Mohanlal about Madhu: പിതൃദിനത്തില്‍ നടന്‍ മധുവിനെ സന്ദര്‍ശിച്ച് നടന വിസ്‌മയം മോഹന്‍ലാല്‍. സ്‌ക്രീനില്‍ തനിക്ക് എത്രയോ വട്ടം അച്ഛനായിട്ടുള്ള വ്യക്തയാണ് മധു സാര്‍ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അഭിനയ ജീവിതത്തില്‍ അച്ഛനായിട്ടുള്ള അദ്ദേഹം യഥാര്‍ഥ ജീവിതത്തില്‍ പിതൃ തുല്യനെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
Mohanlal with Madhu: പിതൃദിനത്തോടനുബന്ധിച്ച് താരം ഫേസ്‌ബുക്കില്‍ പങ്കുവച്ച പോസ്‌റ്റിലാണ് ഇക്കാര്യം പറഞ്ഞത്. മധുവിനൊപ്പമുള്ള ഒരു ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഈ പിതൃ ദിനത്തില്‍ അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗമെന്നും മോഹന്‍ലാല്‍ കുറിച്ചു. തിരുവനന്തപുരം കണ്ണന്‍മൂലയിലെ വീട്ടിലെത്തിയാണ് താരം മധുവിനെ സന്ദര്‍ശിച്ചത്.
- " class="align-text-top noRightClick twitterSection" data="">
Mohanlal visit Madhu in fathers day: 'സ്ക്രീനിൽ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സർ. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തിൽ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തിൽ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിക്കാനായത് ഒരു സുകൃത നിയോഗം. അങ്ങനെ ഈ പകലും സാർത്ഥകമായി.' -മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
Also Read: 'ആ സിനിമകൾ മോശമെന്ന് മോഹന്‍ലാലിന്‍റെ മുഖത്ത് നോക്കി പറഞ്ഞു'; തുറന്നു പറഞ്ഞ് നിര്‍മാതാവ്