ETV Bharat / entertainment

Mohanlal Joined The Set Of Neru 'നേര്' സെറ്റിലെത്തി മോഹന്‍ലാല്‍; വൈറലായി ലുക്ക്

Mohanlal - Jeethu Joseph combo : ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ 'നേര്' ഒരുങ്ങുന്നു.

Neru shooting started Mohanlal Joined the Set  Mohanlal Joined the Set  Neru shooting started  Mohanlal Joined the Set of Neru  നേര് സെറ്റിലെത്തി ലാലേട്ടൻ  നേര്  Mohanlal Jeethu Joseph combo  ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ നേര്  നേര്  നേര് ഒരുങ്ങുന്നു  ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ട്  Neru  Neru Cast  neru movie mohanlal  വൈറലായി ലുക്ക്  Mohanlal neru look  neru first look  neru mohanlal look
Mohanlal Joined the Set of Neru
author img

By ETV Bharat Kerala Team

Published : Sep 2, 2023, 9:17 PM IST

ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'നേര്' ചിത്രത്തിന്‍റെ അപ്‌ഡേറ്റുകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രീകരണം ആരംഭിച്ച 'നേര്' സെറ്റിൽ നായകനായി വേഷമിടുന്ന മോഹൻലാൽ എത്തിച്ചേർന്നിരിക്കുകയാണ് (Mohanlal Joined the Set of Neru).

മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന, ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന 'നേരി'ന്‍റെ സെറ്റിൽ ജോയിൻ ചെയ്‌തെന്നും സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കൂ എന്നുമാണ് താരം കുറിച്ചത്.

ഒരു കോര്‍ട്ട് സസ്‌പെൻസ് ത്രില്ലര്‍ ചിത്രമാകും 'നേര്' എന്നാണ് വിവരം. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഓഗസ്‌റ്റ് 17നാണ് സിനിമയുടെ ചിത്രീകരണത്തിന് തലസ്ഥാന നഗരിയിൽ തുടക്കമായത്. വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ വച്ചാണ് സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കർമവും നടന്നത്. മോഹൻലാല്‍ അടക്കമുള്ളവർ പൂജ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പ്രേക്ഷകരുടെ പ്രാർഥനകളും അനുഗ്രഹങ്ങളും തേടിക്കൊണ്ടായിരുന്നു മോഹൻലാല്‍ ഫോട്ടോകൾ പങ്കുവച്ചത്.

ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന 'നേര്' 'നീതി തേടുന്നു' എന്ന ടാഗ്‍ലൈനോടെയാണ് എത്തുന്നത്. മോഹൻലാലിനൊപ്പം ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജൻ, പ്രിയാമണി, ഗണേഷ് കുമാർ, നന്ദു, കലേഷ്, ശ്രീധന്യ, മാത്യു വർഗീസ്, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, ഡോ. പ്രശാന്ത്, രശ്‌മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും (Neru Cast).

വിനായക് ശശികുമാറിൻ്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് വിഷ്‌ണു ശ്യാം ആണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. വിഎസ് വിനായക് എഡിറ്റിങും നിർവഹിക്കുന്നു.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: ആർട്ട് - ബോബൻ, കോസ്റ്റ്യൂം ഡിസൈൻ - ലിൻ്റോ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - സോണി ജി സോളമൻ, എസ്എ ഭാസ്ക്കരൻ, അമരേഷ് കുമാർ, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ മാനേജേഴ്‌സ്‌ - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, സ്‌റ്റില്‍സ് - ബന്നറ്റ് എം വർഗീസ് (Neru Crew).

READ MORE: 'നേരി'ന് തുടക്കം, മോഹന്‍ലാല്‍ -ജീത്തു ജോസഫ് ചിത്രം അനന്തപുരിയില്‍

'ദൃശ്യം 1&2, ട്വൽത്ത് മാൻ, റാം' എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ജീത്തു ജോസഫുമായി മോഹൻലാൽ വീണ്ടും ഒരുമിക്കുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നു (Mohanlal - Jeethu Joseph combo). അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'മലൈക്കോട്ടൈ വാലിബൻ' ആണ് മോഹൻലാലിന്‍റേതായി സിനിമാലോകം കാത്തിരിക്കുന്ന പ്രധാന ചിത്രം. അടുത്തിടെയാണ് ചിത്രത്തിന്‍റെ നിർമാണം പൂർത്തിയായത്. പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ'യും മോഹൻലാലിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നന്ദ കിഷോറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.