ETV Bharat / entertainment

ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു

പ്രദീപ് സർക്കാറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ് സിനിമ ലോകം. അജയ്‌ ദേവ്‌ഗണ്‍, ഹന്‍സല്‍ മേത്ത, അശോകെ പണ്ഡിറ്റ് തുടങ്ങിയവര്‍ താരത്തിന് അനുശോചനം രേഖപ്പെടുത്തി.

author img

By

Published : Mar 24, 2023, 12:37 PM IST

Mardaani director Pradeep Sarkar passes away at 68  Mardaani director Pradeep Sarkar passes away  Pradeep Sarkar passes away  Mardaani director passes away  Pradeep Sarkar  ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു  പ്രദീപ് സർക്കാർ അന്തരിച്ചു  പ്രദീപ് സർക്കാർ  പ്രദീപ് സർക്കാറിന്‍റെ വിയോഗത്തില്‍  അജയ്‌ ദേവ്‌ഗണ്‍  നീതു ചന്ദ്ര  Pradeep Sarkar dies
ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു

പ്രമുഖ ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു. 68 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് (മാർച്ച് 24ന്) പുലർച്ചെ 3 മണിക്ക് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. ഡയാലിസിസിന് വിധേയനാക്കിയിരുന്നെങ്കിലും പൊട്ടാത്സ്യത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകള്‍. പുലർച്ചെ 3.30 ഓടെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത ബോളിവുഡ് മേഖലയെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി താരങ്ങള്‍ സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. അജയ്‌ ദേവ്‌ഗണ്‍, ഹന്‍സല്‍ മേത്ത, അശോകെ പണ്ഡിറ്റ്, റാം കമല്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി.

നടി നീതു ചന്ദ്രയും സംവിധായകന്‍റെ മരണത്തില്‍ കടുത്ത ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. 'ഞങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ പ്രദീപ് സര്‍ക്കാര്‍ ദാദയെ കുറിച്ച് അറിയുന്നതില്‍ വളരെ സങ്കടമുണ്ട്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ എന്‍റെ കരിയര്‍ ആരംഭിച്ചത്. തന്‍റെ സിനിമകളെ ജീവിതത്തേക്കാൾ വലുതാക്കി മാറ്റാനുള്ള ഒരു സൗന്ദര്യാത്മക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. 'പരിനീത', 'ലഗാ ചുന്‌റി മേം ദാംഗ്' തുടങ്ങി നിരവധി സിനിമകള്‍ ചെയ്‌തു. ദാദാ, നിങ്ങളെ മിസ് ചെയ്യും. നിത്യശാന്തി നേരുന്നു.' - നീതു ചന്ദ്ര കുറിച്ചു.

തന്‍റെ കരിയറില്‍, സിനിമ സംവിധായകന്‍ എന്ന നിലയ്‌ക്ക് നിരവധി ബോളിവുഡ് ബോക്‌സ്‌ ഓഫീസ് ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിരുന്നു. റാണി മുഖർജിയുടെ 'മർദാനി' (2014), സെയ്‌ഫ്‌ അലി ഖാൻ, വിദ്യാ ബാലൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 'പരിനീത' (2005) തുടങ്ങിയവ അദ്ദേഹത്തിന്‍റെ അവിസ്‌മരണീയമായ ചിത്രങ്ങളാണ്.

സംവിധായകൻ എന്ന നിലയിൽ പ്രദീപ് സർക്കാരിന്‍റെ ആദ്യ ബോളിവുഡ് ചിത്രമാണ് 'പരിനീത'(2005). സെയ്‌ഫ്‌ അലി ഖാന്‍, വിദ്യ ബാലന്‍, സഞ്ജയ് ദത്ത്, ദിയാ മിർസ, റൈമ സെൻ, സബ്യസാചി ചക്രബർത്തി എന്നിവരടങ്ങുന്ന പ്രതിഭാധനരായ താരനിരയെ ഉൾപ്പെടുത്തിയാണ് അദ്ദേഹം 'പരിനീത' സംവിധാനം ചെയ്‌തത്.

2005ലെ തന്‍റെ ആദ്യ സിനിമയുടെ വിജയ ശേഷം അദ്ദേഹം 'ലഗാ ചുനാരി മേ ദാഗ്' എന്ന ചിത്രൊരുക്കി. ജയാ ബച്ചൻ, റാണി മുഖർജി, അഭിഷേക് ബച്ചൻ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം 2007 ഒക്ടോബർ 12നാണ് തിയേറ്ററുകളില്‍ എത്തിയത്.

പിന്നീട് 2010ൽ ദീപിക പദുക്കോൺ, നീൽ നിതിൻ മുകേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അദ്ദേഹം 'ലഫാംഗി പരിന്ദേ' എന്ന ചിത്രം ഒരുക്കി. ശേഷം റാണി മുഖര്‍ജിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ 'മര്‍ദാനി' ആയിരുന്നു അദ്ദേഹത്തിന്‍റെ അടുത്ത സംവിധാനം. 2014ലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു 'മര്‍ദാനി'. നാല് വർഷങ്ങൾക്ക് ശേഷം കജോൾ നായികയായെത്തിയ 'ഹെലികോപ്റ്റർ ഈല'യിലൂടെ അദ്ദേഹം വീണ്ടും സംവിധായകനായി തിരിച്ചെത്തി.

നിരവധി സിനിമകൾ സംവിധാനം ചെയ്‌ത ശേഷം, അദ്ദേഹം 'കോള്‍ഡ് ലസ്സി ഔര്‍ ചിക്കന്‍ മസാല' എന്ന വെബ്‌ സീരീസും ഒരുക്കി. അദ്ദേഹത്തിന്‍റെ ആദ്യ വെബ്‌ സീരീസ് കൂടിയായിരുന്നു ഇത്. പിന്നീടദ്ദേഹം 'അറേഞ്ച്ഡ് മാര്യേജ്', 'ഫോർബിഡൻ ലവ്' എന്നി സിനിമകളും സംവിധാനം ചെയ്‌തു.

Also Read: പ്രമുഖ നടി സൊണാലി ചക്രബര്‍ത്തി അന്തരിച്ചു; ഞെട്ടലില്‍ ടോളിവുഡ്‌ ലോകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.