂഹവുമായി ബന്ധപ്പെട്ട കഥയിലെ ഭാഗമാണ് വിലക്കിന് കാരണം. അതേസമയം ദുബായില്‍ ചിത്രത്തിന് റിലീസിംഗ് അനുമതി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദുബായിലെ റിലീസ് തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല.

Vysakh about Monster: 'മോണ്‍സ്‌റ്ററി'ന് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറ്റ് സിനിമകളെ അപേക്ഷിച്ച് മോണ്‍സ്‌റ്ററിന് വിപുലമായ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ആവശ്യമായിരുന്നുവെന്നും സംവിധായകന്‍ വൈശാഖ് നേരത്തെ പറഞ്ഞിരുന്നു. പുലിമുരുഗന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയ്‌ കൃഷ്‌ണ എന്നിവര്‍ ഒന്നിച്ച ചിത്രം കൂടിയാണിത്. ഉദയ്‌ കൃഷ്‌ണയാണ് സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം.

Lakshmi Manchu Malayalam debut: തെലുഗു താരം ലക്ഷ്‌മി മഞ്ജു ആണ് സിനിമയില്‍ നായിക. തെലുഗു നടന്‍ മോഹന്‍ ബാബുവിന്‍റെ മകള്‍ കൂടിയാണ് ലക്ഷ്‌മി. ലക്ഷ്‌മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. സിനിമയ്‌ക്ക് വേണ്ടി നടി കളരിപയറ്റില്‍ പരിശീലനം നേടിയിരുന്നു.

Also Read: 'യഥാര്‍ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്'; എലോണ്‍ ടീസറില്‍ സര്‍പ്രൈസായി പൃഥ്വിരാജും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.