ETV Bharat / entertainment

'ആന്റ്-മാൻ ആൻഡ് ദി വാസ്‌പ്: ക്വാണ്ടമാനിയ' ഒടിടിയിൽ - ആന്റ് മാൻ ആൻഡ് ദി വാസ്‌പ്

ആന്റ്-മാൻ സീരീസിലെ മൂന്നാമത്തെ ചിത്രം 'ക്വാണ്ടമാനിയ' ഒടിടിയിൽ പ്രദർശനത്തിനെത്തി. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഭാഷകളിൽ ചിത്രം കാണാം

Marvel Studios  Ant Man and The Wasp Quantumania  Ant Man 3  Ant Man 3 OTT release  Ant Man 3 on Disney plus hotstar  ആന്റ് മാൻ ആൻഡ് ദി വാസ്‌പ് ക്വാണ്ടമാനിയ  മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ്  ഒടിടി റിലീസ്  OTT Release  ഡിസ്‌നി പ്ളസ് ഹോട്‌സ്റ്റാർ
'ആന്റ്-മാൻ ആൻഡ് ദി വാസ്‌പ്: ക്വാണ്ടമാനിയ' ഒടിടിയിൽ
author img

By

Published : May 17, 2023, 3:20 PM IST

ഹൈദരാബാദ്: മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 31-ാമത്തെ ചിത്രമായ 'ആൻ്റ്-മാൻ ആൻഡ് ദി വാസ്‌പ്: ക്വാണ്ടമാനിയ' ഇന്ത്യയിൽ ഒടിടി പ്രദർശനം ആരംഭിച്ചു. മാർവലിന്‍റെ ഫേസ് 5ലെ ആദ്യ ചിത്രം കൂടിയായ 'ക്വാണ്ടമാനിയ' ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാണ്.

2023 ഫെബ്രുവരി 17ന് റിലീസ് ചെയ്‌ത ചിത്രം 89 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്നത്. ആൻ്റ്-മാൻ സീരീസിലെ മൂന്നാമത്തെ ചിത്രമായ 'ക്വാണ്ടമാനിയ' നമ്മുടെ കണ്ണുകൾക്കോ നാം കണ്ടുപിടിച്ച ഉപകരണങ്ങൾക്കോ കടന്നുചെല്ലാനാകാത്ത സൂക്ഷ്‌മ കണങ്ങളുടെ അത്ഭുതലോകമാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടുന്നത്. ലോകമെമ്പാടുമുള്ള ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തുവന്ന ചിത്രം എന്നാൽ തിയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്.

ആൻ്റ്-മാൻ സീരീസിലെ ആദ്യ രണ്ട് ഭാഗങ്ങളുടെ സംവിധായകൻ പെറ്റൺ റീഡ് തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കിയത്. പോൾ റൂഡ്, ഇവാഞ്ചലിൻ ലില്ലി എന്നിവരാണ് ആൻ്റ്-മാൻ 3-ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മിഷേൽ ഫൈഫർ, മൈക്കൽ ഡഗ്ലസ്, കാതറിൻ ന്യൂട്ടൺ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

മുൻ ആൻ്റ്-മാൻ ചിത്രങ്ങളിൽ നിന്നും കഥാപരമായും ആഖ്യാനപരമായും വേറിട്ടുനിൽക്കുന്നതാണ് 'ക്വാണ്ടമാനിയ'. കാങ് എന്ന വില്ലൻ കഥാപാത്രമാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ജൊനാഥൻ മേജേഴ്‌സാണ് ഈ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്.

വില്ലനായുള്ള മേജേഴ്‌സന്‍റെ പ്രകടനം കൈയടി നേടിയിരുന്നു. പോൾ റൂഡ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 2015ലാണ് ആൻ്റ്- മാന്‍റെ ഉദയം കാണിക്കുന്ന ആദ്യ ഭാഗം എത്തിയത്. 2018ൽ ആയിരുന്നു രണ്ടാം ഭാഗത്തിന്‍റെ റിലീസ്.

ക്വാണ്ടം മണ്ഡലത്തിന്‍റെ കൂടുതൽ വിവരങ്ങളാണ് 'ക്വാണ്ടമാനിയ' നൽകുന്നത്. നേരത്തെ സംവിധായകൻ പെയ്റ്റൺ റീഡ് സിനിമയെക്കുറിച്ച് പറഞ്ഞതിങ്ങനെ: "ആന്റ്-മാൻ സിനിമകൾ എല്ലായ്‌പ്പോഴും കുടുംബത്തെക്കുറിച്ചാണ് പറയുന്നത്. ക്വാണ്ടമാനിയയിൽ, ഈ കുടുംബത്തെ ചലനാത്മകമാക്കുകയും അതിനെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നുണ്ട്. ആദ്യ രണ്ട് സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു കാഴ്‌ചയാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. ഇതൊരു ഇതിഹാസ അനുഭവമാണ്''.

വൈകാരികത ചോരാതെ നോക്കുന്നുണ്ടെങ്കിലും ക്വാണ്ടം മണ്ഡലത്തിലെ കാഴ്‌ചകൾ ക്രിയാത്മകമായി അവതരിപ്പിക്കുന്നതിൽ ചിത്രം പരാജയപ്പെട്ടതായാണ് പൊതുവെ ഉയർന്ന വിമർശനം. രസകരമായി നീങ്ങിയതെങ്കിലും പ്രേക്ഷകരെ കൂടെക്കൂട്ടാൻ പലപ്പോഴും കഴിഞ്ഞില്ല എന്നതും ചിത്രത്തിന് തിരിച്ചടിയായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.