ETV Bharat / entertainment

മീര ജാസ്‌മിനും നരേനും ഒന്നിക്കുന്ന 'ക്യൂന്‍ എലിസബത്ത്'; റിലീസ് തീയതി പുറത്ത് - Meera Jasmine in Queen Elizabeth movie

Queen Elizabeth will hit theaters on December 29: എം പത്മകുമാറിന്‍റെ 'ക്യൂന്‍ എലിസബത്ത്' ഡിസംബർ 29ന് തിയേറ്ററുകളിലേക്ക്

Queen Elizabeth  Queen Elizabeth release  Queen Elizabeth will hit theaters on December 29  മീര ജാസ്‌മിനും നരേനും ക്യൂന്‍ എലിസബത്ത്  ക്യൂന്‍ എലിസബത്ത്  ക്യൂന്‍ എലിസബത്ത് റിലീസ് തീയതി പുറത്ത്  ക്യൂന്‍ എലിസബത്ത് റിലീസ്  ക്യൂന്‍ എലിസബത്ത് റിലീസ് ഡിസംബർ 29ന്  ക്വീൻ എലിസബത്ത് തിയേറ്ററുകളിലേക്ക്  Meera Jasmine and Narain starrer Queen Elizabeth  Meera Jasmine in Queen Elizabeth movie  Narain in Queen Elizabeth
Queen Elizabeth release
author img

By ETV Bharat Kerala Team

Published : Dec 14, 2023, 7:15 PM IST

ലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡി, മീര ജാസ്‌മിനും നരേനും മടങ്ങിയെത്തുന്ന ചിത്രമാണ് 'ക്യൂൻ എലിസബത്ത്' (Meera Jasmine and Narain starrer Queen Elizabeth). എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ സിനിമ തിയേറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. 'ക്യൂൻ എലിസബത്ത്' സിനിമയുടെ റിലീസ് തീയതി പുറത്തുവന്നു. ഡിസംബർ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

റൊമാന്‍റിക് - കോമഡി എന്‍റർടെയിനറായാണ് എം പത്മകുമാർ 'ക്യൂൻ എലിസബത്ത്' ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്വേത മേനോനും പ്രധാന വേഷത്തിലുണ്ട്. 'അച്ചുവിന്‍റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം', 'ഒരേ കടൽ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്‌മിനും ഒരുമിക്കുന്ന ചിത്രം എന്നതുകൊണ്ടുതന്നെ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയാണ് 'ക്യൂൻ എലിസബത്തി'നായി കാത്തിരിക്കുന്നത്.

തന്‍റെ കരിയറിൽ ഇതുവരെ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ജോണറിലാണ് എം. പത്മകുമാർ 'ക്വീൻ എലിസബത്തി'നെ വാർത്തെടുത്തിരിക്കുന്നത് എന്നാണ് വിവരം. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഈ ചിത്രത്തിലൂടെ ഉജ്ജ്വലമായ ഒരു തിരിച്ചുവരവിന് ഉള്ള ഒരുക്കത്തിലാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട നടി മീര ജാസ്‌മിനും.

രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്‍റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്തണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. 'വെള്ളം', 'അപ്പൻ', 'പടച്ചോനെ ഇങ്ങള് കാത്തോളി' എന്നിവയുടെ നിർമാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേർന്നാണ് ഈ സിനിമ നിർമിച്ചത്.

അർജുൻ ടി സത്യനാണ് സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത്. ജിത്തു ദാമോദർ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് അഖിലേഷ് മോഹനും നിർവഹിച്ചിരിക്കുന്നു. രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം. ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ എന്നിവരുടേതാണ് വരികൾ. രഞ്ജിൻ രാജ് തന്നെയാണ് ചിത്രത്തിനായി പശ്‌ചാത്തല സംഗീതം ഒരുക്കുന്നതും.

READ ALSO: Queen Elizabeth| ഹിറ്റ് കോംബോ തിരിച്ചെത്തുന്നു; മീര ജാസ്‌മിൻ - നരേൻ ചിത്രം 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിലേക്ക്

ആർട്ട് ഡയറക്‌ടർ - എം ബാവ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉല്ലാസ് കൃഷ്‌ണ, വസ്‌ത്രാലങ്കാരം - ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, സ്റ്റിൽസ് - ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ് - ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ - മനു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് 'ക്വീൻ എലിസബത്തി'ന്‍റെ ചിത്രീകരണം പൂർത്തിയാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.