ETV Bharat / entertainment

നിഗൂഢതകളുടെ 'മായാവനം' റിലീസിനൊരുങ്ങുന്നു ; ​ഗംഭീര പ്രകടനവുമായി അലൻസിയർ - മായാവനം

Mayavanam movie : നാല് മെഡിക്കൽ വിദ്യാർത്ഥികളുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന 'മായാവനം' റിലീസിനൊരുങ്ങുകയാണ്. പ്രൊഫസർ ജ​ഗത് ലാൽ ചന്ദ്രശേഖർ ആണ് സംവിധായകൻ.

Mayavanam movie  അലൻസിയർ  മായാവനം  Alencier Ley Lopez new movie
Mayavanam movie will release soon
author img

By ETV Bharat Kerala Team

Published : Jan 12, 2024, 5:49 PM IST

Updated : Jan 12, 2024, 8:09 PM IST

'മായാവനം' റിലീസിനൊരുങ്ങുന്നു

കോളജിലുണ്ടായ ചില സംഭവങ്ങളെ തുടർന്ന് കുറച്ചുദിവസം മാറി നിൽക്കേണ്ടി വന്ന ശങ്കർ, ടൈറ്റസ്, ലക്ഷ്‌മി, മാളവിക എന്നീ മെഡിക്കൽ വിദ്യാർത്ഥികളുടെ കഥ പറയുന്ന 'മായാവനം' റിലീസിനൊരുങ്ങുകയാണ് (Mayavanam movie). ഒറ്റപ്പാലം പി.കെ ദാസ് മെഡിക്കൽ കോളജിലെ പ്രൊഫസർ ജ​ഗത് ലാൽ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം സർവൈവൽ ത്രില്ലർ ജോണറിലാണ്.

പ്രധാന കഥാപാത്രങ്ങളായ നാല് മെഡിക്കൽ വിദ്യാർത്ഥികൾ കോളജിലുണ്ടായ ചില സംഭവങ്ങളെ തുടർന്ന് കുറച്ചുദിവസം മാറി നിൽക്കേണ്ടി വന്നപ്പോൾ ഇതിനായി തെരഞ്ഞെടുത്തത് കാടിനോട് ചേർന്നുള്ള റിസോർട്ടാണ്. ഇവിടേക്ക് പോകുന്ന വഴിയിൽ അവർ മായണ്ണയുടെ (സെന്തിൽ കൃഷ്‌ണ) സംഘവുമായി ഉടക്കുന്നു. എന്നാൽ പിന്നെ അവരുമായി രമ്യതയിലെത്തുന്നു.

റിസോര്‍ട്ടിലെത്തിയ ഇവർ അടുത്ത ദിവസം കാടുകാണാനായി പോവുകയാണ്. കാടുകയറിയ നാലുപേർക്കും പിന്നീട് അനുഭവിക്കേണ്ട വന്ന കാര്യങ്ങളിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. ചിത്രത്തിന്‍റെ സം​ഗീതവിഭാ​ഗവും ഡോ ജഗത് ലാൽ ആണ് കൈകാര്യം ചെയ്‌തിരിക്കുന്നത്.

'അപ്പൻ' എന്ന ചിത്രത്തിന് ശേഷം അലൻസിയർ (Alencier Ley Lopez) എന്ന നടന്‍റെ അതി​ഗംഭീര പ്രകടനമാണ് മായാവനത്തിൽ. മൂന്ന് വേഷപ്പകർച്ചകളും സംഘട്ടനവും അലൻസിയർ ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. 'മായാവനം' എന്ന ചിത്രത്തിന്‍റെ പൊരുൾ എന്താണെന്ന് പ്രേക്ഷകർ ചിത്രം തിയേറ്ററിൽ കണ്ട് തീരുമാനിക്കേണ്ടതാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാരോടൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കുവാൻ സാധിച്ചെന്നും നടൻ അലൻസിയർ മാധ്യമങ്ങളോട് പറഞ്ഞു.

ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്, പക്ഷേ താൻ വളരെ സുഗമമായാണ് അഭിനയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ അനാവശ്യ ചോദ്യങ്ങൾക്ക് താൻ ഇനി ഒരിക്കലും മറുപടി പറയുകയില്ലെന്നും ആർക്കും ഇരയാവാൻ താത്‌പര്യപ്പെടുന്നില്ലെന്നും അലൻസിയർ പറഞ്ഞു. സ്റ്റാൻഡ് അപ്പ്‌ കോമഡി ചെയ്‌ത് പ്രസിദ്ധനായ ഗൗതം ശശി ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഗൗതം ശശിയുടെ കുസൃതികൾ തന്നെ ഏറെ ചിരിപ്പിച്ചതായി താരം പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്ത് നടന്ന സംസ്ഥാന യുവജനോത്സവ വേദികളിലെ നാടകങ്ങൾ കാണാനിടയായി. പുതിയ കുട്ടികൾ എത്ര മനോഹരമായാണ് അഭിനയിക്കുന്നതെന്നും പലരും കുട്ടികളുടെ അഭിനയം കണ്ട് പഠിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ പ്രകടനങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിലെ നായകനായ ശങ്കർ മഹാദേവനെ അവതരിപ്പിക്കുന്ന ആദിത്യ സായ് ശങ്കര ജീവിതത്തിലും ഡോക്‌ടറാണ്. എംബിബിഎസ് ഈ വർഷം പൂർത്തിയാക്കിയ ആദി പൂർണമായും സിനിമയിൽ ശ്രദ്ധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഫോളോവേഴ്‌സുള്ള ആദിയുടെ വീഡിയോകൾക്കും റീലുകൾക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്.

ഒറ്റപ്പാലം, വാ​ഗമൺ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. ജോമോൻ തോമസ് ആണ് ഛായാ​ഗ്രഹണം. '2018' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻദാസ് ചെയ്യുന്ന കലാസംവിധാനം ഈ ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു. സംജിത്ത് മുഹമ്മദ് ആണ് എഡിറ്റർ.

ഈ ചിത്രത്തിൽ ആകെ ഉള്ള 32 ദിവസത്തിൽ പതിനേഴ് ദിവസത്തോളം ആക്ഷൻ സീക്വൻസുകൾ ഉണ്ടായിരുന്നു. മാഫിയ ശശിയാണ് സ്റ്റണ്ട് മാസ്റ്റർ. ചിത്രത്തിനായി സ്റ്റണ്ടും ആയോധന കലകളും പഠിച്ച ആദി രം​ഗങ്ങൾ അതിമനോഹരമായി ചെയ്‌തിട്ടുണ്ട്.

Also read: 'പ്രതികരണം തേടാൻ ചെന്നപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു': അലൻസിയറിനെതിരെ മാധ്യമ പ്രവർത്തകയുടെ പരാതി

മായാവനം എന്നത് നി​ഗൂഢതകളുടെ ഒരു വനമാണ്. ഈ വനത്തിൽ എത്തിപ്പെടുന്നവർ തങ്ങൾ എത്തിപ്പെട്ട ലോകത്തെ അത്ഭുതത്തോടെയാണ് കാണുന്നത്. ആ അത്ഭുതം പ്രേക്ഷകരിലേക്കും പകർന്ന് നൽകാൻ സിനിമയ്‌ക്ക് കഴിയും.

Last Updated : Jan 12, 2024, 8:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.