ETV Bharat / entertainment

ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ : മോഹന്‍ലാല്‍

'മലൈക്കോട്ടൈ വാലിബന്‍' വളരെ വ്യത്യസ്‌തമായ ചിത്രമാകുമെന്ന് മോഹന്‍ലാല്‍. ഇത് ലിജോയുടെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു

Mohanlal about Lijo Jose Pellissery movie  Malaikottai Vaaliban in pack up party  Malaikottai Vaaliban  Lijo Jose Pellissery movie Malaikottai Vaaliban  Lijo Jose Pellissery  Mohanlal  മോഹന്‍ലാല്‍  മലൈക്കോട്ടൈ വാലിബന്‍  ലിജോ ജോസ് പെല്ലിശ്ശേരി  മലൈക്കോട്ടൈ വാലിബന്‍ പാക്കപ്പ്  ലിജോയുടെ ഏറ്റവും മികച്ച സിനിമകളില്‍
'ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ': മോഹന്‍ലാല്‍
author img

By

Published : Jun 15, 2023, 4:52 PM IST

'മലൈക്കോട്ടൈ വാലിബന്‍റെ' Malaikottai Vaaliban പാക്കപ്പ് ആഘോഷമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകരും താരങ്ങളും. ഇതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്ന മോഹന്‍ലാലിന്‍റെ Mohanlal വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം മലൈക്കോട്ടൈ വാലിബന് വേണ്ടി സൃഷ്‌ടിച്ചിരിക്കുന്നതെന്നും ഇത് വളരെ വ്യത്യസ്‌തമായ ചിത്രമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്നെ ഈ സിനിമയിലേക്ക് പരിഗണിച്ച ലിജോ ജോസ് പെല്ലിശ്ശേരിക്ക് Lijo Jose Pellissery താരം നന്ദി പറയാനും മറന്നില്ല.

'ലിജോ ജോസ് എന്താണ് എന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. നമ്മളെന്തിനാണ് അദ്ദേഹത്തെ അറിയുന്നത് ?. അദ്ദേഹം നമ്മളെ ആണ് അറിയേണ്ടത്. മലൈക്കോട്ടൈ വാലിബന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' - മോഹന്‍ലാല്‍ പറഞ്ഞു.

'അവിശ്വസനീയമായ ചിത്രീകരണം ആയിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ അതെല്ലാം നാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങള്‍ ഒക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്‌തമായ ചിത്രമാവും. എന്നെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചതിന് നന്ദി' - -മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

'മലൈക്കോട്ടൈ വാലിബന്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയ വേളയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. ജൂണ്‍ 13നാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്.

'55 ദിവസത്തെ ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും സന്തുഷ്‌ടരാണ്. ഈ സിനിമ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ. പ്രേക്ഷകര്‍ എല്ലാവരും ഇഷ്‌ടപ്പെടട്ടെ എന്ന്‌ ആഗ്രഹിച്ചുകൊണ്ട് പാക്കപ്പ്' - ഇപ്രകാരമാണ് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.

പാക്കപ്പ് പറഞ്ഞ ചിത്രത്തിന് അഞ്ച് മാസത്തോളം പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഉണ്ടാകും. രാജസ്ഥാന്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. 77 ദിവസം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു രാജസ്ഥാനില്‍. സിനിമയുടെ ആദ്യ ഷെഡ്യൂളും രാജസ്ഥാനിലായിരുന്നു. രാജസ്ഥാനില്‍ വച്ച് സിനിമയുടെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ഗോകുലം സ്‌റ്റുഡിയോസായിരുന്നു ലൊക്കേഷന്‍. ക്രിസ്‌മസ് റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ ബംഗാളി നടി കഥാ നന്ദി, സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സേഠ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. ഇവരെ കൂടാതെ മണികണ്‌ഠന്‍ ആചാരി, ഹരീഷ് പേരടി, രാജീവ് പിള്ള, മനോജ് മോസസ് എന്നിവരും അണിനിരക്കും. വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം മറ്റ് താരങ്ങളുടെ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

Also Read: മോഹന്‍ലാല്‍-ലിജോ ചിത്രത്തിന് പാക്കപ്പ്; 'മലൈക്കോട്ടൈ വാലിബ'ന്‍റെ വരവ് കാത്ത് ആരാധകർ

പി.എസ് റഫീഖിന്‍റേതാണ് തിരക്കഥ. മധു നീലകണ്‌ഠന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. പ്രശാന്ത് പിള്ളയാണ് സംഗീതം. ഷിബു ബേബി ജോണിന്‍റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ്‌ ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്‌ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.