ETV Bharat / entertainment

Mohanlal Joshiy movie Rambaan: കയ്യില്‍ തോക്കും ചുറ്റികയുമായി സൂപ്പര്‍ സ്റ്റാര്‍; മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ റമ്പാന്‍, ടൈറ്റില്‍ പ്രകാശനം നടന്നു - Rambaan title launch

Rambaan title launch at Kochi: റമ്പാന്‍റെ ടൈറ്റിൽ പ്രകാശനം നടന്നു. കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ടൈറ്റില്‍ പ്രകാശനം.

Mohanlal Joshiy movie Rambaan  കയ്യില്‍ തോക്കും ചുറ്റികയുമായി മോഹന്‍ലാല്‍  മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ റമ്പാന്‍  റമ്പാന്‍  റമ്പാന്‍ ടൈറ്റില്‍ പ്രകാശനം  Rambaan title launch at Kochi  റമ്പാന്‍റെ ടൈറ്റിൽ പ്രകാശനം നടന്നു  മോഹന്‍ലാല്‍  ജോഷി  Rambaan movie  Rambaan title launch  Rambaan motion poster
Mohanlal Joshiy movie Rambaan
author img

By ETV Bharat Kerala Team

Published : Oct 30, 2023, 2:18 PM IST

മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ റമ്പാന്‍

എറണാകുളം: മോഹന്‍ലാല്‍ - ജോഷി കൂട്ടുകെട്ടില്‍ പുതിയ ചിത്രം 'റമ്പാന്‍' (Mohanlal Joshiy movie Rambaan). 'ഭൂകമ്പം', 'ജനുവരി ഒരു ഓർമ്മ', 'നമ്പർ 20 മദ്രാസ് മെയിൽ', 'നരൻ', 'റൺ ബേബി റൺ', 'ലൈല ഓ ലൈല' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റമ്പാന്‍' (Rambaan).

നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതുന്ന 'റമ്പാൻ' സിനിമയുടെ ടൈറ്റിൽ പ്രകാശനം ചെയ്‌തു (Rambaan Title launch). കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സിനിമയെ കുറിച്ചുള്ള വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചടങ്ങിൽ മോഹൻലാൽ (Mohanlal), ജോഷി (Joshiy), ആന്‍റണി പെരുമ്പാവൂർ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

Also Read: Mohanlal And Priyadarshan To Reunite : 'ഹരം' വരുന്നു ; തിരശ്ശീലയിൽ വീണ്ടുമൊരു മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്

ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് 'റമ്പാൻ'. കല്യാണി പണിക്കരാണ് ചിത്രത്തില്‍ മോഹൻലാലിന്‍റെ മകളുടെ കഥാപാത്രമായി വേഷമിടുന്നത്. സായികുമാർ - ബിന്ദു പണിക്കർ ദമ്പതികളുടെ മകളാണ് കല്യാണി പണിക്കര്‍.

സിനിമയുടെ മോഷന്‍ പോസ്‌റ്ററും പുറത്തുവിട്ടിട്ടുണ്ട്. 'റമ്പാനി'ലെ മോഹൻലാലിന്‍റെ കഥാപാത്രം ഒരല്‍പം കുഴപ്പക്കാരനാണ് എന്നാണ് മോഷന്‍ പോസ്‌റ്റര്‍ നല്‍കുന്ന സൂചന. ഒരു കൈയിൽ തോക്കും മറു കയ്യിൽ ചുറ്റികയുമായി ഒരു കാറിന് മുകളിൽ പുറം തിരിഞ്ഞു നിൽക്കുന്ന മോഹന്‍ലാലിന്‍റെ കഥാപാത്രത്തെയാണ് മോഷന്‍ പോസ്‌റ്ററില്‍ കാണാനാവുക.

കേരളത്തിലും അമേരിക്കയിലുമായാണ് സിനിമയുടെ ചിത്രീകരണം. നിലവില്‍ 'റമ്പാന്‍റെ' ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും 'റമ്പാന്‍' ആണെന്നാന്ന് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഏറെ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ജോഷി കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

Also Read: Mohanlal In Vishnu Manchu's Pan Indian Movie : ജനത ഗാരേജിന് ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുഗുവില്‍ ; കണ്ണപ്പ ആയി വിഷ്‌ണു മഞ്ചു, ശിവനായി പ്രഭാസും

2025 വിഷുവോടെ ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ചെമ്പോസ്‌കി മോഷൻ പിച്ചേഴ്‌സിന്‍റെ ബാനറിൽ ചെമ്പൻ വിനോദ് ജോസാണ് സിനിമയുടെ നിര്‍മാണം. ഒപ്പം ഐൻസ്‌റ്റീൻ മീഡിയയും ബോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ നെക്‌സ്‌റ്റല്‍ സ്‌റ്റുഡിയോസും സിനിമയുടെ നിര്‍മാണ പങ്കാളികളാണ്.

തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 'ജോഷി സാർ സംവിധാനം ചെയ്‌ത് ചെമ്പൻ വിനോദ് ജോസ്, ഐന്‍സ്‌റ്റീന്‍ സാക്ക് പോൾ, ഷൈലേഷ് ആർ സിങ് എന്നിവർ ചേർന്ന് നിർമിക്കുന്ന എന്‍റെ വരാനിരിക്കുന്ന സിനിമ റമ്പാന്‍ അനാച്ഛാദനം ചെയ്യുന്നതിൽ സന്തോഷമുണ്ട്!' -ഇപ്രകാരമാണ് 'റമ്പാന്‍' മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: Mohanlal Shared Photo With Pet Dogs : 'ഒടുക്കം അവർ സമ്മതിച്ചു'; കാസ്‌പറിനും വിസ്‌കിക്കുമൊപ്പം പോസ് ചെയ്‌ത് ലാലേട്ടൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.