ചാവേറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധേയമാവുന്നു. സിനിമയിലെ മനോജ് കെയു (Manoj KU) വിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസായത്. 'അജഗജാന്തരം', 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍', എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചാവേര്‍' (Chaaver). പ്രഖ്യാപനം മുതല്‍ വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ച സിനിമയുടെ പുതിയ പോസ്റ്ററും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നടന് കുഞ്ചാക്കോ ബോബന് (Kunchacko Boban) ആണ് ചാവേറിലെ മനോജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ (Chaaver character poster) പുറത്തുവിട്ടത്. മനോജിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു താരം ക്യാരക്ടര്‍ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും കുഞ്ചാക്കോ ബോബന് പങ്കുവച്ചിട്ടുണ്ട്.
'മനോജ് കെ യു മുസ്തഫയായി മാറുന്നു. ചാവേറിലെ ഒരു കാഴ്ച..!!' ഈ പ്രത്യേക ദിനത്തിൽ, മനോജ് കെയുവിന്റെ ജന്മദിനം മാത്രമല്ല, 'ചാവേറി'ലും അതിനപ്പുറവും തിളങ്ങി നിൽക്കുന്ന ഒരു അസാധാരണ പ്രതിഭയുടെ പിറവി ഞങ്ങൾ ആഘോഷിക്കുന്നു..!!' -ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
തകര്‍ന്നുവീണ കെട്ടിടത്തിന്റേതായി അവശേഷിക്കുന്ന ഒരു ഭിത്തിയിലാണ് മനോജിനെ അവതരിപ്പിച്ചിരിക്കുന്നത്. മനോജിന് അരികിലായി തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്ന ഒരാളെയും ഒരു നായയെയും പോസ്റ്ററില്‍ കാണാം.
നേരത്തെ ഇതിന് സമാനമായ അര്ജുന് അശോകന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. അര്‍ജുന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ അരുണ്‍ എന്ന കഥാപാത്രത്തെയാണ് അര്ജുന് അശോകന് അവതരിപ്പിക്കുന്നത്.
ഒട്ടേറെ നിഗൂഢതകളും സസ്പെൻസും ത്രില്ലിങ്ങും നിറഞ്ഞതാണ് 'ചാവേര്‍' എന്നാണ് ഇതുവരെ പുറത്തിറങ്ങിയ സിനിമയുടെ പോസ്റ്ററുകളും ഫസ്റ്റ് ലുക്കും, മോഷന്‍ പോസ്റ്ററും, ഒക്കെ നല്കുന്ന സൂചന. കുഞ്ചാക്കോ ബോബന്, ആന്റണി വർഗീസ്, അർജുൻ അശോകന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. അശോകൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അശോകന് ലുക്കും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ടിനു പാപ്പച്ചന്റെ മുൻ സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രമേയമാണ് 'ചാവേറി'ന് എന്നാണ് സൂചന. നടനും സംവിധായകനുമായ ജോയ് മാത്യു ആണ് 'ചാവേറി'ന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിര്‍മാണം. ജിന്റോ ജോർജ് ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങും നിര്‍വഹിക്കുന്നു. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക.
മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - മെൽവി ജെ, വിഎഫ്എക്സ് - ആക്സൽ മീഡിയ, സംഘട്ടനം - സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രതീഷ് മൈക്കിൾ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബ്രിജീഷ് ശിവരാമൻ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽ ദാസ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, സ്റ്റിൽസ് - അർജുൻ കല്ലിങ്കൽ, ഡിസൈൻസ് - മക്ഗുഫിൻ, മാർക്കറ്റിംഗ് - സ്നേക്ക്പ്ലാന്റ്, ഡിജിറ്റര്‍ പിആര്‍ - അനൂപ് സുന്ദരന്‍, പിആർഒ - ഹെയിൻസ്, ആതിര ദിൽജിത്ത് എന്നിവരും നിര്‍വഹിക്കുന്നു.