തിരുവനന്തപുരം: ദീപ്‌തി ഘണ്ടയുടെ ആദ്യ സംവിധാന സംരംഭമാണ് 'മീറ്റ് ക്യൂട്ട്'. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. അഞ്ച് കഥകളുള്ള ആന്തോളജി സിനിമയാണ് 'മീറ്റ് ക്യൂട്ട്'. സ്‌നേഹം, വിശ്വാസം, സന്തോഷം, പ്രതീക്ഷ, സര്‍പ്രൈസ്, ഭയം, ദേഷ്യം, ഹൃദയാഘാതം തുടങ്ങി എല്ലാ വികാരങ്ങളും 'മീറ്റ് ക്യൂട്ടി'ന്‍റെ ടീസറിൽ കാണാനാകും.
രോഹിണി മൊല്ലേറ്റി, ആദ ശർമ, വർഷ ബൊല്ലമ്മ, ആകാൻക്ഷ സിങ്, റുഹാനി ശർമ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കണ്ടുകുരി എന്നിവരാണ് 'മീറ്റ് ക്യൂട്ടില്‍' പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്തോളജിയിലെ കഥകളിലൊന്നിൽ സത്യരാജും സുപ്രധാന വേഷത്തിലെത്തുന്നു. ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
വാൾ പോസ്‌റ്റര്‍ സിനിമയുടെ ബാനറിൽ നാനി പ്രശാന്തി തിപ്പിർനേനി ആണ് ചിത്രത്തിന്‍റെ നിര്‍മാണം. വസന്ത് കുമാർ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവര്‍ ചേര്‍ന്നാണ് ആർട്ട്, എഡിറ്റിങ് വിഭാഗങ്ങൾ കൈകാര്യം ചെയ്യുക. വിജയ് ബൾഗാനിനാണ് സംഗീതം. ശബരിയാണ് ചിത്രത്തിന്‍റെ പിആർഒ.
Meet Cute stream on Sony LIV: ഒടിടി പ്ലാറ്റ്‌ഫോമിൽ മാത്രമായാണ് 'മീറ്റ് ക്യൂട്ട്' പ്രീമിയർ ചെയ്യുക. ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സോണി ലിവ് ആന്തോളജിയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിട്ടുണ്ട്.