മലയാളത്തിന്റെ മഹാനടൻ ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നതും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് (Mohanlal's Barroz movie new poster out).
പ്രേക്ഷകർക്ക് പുതുവര്‍ഷ ആശംസകൾ നേർന്നുകൊണ്ടാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. വാളുമായി കുതിരയുടെ പ്രതിമയിൽ ഇരിക്കുന്ന മോഹൻലാലാണ് പോസ്റ്ററില്‍. പുതുവർഷ ദിനത്തിൽ സർപ്രൈസായി എത്തിയ പോസ്റ്റർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഈ വർഷം മാര്‍ച്ച് 28നാണ് 'ബറോസ്' തിയേറ്ററുകളിലേക്ക് എത്തുക. അഭിനയം കൊണ്ട് വിസ്‌മയിപ്പിച്ച താരത്തിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം എങ്ങനെയാകുമെന്ന് അറിയാൻ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകർ. ഒരു ഫാന്‍റസി ചിത്രമായി ഒരുക്കിയിരിക്കുന്ന ബറോസ് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മിക്കുന്നത്.
-
Happy New Year#Barroz#Barroz3D pic.twitter.com/nyhrIV2O7b
— Mohanlal (@Mohanlal) December 31, 2023 " class="align-text-top noRightClick twitterSection" data="
">Happy New Year#Barroz#Barroz3D pic.twitter.com/nyhrIV2O7b
— Mohanlal (@Mohanlal) December 31, 2023Happy New Year#Barroz#Barroz3D pic.twitter.com/nyhrIV2O7b
— Mohanlal (@Mohanlal) December 31, 2023
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോ പുന്നൂസിന്‍റെ കഥയാണ് ഈ സിനിമയ്‌ക്ക് ആധാരം. ജിജോ പുന്നൂസിന്‍റെ ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ മായ, സാറാ വേഗ, തുഹിൻ മേനോൻ, സീസർ ലോറന്‍റ റാറ്റൺ, കല്ലിറോയ് സിയാഫെറ്റ, ഗുരു സോമസുന്ദരം എന്നിവരും മറ്റ് സുപ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
നാല് നൂറ്റാണ്ടിലേറെയായി വാസ്‌കോഡ ഗാമയുടെ മറഞ്ഞിരിക്കുന്ന നിധിയുടെ സംരക്ഷണം ഏൽപ്പിച്ചിരിക്കുന്ന ബറോസിനെ ചുറ്റിപ്പറ്റിയാണ് സിനിമ. ഈ സമ്പത്ത് ഗാമയുടെ യഥാർഥ പിൻഗാമിക്ക് കൈമാറുക എന്ന ഉത്തരവാദിത്തമാണ് ബറോസിനുള്ളത്. ഏതായാലും മികച്ച ഒരു വിഷ്വൽ ട്രീറ്റ് തന്നെയാകും ബറോസ് ഒരുക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും 'ബറോസി'ന്‍റെ അണിയറയിലുണ്ട്. ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. സംവിധായകന്‍ ടികെ രാജീവ് കുമാര്‍ സിനിമയുടെ സഹ സംവിധായകനാണ്. സന്തോഷ് ശിവനാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.
മോഹന്‍ലാലിന്‍റെ കന്നി സംവിധാന സംരംഭം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടാൻ ബറോസിന് കഴിഞ്ഞിരുന്നു. ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റുകൾക്കായും പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും കാതോർക്കുന്നത്. 2019 ഏപ്രിലില്‍ ആയിരുന്നു ബറോസിന്‍റെ പ്രഖ്യാപനം മോഹൻലാൽ ഔദ്യോഗികമായി നടത്തിയത്. 2021 മാര്‍ച്ച് 24ന് ആയിരുന്നു ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച്. സിനിമയുടെ ചിത്രീകരണം 170 ദിവസത്തോളമെടുത്താണ് പൂർത്തിയാക്കിയത്.
ALSO READ: ഒടുവിൽ പ്രഖ്യാപനമായി; മോഹൻലാലിന്‍റെ ബറോസ് അടുത്ത വർഷം, റിലീസ് തീയതി പുറത്ത്