ETV Bharat / entertainment

Mohanlal and Ajith Kumar Spotted Together | മോഹൻലാലും അജിത് കുമാറും ദുബായിൽ; പുതിയ സിനിമയുടെ സൂചനയോയെന്ന് ആരാധകർ - Mohanlal And Ajith Kumar Viral Photo

Mohanlal And Ajith Kumar Viral Photo : മോഹൻലാൽ - അജിത് കുമാർ കോംബോയിൽ പുതിയ സിനിമ ഒരുങ്ങുന്നതിന്‍റെ സൂചനയാണ് ഈ ചിത്രമെന്നാണ് ആരാധകർ പറയുന്നത്.

Ajith Kumar and Mohanlal seen together in Dubai  ajith mohanlal in dubai  ajith mohanlal dubai pictures  mohanlal ajith kumar  mohanlal news  ajith new movie  ajith kumar new movie  malaikottai valiban  Vidaa Muyarchi  ajith kumar news  മോഹൻലാലും അജിത് കുമാറും ദുബായിൽ ഒരുമിച്ച്  മോഹൻലാലും അജിത് കുമാറും ഒന്നിച്ചുള്ള ഫോട്ടോ  Mohanlal and Ajith Kumar Spotted Together  Mohanlal And Ajith Kumar Viral Photo  മോഹൻലാൽ അജിത് കുമാർ കോംബോ
Mohanlal and Ajith Kumar
author img

By ETV Bharat Kerala Team

Published : Sep 19, 2023, 1:28 PM IST

ഹൈദരാബാദ്: മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും തമിഴ് നടൻ അജിത് കുമാറും ഒന്നിച്ചുള്ള ഒരു ഫോട്ടോയ്‌ക്ക് പിന്നാലെയാണ് ഇപ്പോൾ ആരാധകരും സിനിമാലോകവും. ഇരുവരും ഒന്നിച്ച് ദുബായിൽ വച്ച് പകർത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രിയതാരങ്ങൾ ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതിന്‍റെ സൂചനയാണോ ഇതെന്നാണ് പ്രേക്ഷകർ ഉയർത്തുന്ന പ്രധാന ചോദ്യം (Mohanlal and Ajith Kumar Spotted Together).

മോഹൻലാൽ - അജിത് കുമാർ കോംബോയിലുള്ള സിനിമയുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല ഇത്തരത്തില്‍ ചർച്ചകൾ ഉടലെടുക്കുന്നത്. നേരത്തെ അജിത് നായകനായി എത്തിയ 'തുനിവ്' (Thunivu directed by H Vinoth) എന്ന ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നതായി വാർത്തകൾ പരന്നിരുന്നു. ഇരുവരുടെയും കൂടിച്ചേരലിനെ സംബന്ധിച്ച വാർത്തകളെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരുന്നു.

അതിനിടെ മോഹൻലാൽ - പ്രിയദർശൻ ചിത്രം 'മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയുടെ സെറ്റിൽ അജിത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത് ഈ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്‌തു. എന്നാൽ ഈ വർഷം ആദ്യം റിലീസിനെത്തിയ 'തുനിവി'ൽ മോഹൻലാൽ ഉണ്ടായിരുന്നില്ല. മോഹൻലാൽ - അജിത് കുമാർ ഓൺ സ്‌ക്രീൻ കൂട്ടുകെട്ട് പ്രതീക്ഷിച്ച ആരാധകർക്ക് എച്ച് വിനോദ് സംവിധാനം ചെയ്‌ത 'തുനിവ്' നിരാശയാണ് സമ്മാനിച്ചത്.

എന്നിരുന്നാലും രണ്ട് ഐതിഹാസിക അഭിനേതാക്കളുടെ സ്വപ്‌ന സഹകരണം ഒരുനാൾ സംഭവിക്കുമെന്ന പ്രതീക്ഷ സിനിമ പ്രേമികൾ കൈവിട്ടില്ല. ഇപ്പോഴിതാ ദുബായിലെ ഇരുവരുടെയും സംഗമം വീണ്ടും സമാന ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അതേസമയം ബുർജ് ഖലീഫ കെട്ടിടത്തിലെ മോഹൻലാലിന്‍റെ അപ്പാർട്ട്‌മെന്‍റിൽ അജിത്ത് എത്തിയതായാണ് റിപ്പോർട്ടുകൾ. സംരംഭകനും മോഹൻലാലിന്‍റെ സുഹൃത്തുമായ സമീർ ഹംസയാണ് ഇരുവർക്കുമൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കിട്ടത്.

'ഓരോ നിമിഷവും നിധിയായി തീർന്ന, ലാലേട്ടനും നടൻ അജിത്തുമായുള്ള സൗഹൃദത്തിന്‍റെ മാസ്‌മരിക സായാഹ്നം'- എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സമീർ ഹംസ കുറിച്ചത്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'ബറോസി'ൽ അജിത് കുമാർ ഭാഗമാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ പിന്നീട് ഈ അഭ്യൂഹങ്ങൾ 'ബറോസ്' ടീം തള്ളിക്കളയുകയായിരുന്നു. ഫാന്‍റസി ചിത്രമായാണ് മോഹൻലാൽ തന്‍റെ ആദ്യ സിനിമ ഒരുക്കുന്നത്. ഡിസംബറിലാകും ഈ ചിത്രത്തിന്‍റെ റിലീസ്.

അതേസമയം നിരവധി സിനിമകളാണ് മോഹൻലാലിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇക്കൂട്ടത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ ആണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം. അടുത്ത വർഷം ജനുവരി 25ന് 'മലൈക്കോട്ടൈ വാലിബൻ' റിലീസിനെത്തും.

ജീത്തു ജോസഫിനൊപ്പമുള്ള നേര്, റാം എന്നീ ചിത്രങ്ങളും നന്ദ കിഷോർ സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യ ചിത്രം വൃഷഭയും മോഹൻലാലിന്‍റേതായി നിർമാണം പുരോഗമിക്കുകയാണ്. മഗിഴ് തിരുമേനിയുടെ വിടാമുയാർച്ചിയുടെ തിരക്കുകളലാണ് നിലവിൽ അജിത് കുമാർ.

READ ALSO: Malaikottai Vaaliban Release Date: കാത്തിരിപ്പിന് വിരാമം, ആ വലിയ പ്രഖ്യാപനം എത്തി; മലൈക്കോട്ടൈ വാലിബൻ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.