ETV Bharat / entertainment

എം പത്മകുമാറിന്‍റെ സംവിധാനം, പ്രധാന വേഷങ്ങളിൽ മീര ജാസ്‌മിനും നരേനും; 'ക്വീൻ എലിസബത്ത്' ട്രെയിലറെത്തി

author img

By ETV Bharat Kerala Team

Published : Dec 16, 2023, 3:54 PM IST

Queen Elizabeth Trailer : റൊമാന്‍റിക് - കോമഡി എന്‍റർടെയിനറായി അണിയിച്ചൊരുക്കിയ 'ക്വീൻ എലിസബത്ത്' ഡിസംബർ 29ന് തിയേറ്ററുകളിൽ

Queen Elizabeth Movie Trailer
Queen Elizabeth Movie Trailer

എം പത്മകുമാറിന്‍റെ സംവിധാനത്തിൽ മീര ജാസ്‌മിനും നരേനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന 'ക്വീൻ എലിസബത്ത്' സിനിമയുടെ ട്രെയിലർ പുറത്ത് (Meera Jasmine and Narain starrer Queen Elizabeth Movie Trailer). റൊമാന്‍റിക് - കോമഡി എന്‍റർടെയിനറായി അണിയിച്ചൊരുക്കിയ ചിത്രത്തിന്‍റെ ഏറെ രസകരമായ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡി, മീര ജാസ്‌മിനും നരേനും മടങ്ങിയെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകർ.

  • " class="align-text-top noRightClick twitterSection" data="">

കർക്കശക്കാരിയായ ബോസായി മീര ജാസ്‌മിൻ വേഷമിടുമ്പോൾ അവളെ പ്രണയിക്കാനായി പിന്നാലെ കൂടുന്ന യുവാവായാണ് നരേൻ ട്രെയിലറിൽ. പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമായ മീരാ ജാസ്മിൻ - നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുമ്പോൾ സിനിമയോടുള്ള പ്രതീക്ഷകളും വാനോളമാണ്. 'അച്ചുവിന്‍റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം', 'ഒരേ കടൽ' തുടങ്ങിയവയാണ് ഇതിന് മുൻപ് നരേനും മീരാ ജാസ്‌മിനും ഒരുമിച്ചെത്തിയ ചിത്രങ്ങൾ.

ഡിസംബർ 29ന് 'ക്വീൻ എലിസബത്ത്' തിയേറ്ററുകളിൽ എത്തും. മലയാളത്തിൽ മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ എം പത്മകുമാർ ഇത്തവണയും നിരാശരാക്കില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തന്‍റെ കരിയറിൽ ഇതുവരെ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്‌തമായ ജോണറിലാണ് എം പത്മകുമാർ 'ക്വീൻ എലിസബത്ത്' ഒരുക്കിയിരിക്കുന്നത്. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ് ചിത്രം എന്നാണ് വിവരം.

ശ്വേതാ മേനോനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മല്ലികാ സുകുമാരൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്‍റണി, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'വെള്ളം', 'അപ്പൻ', 'പടച്ചോനെ നിങ്ങള് കാത്തോളീ' എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ടും എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് അർജുൻ ടി സത്യൻ ആണ്.

സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം - ജിത്തു ദാമോദർ, എഡിറ്റർ - അഖിലേഷ് മോഹൻ, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം - രഞ്ജിൻ രാജ്, ആർട്ട് ഡയറക്‌ടർ - എം ബാവ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉല്ലാസ് കൃഷ്‌ണ, വസ്‌ത്രാലങ്കാരം - ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, സ്റ്റിൽസ് - ഷാജി കുറ്റികണ്ടത്തിൽ, പോസ്റ്റർ ഡിസൈൻ - മനു മാ മി ജോ.

ALSO READ: മീര ജാസ്‌മിനും നരേനും ഒന്നിക്കുന്ന 'ക്യൂന്‍ എലിസബത്ത്'; റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.