പ്രിയപ്പെട്ടയാള്‍ക്കൊപ്പം ജപ്പാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മോഹന്‍ലാല്‍. സിനിമകളെ പോലെ യാത്രകളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന താരം ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് ജപ്പാന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയത്. താന്‍ ജപ്പാനിലാണെന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ജപ്പാനില്‍ ചെറി വസന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രം, താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്. ഒപ്പം ഒരു അടിക്കുറിപ്പും താരം പങ്കുവച്ചു. 'ചെറി പൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വിചിത്രമാണ് !' - എന്ന കൊബയാഷി ഇസ്സയുടെ വാക്കുകളാണ് താരം അടിക്കുറിപ്പായി കുറിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ജപ്പാനിലെ ഹിരോഷിമ പാര്‍ക്കില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ജപ്പാനില്‍ ഇപ്പോള്‍ ചെറി വസന്ത കാലമാണ്. ലോകത്തെ ഏറ്റവും മനോഹരമായ കാഴ്‌ചകളില്‍ ഒന്നാണ് ഈ ചെറി വസന്തം. നീണ്ട നാളുകള്‍ക്ക് ശേഷമുള്ള ഹോളിഡേ ട്രിപ്പാണ് ജപ്പാനിലേയ്‌ക്കുള്ളതെന്ന് അടുത്തിടെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എല്ലാ വര്‍ഷവും താന്‍ ജപ്പാനില്‍ പോകാറുണ്ടായിരുന്നുവെന്നും കൊവിഡ് സാഹചര്യം ഉണ്ടായിരുന്നതിനാല്‍ ആ യാത്ര മുടങ്ങിയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
താന്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്ന വിവരം താരം ബിഗ് ബോസ് അവസാന എപ്പിസോഡിലും പറഞ്ഞിരുന്നു. ജപ്പാന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഈ ആഴ്‌ച നേരത്തെയാണ് താരം ബിഗ് ബോസ് മത്സരാര്‍ഥികളെ കാണാന്‍ എത്തിയത്. ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് പകരം, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പോയവാരം മോഹന്‍ലാല്‍ ബിഗ് ബോസില്‍ എത്തിയത്.
അതേസമയം, മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ലിജോ ജോസ് ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം ജപ്പാനിലേയ്‌ക്ക് പോയത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആയിരുന്നു.
Also Read: രാജസ്ഥാൻ ഷെഡ്യൂൾ തീർത്ത് 'മലൈക്കോട്ടെ വാലിബൻ'; ടീമിന് നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി
ഒരു മിത്തിനെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. പിരിയോഡിക് ഡ്രാമയായിട്ടാകും സിനിമ എത്തുക. ചെമ്പോത്ത് സൈമൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്.
100 ദിവസമായിരുന്നു ചിത്രത്തിന്‍റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്‍റെ ചിത്രീകരണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 10 മുതല്‍ 15 കോടി രൂപ വരെയാണ് സിനിമയില്‍ മോഹന്‍ലാലിന്‍റെ പ്രതിഫലമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം അഞ്ച് കോടി രൂപയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകും 'മലൈക്കോട്ടെ വാലിബന്‍'. ലിജോയുടെ ‘ആമേന്' ശേഷം പി എസ് റഫീഖ് തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. ലിജോ ജോസിൻ്റെ ‘ചുരുളി’ക്ക് ശേഷം മധു നീലകണ്‌ഠന്‍ ഛായാഗ്രഹണം നിർവഹിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പ്രശാന്ത് പിള്ള സംഗീത സംവിധാനവും ദീപു ജോസഫ് എഡിറ്റിങും നിര്‍വഹിക്കും.
Also Read: എമ്പുരാനായി പൃഥ്വിരാജിന്‍റെ ലൊക്കേഷന്‍ ഹണ്ടിങ്; യുകെയില്‍ നിന്നുള്ള ചിത്രം പങ്കിട്ട് താരം