12th Man Trailer: മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടികെട്ടിലൊരുങ്ങുന്ന 'ട്വല്‍ത്ത് മാനി'നായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'ദൃശ്യം 2'ന് ശേഷം ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഏറെ നിഗൂഢതകളും സംശയങ്ങളും ജനിപ്പിക്കുന്ന 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഒരു ത്രില്ലര്‍ ചിത്രമാകും 'ട്വല്‍ത്ത് മാന്‍' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
- " class="align-text-top noRightClick twitterSection" data="">
12th Man OTT Release: ചിത്രത്തിന്‍റെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട് റിലീസായി മെയ് 20നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ട്രെയ്‌ലറിലൂടെ റിലീസ് തീയതി പുറത്തുവിടുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍.
Mohanlal Jeethu Joseph movie: മിസ്‌റ്ററി ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ട്വല്‍ത്ത് മാന്‍' റിലീസിനെത്തുന്നത്. ടൈറ്റില്‍ കഥാപാത്രത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. അഞ്ച് നായികമാരാണ് സിനിമയില്‍.
12th Man location: ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളതെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടുക്കിയിലെ കുളമാവ് ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. 14 പേരോളം മാത്രം അണിനിരക്കുന്ന ചിത്രത്തില്‍ ഒറ്റ ദിവസത്തെ സംഭവമാണ് കഥയാകുന്നത്.
12th Man cast ad crew: ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. നവാഗതനായ കെ.ആര്‍ കൃഷ്‌ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, ലിയോണ ലിഷോയ്, അദിതി രവി, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, ശിവദ, പ്രിയങ്ക നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.
Mohanlal latest movies: വൈശാഖ് ചിത്രം 'മോണ്‍സ്‌റ്റര്‍', ഷാജി കൈലാസ് ചിത്രം 'എലോണ്‍' എന്നിവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. 'ആറാട്ട്' ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
Also Read: മോഹന്‍ലാല്‍ പൊലിസും അജിത്ത് വില്ലനും? എകെ 61 ആരംഭിച്ചു