വിശാൽ, എസ് ജെ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്‌ത ചിത്രമാണ് മാർക്ക് ആന്‍റണി. സെപ്റ്റംബർ 15 ന് റിലീസായ ചിത്രം (Mark Antony release on September 15) മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. തമിഴ്‌നാട്ടിൽ വമ്പൻ ഹിറ്റ് ആയികൊണ്ടിരിക്കുന്ന 'മാർക്ക് ആന്‍റണി' കേരളത്തിലും ഒട്ടും പിന്നിലല്ല.
തിയേറ്ററുകളുടെ എണ്ണത്തിലും വമ്പൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത് (Mark Antony Kerala Theater number). ആദ്യം 75 തിയേറ്ററുകളിലായിരുന്നു കേരളത്തിൽ ചിത്രം റിലീസ് ചെയ്‌തത്. എന്നാലിപ്പോൾ 175 ൽ പരം തിയേറ്ററുകളിലായി 'മാർക്ക് ആന്‍റണി'യുടെ പ്രദർശനം ഉയർത്തിയിരിക്കുകയാണ്.
മിനി സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ വിനോദ് കുമാര്‍ നിര്‍മിച്ച ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ് ആണ് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിച്ചത്. ടൈം ട്രാവൽ കഥ പറയുന്ന ചിത്രം ഏതായാലും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
വിശാലും എസ് ജെ സൂര്യയും മത്സരിച്ചഭിനയിക്കുന്ന ചിത്രം സാധാരണ ആക്ഷൻ ചിത്രങ്ങളുടെ പതിവ് കാഴ്‌ചകളില്‍ നിന്നും വേറിട്ടൊരു ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ടൈം ട്രാവൽ പോലൊരു വിഷയത്തെ ഏറ്റവും രസകരവും, ലളിതവുമായി അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്കായി എന്നതുതന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മാർക്ക് എന്ന മകന്റെയും ആന്റണി എന്ന അച്ഛന്റെയും കഥയാണ് 'മാർക്ക് ആന്റണി' എന്ന ഈ ചിത്രം പറയുന്നത്.
അച്ഛനായും മകനായും ഉള്ള വിശാലിന്‍റെ വിവിധ ഗെറ്റപ്പുകള്‍ (Vishal different avatars in Mark Antony) നേരത്തെ തന്നെ ചർച്ചയായിരുന്നു. 1975 കളിലെ എംജിആർ കാലത്താണ് ആന്റണിയുടെ കഥാപാത്രത്തിന്‍റ വരവ്. മാർക്കിന്‍റേതാകട്ടെ 1990കളിലെ കരുണാനിധി കാലത്തും. വിശാലിന്‍റെ വൻ തിരിച്ചുവരവാണ് മാര്‍ക്ക് ആന്റണി അടയാളപ്പെടുത്തുന്നത് എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.
അതേസമയം എസ് ജെ സൂര്യയുടെ അസാമാന്യ പ്രകടനങ്ങൾക്കും തിയേറ്ററുകളില്‍ നിലയ്‌ക്കാത്ത കയ്യടികളാണ് ലഭിക്കുന്നത്. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ വിജയ് വേലുക്കുട്ടിയാണ്.
ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ഓരോ സീനുകൾക്കും അനുയോജ്യമായ മ്യൂസിക് പ്രേക്ഷകരുടെ ആസ്വാദനത്തിന് കൂടുതൽ പകിട്ടേകുന്നുണ്ട്. ആക്ഷന് വളരെയേറെ പ്രാധാന്യമുള്ള മാർക് ആന്‍റണിക്കായി ദിലീപ് സുബ്ബരായൻ, ദിനേശ് സുബ്ബരായൻ, കനൽ കണ്ണൻ, എന്നിവർക്കൊപ്പം പീറ്റർ ഹെയ്‌നും ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് (Mark Antony Crew). ഈ വർഷത്തെ വിശാലിന്‍റെ ആദ്യ റിലീസ് കൂടിയാണ് 'മാർക്ക് ആന്‍റണി'.
READ ALSO: Mark Antony Release | 'മാർക് ആന്‍റണി'യുടെ വരവ് സെപ്റ്റംബർ 15ന് ; ആവേശക്കൊടുമുടി കയറി ആരാധകർ