മാത്യു തോമസ് (Mathew Thomas), മനോജ് കെ ജയൻ (Manoj K Jayan) എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ലൗലി'ക്ക് (Lovely) പാക്കപ്പ് (Lovely Movie Pack up). ദിലീഷ് കരുണാകരൻ (Dileesh Karunakaran) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ മാത്യു തോമസും പ്രിയ താരം മനോജ് കെ ജയനും ഒന്നിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
നേനി എന്‍റർടെയ്‌ൻമെൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ, വെസ്റ്റേൺ ഗാട്ട്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ശരണ്യ സി നായർ, ഡോ. അമർ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പ്രമോദ് ജി ഗോപാൽ ആണ് സഹനിർമാതാവ്. 'അപ്പൻ' (Appan) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രാധിക (Radhika), 'സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ' (Swathanthryam Ardharathriyil) ഫെയിം അശ്വതി മനോഹരൻ (Ashwati Manoharan), ആഷ്‌ലി (Ashly), അരുൺ (Arun), പ്രശാന്ത് മുരളി (Prashant Murali), ഗംഗ മീര (Ganga Meera), കെ പി എ സി ലീല (KPAC Leela) തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
![Mathew Thomas Manoj K Jayan starring Lovely Mathew Thomas Manoj K Jayan starring Lovely Manoj K Jayan ചിത്രീകരണം പൂർത്തിയാക്കി ലൗലി ലൗലി ലൗലി പാക്കപ്പ് ലൗലി സിനിമ മുഖ്യ വേഷങ്ങളില്‍ മാത്യു തോമസും മനോജ് കെ ജയനും മാത്യു തോമസും മനോജ് കെ ജയനും മാത്യു തോമസ് മനോജ് കെ ജയൻ Mathew Thomas next Lovely Movie Pack up Mathew Thomas next Lovely Lovely Movie Pack up Mathew Thomas next Lovely](https://etvbharatimages.akamaized.net/etvbharat/prod-images/21-08-2023/19318854_lovely-movie-pack-up.png)
READ ALSO: 'നെയ്‌മർ' കളി തുടങ്ങുന്നു; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രശസ്‌ത സംവിധായകനായ ആഷിഖ് അബു (Aashiq Abu) ആണ് ഛായാഗ്രാഹകൻ എന്നതും 'ലൗലി'യുടെ സവിശേഷതയാണ്. കിരൺദാസ് ആണ് ചിത്രത്തിന്‍റെ എഡിറ്റർ. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് വിഷ്‌ണു വിജയ് (Vishnu Vijay) ആണ്.
![Mathew Thomas Manoj K Jayan starring Lovely Mathew Thomas Manoj K Jayan starring Lovely Manoj K Jayan ചിത്രീകരണം പൂർത്തിയാക്കി ലൗലി ലൗലി ലൗലി പാക്കപ്പ് ലൗലി സിനിമ മുഖ്യ വേഷങ്ങളില്‍ മാത്യു തോമസും മനോജ് കെ ജയനും മാത്യു തോമസും മനോജ് കെ ജയനും മാത്യു തോമസ് മനോജ് കെ ജയൻ Mathew Thomas next Lovely Movie Pack up Mathew Thomas next Lovely Lovely Movie Pack up Mathew Thomas next Lovely](https://etvbharatimages.akamaized.net/etvbharat/prod-images/21-08-2023/19318854_mathew-thomas-next-lovely.png)
ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ : പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ - ജ്യോതിഷ് ശങ്കർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - ദീപ്‌തി അനുരാഗ്, ആർട്ട് ഡയറക്‌ടർ - കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്‌ടർ - സന്ദീപ്, അസിസ്റ്റന്‍റ് ഡയറക്‌ടർ - അലൻ, ആൽബിൻ, സൂരജ്, ബേസിൽ, ജെഫിൻ, ഫിനാൻസ് കൺട്രോളർ - ജോബിഷ് ആന്‍റണി, വിഷ്വൽ ഇഫക്‌റ്റ്‌സ് - വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ - നിക്‌സൻ ജോർജ്, പരസ്യകല - യെല്ലൊ ടൂത്ത്‌സ്, സ്റ്റിൽസ് - ആർ റോഷൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ - വിമൽ വിജയ്, വിതരണം - ഒപിഎം സിനിമാസ്, പി ആർ ഒ - എ എസ് ദിനേശ്.