സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയിലര്‍'. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലറി'ല്‍ മോഹന്‍ലാലും എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു മുഴുനീള ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാകും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴിലെ പ്രമുഖ ട്രെയിഡ് അനലിസ്‌റ്റുകളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം മാത്രമാകും സിനിമയില്‍ മോഹന്‍ലാലിന് ചിത്രീകരണം ഉണ്ടാകുകയെന്നും ചെറിയ വേഷമാകും താരത്തിനെന്നും ട്രെയിഡ് അനലിസ്‌റ്റുകള്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാകും 'ജയിലര്‍'.
-
As per rumours making the round in Kerala,@Mohanlal will do a cameo in #SuperstarRajinikanth’s #Jailer.
— Sreedhar Pillai (@sri50) January 6, 2023 " class="align-text-top noRightClick twitterSection" data="
No official confirmation so far! #Jailer @rajinikanth #Mohanlal pic.twitter.com/F8lLQsJE94
">As per rumours making the round in Kerala,@Mohanlal will do a cameo in #SuperstarRajinikanth’s #Jailer.
— Sreedhar Pillai (@sri50) January 6, 2023
No official confirmation so far! #Jailer @rajinikanth #Mohanlal pic.twitter.com/F8lLQsJE94As per rumours making the round in Kerala,@Mohanlal will do a cameo in #SuperstarRajinikanth’s #Jailer.
— Sreedhar Pillai (@sri50) January 6, 2023
No official confirmation so far! #Jailer @rajinikanth #Mohanlal pic.twitter.com/F8lLQsJE94
കന്നഡ സൂപ്പര്‍സ്‌റ്റാര്‍ ശിവ്‌രാജ് കുമാറും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ രമ്യ കൃഷ്‌ണന്‍, യോഗി ബാബു, വിനായകന്‍ തുടങ്ങിയവരും വേഷമിടുന്നു. വിജയ് കാര്‍ത്തിക് കണ്ണാനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അനിരുദ്ധ രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കുന്നു. സ്‌റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.
-
#Mohanlal doing a small Cameo in #Jailer 🔥🔥
— AmuthaBharathi (@CinemaWithAB) January 5, 2023 " class="align-text-top noRightClick twitterSection" data="
His portions will be shoot for 2-3 days 🎬
Mohanlal from Mollywood, Shivraj Kumar from Sandalwood....A perfect pan Indian film🥵#Rajinikanth - #NelsonDilipkumar
">#Mohanlal doing a small Cameo in #Jailer 🔥🔥
— AmuthaBharathi (@CinemaWithAB) January 5, 2023
His portions will be shoot for 2-3 days 🎬
Mohanlal from Mollywood, Shivraj Kumar from Sandalwood....A perfect pan Indian film🥵#Rajinikanth - #NelsonDilipkumar#Mohanlal doing a small Cameo in #Jailer 🔥🔥
— AmuthaBharathi (@CinemaWithAB) January 5, 2023
His portions will be shoot for 2-3 days 🎬
Mohanlal from Mollywood, Shivraj Kumar from Sandalwood....A perfect pan Indian film🥵#Rajinikanth - #NelsonDilipkumar
'അണ്ണാത്തെ'യ്‌ക്ക് ശേഷമുള്ള രജനികാന്ത് ചിത്രമാണ് 'ജയിലര്‍'. റെക്കോഡ് തുകയാണ് സിനിമയ്‌ക്കായി രജനികാന്ത് വാങ്ങിയിരിക്കുന്നത്. 151 കോടിയാണ് 'ജയിലറി'നായി രജനികാന്ത് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'അണ്ണാത്തെ'യ്‌ക്ക് ശേഷം 100 കോടിയായിരുന്നു താരത്തിന്‍റെ പ്രതിഫലം.
ദളപതി വിജയ്‌യുടെ 'ബീസ്‌റ്റി'ന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആദ്യ ചിത്രമായ 'കോലമാവ് കോകില'യിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ സംവിധായകനാണ് നെല്‍സണ്‍.
സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. റാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന് വേണ്ടി കൂറ്റന്‍ സെറ്റ് ഒരുക്കിയിരുന്നു. 2023 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
Also Read: ജന്മദിനത്തില്‍ രജനിയുടെ ബാബ റീ മാസ്‌റ്റേര്‍ഡ് വേര്‍ഷന്‍; ട്രെയിലര്‍ പുറത്ത്