ലോസ്‌ഏഞ്ചലസ്: ഇതിഹാസ ഹോളിവുഡ് താരം മെര്‍ലിന്‍ മണ്‍റോയുടെ 60ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഇന്നും ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് മെര്‍ലിന്‍ മണ്‍റോ. 1962ല്‍ ഓഗസ്‌റ്റ് നാലിനായിരുന്നു മെര്‍ലിന്‍റെ അന്ത്യം. മരിക്കുമ്പോള്‍ മെര്‍ലിന് 36 വയസ്സായിരുന്നു.
ഒരു വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു മെര്‍ലിന്‍ മണ്‍റോ. ഉദാര മനസ്‌കതയുള്ള ദയയുള്ള സ്‌ത്രീയായാണ് ആരാധകര്‍ മെര്‍ലിനെ സ്‌മരിക്കുന്നത്. ഏത് പരിപാടിയില്‍ പങ്കെടുത്താലും മെര്‍ലിന്‍ മുഖ്യ ആകര്‍ഷകമായിരിക്കും.
മെര്‍ലിന്‍ മണ്‍റോയെ കുറിച്ച് ഒരു ആരാധകന്‍ പറഞ്ഞത് ഇപ്രകാരമാണ്. 'അവര്‍ അതിസുന്ദരിയാണ്.. അത്യധികം കഴിവുള്ളവളാണ്.. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് അവര്‍ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. ഇത് അവരെ എല്ലാവരില്‍ നിന്നും വേറിട്ട് നിര്‍ത്തി.'- ആരാധകന്‍ പറഞ്ഞു.